Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എൻ.ഐ.എ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പിഡിപി എംഎ‍ൽഎമാരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നു; പണവും ക്യാബിനറ്റ് സ്ഥാനങ്ങളും നൽകി പാർട്ടിയിൽ നിന്ന് രാജി വെയ്‌പ്പിക്കാനും ശ്രമം'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻ.ഐ.എ ഉപയോഗിച്ച് കേന്ദ്രസർക്കാർ പി.ഡി.പി എം എൽ.എംമാരെ സമ്മർദ്ദത്തിലാക്കുവെന്ന ആരോപണവുമായി മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. എൻ.ഐ.എ റെയ്ഡുണ്ടെന്ന് ഭീഷണിപ്പെടുത്തി എംഎ‍ൽഎമാരോട് പാർട്ടി വിടാൻ നിർബന്ധപൂർവം ശ്രമിക്കുകയാണ്. ബിജെപിയുടെ പേരെടുത്ത് പറയാതെയായാരുന്നു ബെഹ്ബൂബയുടെ ആരോപണം.

പിഡിപി എംഎ‍ൽഎമാരെ പണം നൽകി കാബിനറ്റ് സ്ഥാനങ്ങളും നൽകുമെന്ന് അറിയിച്ച് പാർ്ട്ടി വാടാൻ നിർബന്ധിക്കുകയാണ് ചിലർ. അതിന് തയ്യാറാകാത്തവരെ എൻ.ഐ.എ റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി നിർത്തുന്നു. പാർട്ടിയിൽ നിന്ന് ഇത്തരം ഭീഷണികൾ വഴി രാജിവെയ്‌പ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെഹ്ബൂബ പാർട്ടി എംഎ‍ൽഎമാരെ ചാക്കിട്ട് പിടിക്കാൻ നീക്കം നടക്കുന്നുവെന്ന വിമർശനം ഉയർത്തിയത്.

പി.ഡി.പിയെ നിങ്ങൾ തകർക്കുകയാണെങ്കിൽ ബുള്ളറ്റുകളെ പോലും വകവെക്കാതെ പി.ഡി.പിക്കും നാഷണൽ കോൺഫറൻസിനും കോൺഗ്രസിനുമെല്ലാം വോട്ട് ചെയ്ത ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ കൂടിയാണ് തകർക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു.

87 അംഗ കശ്മീർ നിയമസഭയിൽ 28 അംഗങ്ങളാണ് പി.ഡി.പിക്ക് ഉള്ളത്. ബിജെപിക്ക് 25 എംഎ‍ൽഎമാരുടെയും നാഷണൽ കോൺഫറൻസ്, കോൺഗ്രസിനും യഥാക്രമം 15,12 എംഎ‍ൽഎമാരുണ്ട്. പീപ്പിൾസ് കോൺഫറൻസ് രണ്ട് എംഎ‍ൽഎമാരുടെയും സിപിഎം, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന് ഒരോ എംഎ‍ൽഎമാരുമുണ്ട്. മൂന്ന് പേർ സ്വതന്ത്ര എംഎ‍ൽഎമാരാണ്. ഇതിൽ ബിജെപി മാത്രമേ സഖ്യസർക്കാർ രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നുള്ളു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP