Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരനെ വീണ്ടും പാർട്ടിയിലെ രണ്ടാമനാക്കി മായാവതി; ആനന്ദ് കുമാറിനെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ ആകാശ് ആനന്ദിനെ ദേശീയ കോർഡിനേറ്ററായും തെരഞ്ഞെടുത്തു; ഡാനിഷ് അലി ലോക്‌സഭയിലും സതീഷ് ചന്ദ്ര രാജ്യസഭയിലും കക്ഷിനേതാക്കൾ; ഗിരീഷ് ചന്ദ്ര ബിഎസ്‌പിയുടെ ചീഫ് വിപ്പ്

സഹോദരനെ വീണ്ടും പാർട്ടിയിലെ രണ്ടാമനാക്കി മായാവതി; ആനന്ദ് കുമാറിനെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ ആകാശ് ആനന്ദിനെ ദേശീയ കോർഡിനേറ്ററായും തെരഞ്ഞെടുത്തു; ഡാനിഷ് അലി ലോക്‌സഭയിലും സതീഷ് ചന്ദ്ര രാജ്യസഭയിലും കക്ഷിനേതാക്കൾ; ഗിരീഷ് ചന്ദ്ര ബിഎസ്‌പിയുടെ ചീഫ് വിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണിയുമായി മായാവതി. സഹോദരൻ ആനന്ദ് കുമാറിനെ ബിഎസ്‌പി ദേശീയ വൈസ് പ്രസിഡന്റായും അദ്ദേഹത്തിന്റെ മകൻ ആകാശ് ആനന്ദിനെ ദേശീയ കോഓർഡിനേറ്ററായും ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്തു നടന്ന കൺവെൻഷനിൽ തെരഞ്ഞെടുത്തു. കുടുംബാംഗങ്ങളെ പാർട്ടി സ്ഥാനങ്ങളിലേക്കു നിയോഗിക്കുന്നുവെന്ന് ആക്ഷേപമുയർന്നതിനെ തുടർന്നു മാസങ്ങൾക്കു മുൻപ് ആനന്ദിനെ പുറത്താക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മായാവതിക്കൊപ്പം സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന സഹോദര പുത്രൻ ആകാശ് ആനന്ദ്.

2017 ഏപ്രിലിലാണു ബിഎസ്‌പിയിലെ രണ്ടാമനായി ആനന്ദ് കുമാറിനെ മായാവതി നിയമിച്ചത്. എംപി, എംഎൽഎ, മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ അദ്ദേഹത്തിനു നൽകില്ലെന്ന ധാരണപ്രകാരമായിരുന്നു നിയമനം. ആനന്ദ് കുമാറിന്റെ മകൻ ആകാശ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സജീവ രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. അതിനു മുൻപ് ബിഎസ്‌പിയുടെ പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നു. 2017ൽ ഉത്തർപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പിലും മായാവതിക്കൊപ്പം ആകാശ് പ്രചാരണത്തിനുണ്ടായിരുന്നു. ആകാശ് ഉൾപ്പെടെ രണ്ടു പേരെയാണു ദേശീയ കോഓർഡിനേറ്ററായി നിയോഗിച്ചത്.

പാർട്ടി മുൻ ഉപാധ്യക്ഷനായിരുന്ന രാംജി ഗൗതത്തെ ആനന്ദ് കുമാറിനൊപ്പം ദേശീയ കോർഡിനേറ്ററായി നിയമിച്ചു. മുൻ ജെ.ഡി.എസ്. നേതാവും അംറോഹ എംപി.യുമായ ഡാനിഷ് അലിയാണ് ബി.എസ്‌പി.യുടെ ലോക്സഭാ കക്ഷിനേതാവ്. രാജ്യസഭാംഗമായ സതീഷ് ചന്ദ്ര രാജ്യസഭയിലെ കക്ഷിനേതാവുമാകും. നാഗിനയിലെ എംപി. ഗിരീഷ് ചന്ദ്രയാണ് ബി.എസ്‌പി.യുടെ പുതിയ ചീഫ് വിപ്പ്. ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ അടുത്ത അനുയായിയായിരുന്ന ഡാനിഷ് അലി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണു ബിഎസ്‌പിയിൽ ചേർന്നത്. കർണാടകയിൽ ജെഡിഎസുമായി സഖ്യത്തിലാണെങ്കിലും സർക്കാരിൽ ബിഎസ്‌പി പങ്കാളിയല്ല.

2007 മുതൽ 2014 വരെ മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആനന്ദിന്റെ സ്വത്തിൽ ഗണ്യമായ വർധനയുണ്ടായതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായി ഒരു മാസത്തിനു ശേഷമാണു ബിഎസ്‌പി നേതൃനിരയിൽ മാറ്റങ്ങളുണ്ടായത്. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം മായാവതി ഉപേക്ഷിച്ചിരുന്നു. യുപിയിലെ 10 സീറ്റുകളിൽ മാത്രമാണു ബിഎസ്‌പി വിജയിക്കാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP