Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയുടെ രണ്ടാം വരവ് ഉറപ്പിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ തുടങ്ങി രാഷ്ട്രപതിഭവൻ; എൻഡിഎ വീണ്ടും അധികാരത്തിൽ എത്തിയാൽ സത്യപ്രതിജഞ ഉടനെന്നും സൂചനകൾ; പുതിയ എംപിമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കില്ല; ജൻപഥ് റോഡിലെ വെസ്റ്റേൺ കോർട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും സൗകര്യങ്ങൾ സജ്ജമാക്കി പുതിയ നീക്കം; പുതിയ സർക്കാരിനായി ഡൽഹി ഒരുങ്ങുമ്പോൾ

മോദിയുടെ രണ്ടാം വരവ് ഉറപ്പിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ തുടങ്ങി രാഷ്ട്രപതിഭവൻ; എൻഡിഎ വീണ്ടും അധികാരത്തിൽ എത്തിയാൽ സത്യപ്രതിജഞ ഉടനെന്നും സൂചനകൾ; പുതിയ എംപിമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കില്ല; ജൻപഥ് റോഡിലെ വെസ്റ്റേൺ കോർട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും സൗകര്യങ്ങൾ സജ്ജമാക്കി പുതിയ നീക്കം; പുതിയ സർക്കാരിനായി ഡൽഹി ഒരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ ഇല്കഷനിൽ ജയിച്ചു വരുന്നവരാണ് സത്യപ്രതിജ്ഞയുടെ കാര്യങ്ങളിൽ തീരുമാനം എടുക്കുക. എന്നാൽ ഇത്തവണ അത് മാറുകയാണ്. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനുമുമ്പേ പുതിയസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. രാഷ്ട്രപതിഭവനാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം തുടങ്ങിയത്.

വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രാഥമിക നടപടികളാണ് തുടങ്ങിയത്. ഫലമറിഞ്ഞതിനു ശേഷമായിരിക്കും സത്യപ്രതിജ്ഞാതീയതി നിശ്ചയിക്കുക. എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് നീക്കങ്ങൾ. മോദി അധികാരത്തിലെത്തിയാൽ ഉടൻ തന്നെ വീണ്ടും അധികാരം ഏറ്റെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുക്കപ്പെടുന്ന മുന്നണിയുടെയോ പാർട്ടിയുടെയോ താത്പര്യം കണക്കിലെടുത്താണ് സത്യപ്രതിജ്ഞാ വേദി പോലും നിശ്ചയിക്കാറ്. എന്നാൽ ഇത് മാറുകയാണ് ഇത്തവണ.

പതിനേഴാം ലോക്സഭയിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ഒരുക്കം തുടങ്ങി. പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങിയതായി സെക്രട്ടറി ജനറൽ സ്‌നേഹലതാ ശ്രീവാസ്തവ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിലും റെയിൽവേസ്റ്റേഷനുകളിലും സഹായ ഡെസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. നാളെ മുതൽ പുതിയ എംപിമാർ എത്തി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇത്. അതിനിടെ ലോക്സഭയിലെ പുതുമുഖങ്ങൾക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ നൽകില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

എംപി.മാരെ ജൻപഥ് റോഡിലെ വെസ്റ്റേൺ കോർട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും പാർപ്പിക്കും. സകലസൗകര്യങ്ങളുമുള്ള മുന്നൂറോളം മുറികൾ എംപി.മാർക്കുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്. 2014-ൽ മുന്നൂറിലേറെ എംപി.മാരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ അംഗങ്ങളിൽ ചിലർ ഔദ്യോഗിക വസതികളൊഴിഞ്ഞില്ല. ഇത് മൂലം താമസസൗകര്യത്തിന് വലിയപ്രതിസന്ധി നേരിട്ടു. അംഗങ്ങളെ താമസിപ്പിക്കാൻ ഹോട്ടൽമുറിയെടുത്ത വകയിൽ 30 കോടി രൂപയാണ് ചെലവുവന്നത്. ഇതുകൊണ്ടാണ് ഇത്തവണ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതേത്തുടർന്ന് വെസ്റ്റേൺ കോർട്ടിൽ പുതിയ 88 ബ്ലോക്കുകൾ പണിയാൻ ലോക്സഭാ ഭവനസമിതി നിർദ്ദേശിച്ചു.

ബ്രിട്ടീഷുകാരനായ റോബട്ട് ടോർ റസൽ രൂപകല്പന ചെയ്തതാണ് വെസ്റ്റേൺ കോർട്ട്. 100 എംപി.മാർക്കാണ് ഇവിടെ താമസമൊരുക്കിയിട്ടുള്ളത്. 265 പേരെ സംസ്ഥാന ഭവനുകളിൽ പാർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP