Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈരം മറന്നില്ല, മായാവതി സോണിയാ ഗാന്ധി കൂടിക്കാഴ്ചയില്ല; പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി ബിഎസ്‌പി അധ്യക്ഷ; അഭ്യുഹങ്ങൾ തള്ളിയത് യുപിയിൽ ബിഎസ്‌പി-എസ്‌പി സഖ്യം പ്രതീക്ഷിച്ച മുന്നേറ്റം നടത്തില്ലെന്ന് എക്‌സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ

വൈരം മറന്നില്ല, മായാവതി സോണിയാ ഗാന്ധി കൂടിക്കാഴ്ചയില്ല; പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി ബിഎസ്‌പി അധ്യക്ഷ; അഭ്യുഹങ്ങൾ തള്ളിയത് യുപിയിൽ ബിഎസ്‌പി-എസ്‌പി സഖ്യം പ്രതീക്ഷിച്ച മുന്നേറ്റം നടത്തില്ലെന്ന് എക്‌സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കേ പ്രതിപക്ഷ ഐക്യ ചർച്ചകൾക്കായി ബി.എസ്‌പി അധ്യക്ഷ മായാവതി ഇന്ന് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കാണുമെന്ന അഭ്യുഹങ്ങളെ തള്ളി മായാവതി തന്നെ രംഗത്തെത്തി. . മായാവതി തിങ്കളാഴ്ച യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളാണ് മായാവതി തള്ളിയത്. പ്രതിപക്ഷ നേതാക്കളെ കാണാനില്ലെന്നും മായാവതി വ്യക്തമാക്കി.

യുപിയിൽ ബിഎസ്‌പി-എസ്‌പി സഖ്യം വലിയ മുന്നേറ്റം നടത്തില്ലെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.ഇതിന് പിന്നാലെയാണ് മായാവതിയുടെ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട് കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടായിരുന്നു മായാവതി സ്വീകരിച്ചിരുന്നത്. കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നായിരുന്നു മായാവതിയുടെ നിലപാട്.

നേരത്തെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജയത്തേക്കാൾ തോൽവിയാണ് ചരിത്രമാകുകയെന്ന് മായാവതി പറഞ്ഞിരുന്നു.വാരാണസിയിൽ മോദി തോറ്റുകൂടായ്കയില്ലെന്നും മായാവതി പറഞ്ഞിരുന്നു.രാജ്യത്തുടനീളം വെറുപ്പും വിദ്വേഷവും കൊണ്ട് നിറയ്ക്കുകയാണ് അവർ. മോദിയുടെ വിജയത്തേക്കാൾ അദ്ദേഹത്തിന്റെ പരാജയം അവിടെ ചരിത്രമാകും. 1977 ലെ റായ്ബറേലി എന്തുകൊണ്ട് വാരാണിയിൽ ആവർത്തിച്ചുകൂടായെന്നും മായാവതി ചോദിച്ചു.1977 ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയിൽ തോറ്റു. എന്തുകൊണ്ട് ഇത് വാരാണസിയിലും ആവർത്തിച്ചുകൂടാ? എന്നായിരുന്നു മായാവതിയുടെ ചോദ്യം.

ബിജെപി-ഇതര മുന്നണിയുടെ സാധ്യതകൾ സജീവമാക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നേരത്തെ ഇരുവരുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, ബി.എസ്‌പി അധ്യക്ഷ മായാവതി, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് ശരദ് പവാർ എന്നിവരെയാണ് നായിഡു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP