Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏപ്രിൽ 13നു മന്ത്രിക്കു മുൻപാകെ രാജി സമർപ്പിച്ചതാണ്; അതു സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം ഇനി ബിജെപിക്കു തീരുമാനിക്കാം; ബിജെപിയുമായുള്ള തർക്കത്തെ തുടർന്ന് യോഗി ആദിത്യനാഥ് സർക്കാരിൽനിന്നു രാജി വച്ചതായി ഘടകകക്ഷി മന്ത്രി; ഓം പ്രകാശ് രാജ്ഭറിന്റെ രാജി ലോക്സഭാ സീറ്റ് വിഭജന തർക്കത്തെ തുടർന്ന്

ഏപ്രിൽ 13നു മന്ത്രിക്കു മുൻപാകെ രാജി സമർപ്പിച്ചതാണ്; അതു സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം ഇനി ബിജെപിക്കു തീരുമാനിക്കാം; ബിജെപിയുമായുള്ള തർക്കത്തെ തുടർന്ന് യോഗി ആദിത്യനാഥ് സർക്കാരിൽനിന്നു രാജി വച്ചതായി ഘടകകക്ഷി മന്ത്രി; ഓം പ്രകാശ് രാജ്ഭറിന്റെ രാജി ലോക്സഭാ സീറ്റ് വിഭജന തർക്കത്തെ തുടർന്ന്

 ലക്‌നൗ: ബിജെപിയുമായുള്ള തർക്കത്തെ തുടർന്ന് യോഗി ആദിത്യനാഥ് സർക്കാരിൽനിന്നു രാജി വച്ചതായി സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്‌പി) അധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് ഏപ്രിൽ 13-നു താൻ രാജിവെച്ചതാണെന്നും ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്‌പി) അധ്യക്ഷൻ ഒ.പി രാജ്ഭർ. ലോക്സഭാ സീറ്റ് വിഭജന തർക്കത്തെത്തുടർന്നായിരുന്നു രാജിയെന്നും രാജ്ഭർ വ്യക്തമാക്കി.

ബിജെപി ചിഹ്നത്തിൽ താനും മത്സരിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും എന്നാൽ താൻ ഒരേയൊരു സീറ്റിൽ നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അതു തന്റെ പാർട്ടിയുടെ ചിഹ്നത്തിലാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി അതംഗീകരിച്ചില്ല. തുടർന്നാണു താൻ രാജിവെച്ചതെന്ന് ഉത്തർപ്രദേശിലെ ബല്ലിയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്ഭർ പറഞ്ഞു.

2017 മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എസ്.ബി.എസ്‌പി. യോഗി സർക്കാരിലെ പിന്നാക്കക്ഷേമ മന്ത്രി കൂടിയാണ് അദ്ദേഹം. ബല്ലിയ അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ തന്റെ പേരുപയോഗിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നതെന്നും അവരുപയോഗിക്കുന്ന പോസ്റ്ററുകളിലും വാഹനങ്ങളിലും തന്റെ ചിത്രങ്ങൾ കാണാമെന്നും രാജ്ഭർ ആരോപിച്ചു. ഇതുസംബന്ധിച്ച് താൻ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയെന്നും എന്നാൽ ബിജെപിക്ക് അനുകൂലമായാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്.ബി.എസ്‌പി ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏപ്രിൽ 16-ന് രാജ്ഭർ വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് തന്റെ പാർട്ടിയെ ഇല്ലാതാക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹമന്ന് ആരോപിച്ചിരുന്നു. 'പ്രതീക്ഷയോടെ കഴിഞ്ഞദിവസങ്ങളിൽ ഞാൻ കാത്തിരുന്നു. മൂന്നുദിവസം മുൻപ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി ജെ.പി നഡ്ഡയും എന്നെ വിളിച്ചു. ബിജെപിക്കുള്ളിൽ നിന്നു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ച് എന്നെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും തയ്യാറല്ലെന്ന് ഞാൻ അറിയിക്കുകയായിരുന്നു.'- രാജ്ഭർ പറഞ്ഞു.

രാജ്ഭറിന്റെ രാജി ഉത്തർപ്രദേശിൽ ചില കേന്ദ്രങ്ങളിൽ ബിജെപിക്ക് തിരിച്ചടി ആയിട്ടുണ്ട്. രാജ്ഭറിന്റെ രാജിവിഷയം ആയുധമാക്കാനുള്ള വഴികൾ തേടുകയാണ് പ്രതിപക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP