Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മായാവതിയുടെ പിൻഗാമി ലണ്ടനിൽ പഠിച്ചു മടങ്ങിയ 24കാരനായ സഹോദര പുത്രൻ തന്നെ; സഹോദരൻ ആനന്ദിനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ അനന്തരവൻ ആകാശിനെ ദേശീയ കോർഡിനേറ്ററാക്കി; ബ്രിട്ടനിൽ എംബിഎ പഠിച്ച മിഠുക്കന്റെ ചടുലമായ കരങ്ങളിൽ ഇനി ഇന്ത്യയിലെ ദളിതരുടെ പാർട്ടി മുന്നോട്ട്

മായാവതിയുടെ പിൻഗാമി ലണ്ടനിൽ പഠിച്ചു മടങ്ങിയ 24കാരനായ സഹോദര പുത്രൻ തന്നെ; സഹോദരൻ ആനന്ദിനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ അനന്തരവൻ ആകാശിനെ ദേശീയ കോർഡിനേറ്ററാക്കി; ബ്രിട്ടനിൽ എംബിഎ പഠിച്ച മിഠുക്കന്റെ ചടുലമായ കരങ്ങളിൽ ഇനി ഇന്ത്യയിലെ ദളിതരുടെ പാർട്ടി മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ; കുടുംബവാഴ്ചയിലേക്ക് തിരികെ വരാനൊരുങ്ങി ബിഎസ്‌പി നേതൃത്വം. കുടുംബവാഴ്ചയെന്ന ആരോപണം ഒഴിവാക്കാൻ ദേശീയ ബിഎസ്‌പി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പാർട്ടി അധ്യക്ഷ മായാവതി നേരത്തേ ഒഴിവാക്കിയ സഹോദരൻ ആനന്ദ് കുമാറിനെ തൽസ്ഥാനത്ത് വീണ്ടും നിയമിച്ചു.ആനന്ദ്കുമാറിന്റെ മകൻ ആകാശ് ആനന്ദിനെയും റാംജി ഗൗതമിനെയും ദേശീയ കോഓർഡിനേറ്റർ ആയി നിയമിച്ചു. അംറോഹ എംപി ഡാനിഷ് അലിയാണു പുതിയ ലോക്‌സഭാ കക്ഷിനേതാവ്. നാഗിന എംപി ഗിരീഷ് റാവു ചീഫ് വിപ്പും.

ലഖ്നൗവിലെ ബി.എസ്‌പി. ആസ്ഥാനത്ത് ചേർന്ന ദേശീയ കൺവെൻഷനിലാണ് തീരുമാനം.ഉറ്റവരെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നതിന് പുറമേ പാർട്ടിയിലെ മറ്റുചിലർക്കും നിർണായക ചുമതലകൾ നൽകിയിട്ടുണ്ട്. മുൻ ഉപാധ്യക്ഷനായിരുന്ന രാംജി ഗൗതത്തെ ആനന്ദ് കുമാറിനൊപ്പം ദേശീയ കോർഡിനേറ്ററായി നിയമിച്ചു. രാജ്യസഭാംഗമായ സതീഷ് ചന്ദ്ര രാജ്യസഭയിലെ കക്ഷിനേതാവുമാകും. നാഗിനയിലെ എംപി. ഗിരീഷ് ചന്ദ്രയാണ് ബി.എസ്‌പി.യുടെ പുതിയ ചീഫ് വിപ്പ്. ലഖ്നൗവിൽ ചേർന്ന ബി.എസ്‌പി. ദേശീയ കൺവെൻഷനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎ‍ൽഎമാരും മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. 

ജെഡിഎസ് നേതാവായിരുന്ന ഡാനിഷ് അലി ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു പാർട്ടി നേതൃത്വത്തിന്റെ സമ്മതത്തോടെ ബിഎസ്‌പിയിൽ ചേർന്നതും ബിഎസ്‌പി സ്ഥാനാർത്ഥിയായതും.ഇളയ സഹോദരനായ ആനന്ദിന്റെ മകൻ ആകാശ് (24) പാർട്ടിയിൽ സ്ഥാനമുറപ്പിക്കുന്നതിന്റെ സൂചനയാണ് പുതിയ നിയമനം. ലണ്ടനിൽനിന്ന് എംബിഎ ബിരുദപഠനം കഴിഞ്ഞ് 2017ൽ തിരിച്ചെത്തിയപ്പോൾ തന്നെ പാർട്ടി വേദികളിൽ ആകാശിനു സ്ഥാനം ലഭിച്ചിരുന്നു.

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ 48 മണിക്കൂർ നേരത്തേയ്ക്ക് മായാവതിയെ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രചാരണത്തിൽ നിന്ന് വിലക്കിയപ്പോൾ ആകാശായിരുന്നു മായാവതിയെ പ്രതിനിധീകരിച്ചത്.സഹോദരൻ ഉപാധ്യക്ഷസ്ഥാനത്തു തുടരുന്നതു മുൻപ് വിലക്കിയപ്പോൾ, ഇനി അടുത്ത ബന്ധുക്കൾക്കു പാർട്ടി പദവികൾ വഹിക്കാനാവില്ലെന്നു മായാവതി പറഞ്ഞിരുന്നു. സഹോദരൻ സാധാരണ പ്രവർത്തകനായി തുടരുമെന്നായിരുന്നു മായാവതിയുടെ അന്നത്തെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP