Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശകരുടെ നാവടപ്പിച്ച് അഞ്ച് കൊല്ലം മുമ്പ് മോദി തുടങ്ങിയത് പാർലമെന്റിന്റെ പടികളെ തൊട്ട് വന്ദിച്ച്; രണ്ടാം ഊഴം ഏറ്റെടുക്കുന്നത് ഭരണഘടനയെ ഉപചാരപൂർവ്വം തൊട്ട് നമസ്‌കരിച്ച്; മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുമെന്ന് അവകാശപ്പെടുന്നവർക്ക് ഒരു നമസ്‌കാരത്തിലൂടെ പ്രധാനമന്ത്രി മറുപടി പറഞ്ഞത് ഇങ്ങനെ

വിമർശകരുടെ നാവടപ്പിച്ച് അഞ്ച് കൊല്ലം മുമ്പ് മോദി തുടങ്ങിയത് പാർലമെന്റിന്റെ പടികളെ തൊട്ട് വന്ദിച്ച്; രണ്ടാം ഊഴം ഏറ്റെടുക്കുന്നത് ഭരണഘടനയെ ഉപചാരപൂർവ്വം തൊട്ട് നമസ്‌കരിച്ച്; മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുമെന്ന് അവകാശപ്പെടുന്നവർക്ക് ഒരു നമസ്‌കാരത്തിലൂടെ പ്രധാനമന്ത്രി മറുപടി പറഞ്ഞത് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയെ മോദി ഹിന്ദു രാഷ്ട്രാമാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് മനസ്സിൽ വച്ചാണ് രണ്ടാമൂഴത്തിൽ പ്രധാനമന്ത്രിയാവാൻ മോദി എത്തുന്നത്. 2014ൽ പാർലമെന്റിനെ തൊട്ടു നമസ്‌കരിച്ചു സെൻട്രൽ ഹാളിലേക്ക് കയറിയ നരേന്ദ്ര മോദി ഇക്കുറി ഭരണഘടനയെ തൊട്ടു നമസ്‌കരിച്ചാണ് പ്രസംഗവേദിയിൽ എത്തിയത്. ബിജെപി. പാർലമെന്ററി പാർട്ടി യോഗത്തിലെ ഒന്നരമണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിലുടനീളം രാഷ്ട്രീയവും തത്ത്വചിന്തയും നർമവും കലർന്നു.

2014ൽ ആദ്യമായാണ് മോദി പാർലമെന്റ് അംഗമായത്. അതുകൊണ്ട് തന്നെ തൊട്ട് നമസ്‌കരിച്ച് പാർലമെന്റിലേക്ക് കയറിയ മോദിയുടെ ചിത്രം വൈറലാവുകയും ചെയ്തു. രണ്ടാം വരവിൽ എന്താകും മോദി ചെയ്യുകയെന്ന ആകാംഷയുമുണ്ടായിരുന്നു. ഇതിന് അവസാനം കുറിക്കുന്നതായി ഭരണഘടനയെ നമസ്‌കരിക്കൽ. ഭരണഘടനയാണ് രാജ്യത്തിന്റെ കെട്ടുറപ്പിന് പ്രധാനമെന്നാണ് മോദി ഇതിലൂടെ പറയാതെ പറയുന്നത്. വൈകീട്ട് അഞ്ചരയോടെയാണ് നരേന്ദ്ര മോദി പാർലമെന്ററി പാർട്ടി യോഗത്തിനെത്തിയത്. പ്രധാനകവാടത്തിൽ ബിജെപി. അധ്യക്ഷൻ അമിത് ഷാ, മുൻ അധ്യക്ഷൻ രാജ്നാഥ് സിങ് എന്നിവർ ചേർന്ന് മോദിയെ സ്വീകരിച്ചു. തുടർന്ന് ഹാളിലെത്തിയ മോദിയെ മുഴുവൻ സദസ്സും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു.

അദ്വാനിയുടെയും മുരളീ മനോഹർ ജോഷിയുടെയും അനുഗ്രഹംനേടിയ ശേഷമാണ് മോദി സ്വന്തം കസേരയിലേക്ക് തിരിഞ്ഞത്. തുടർന്ന്, നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 'മോദി, മോദി' എന്ന വിളികളോടെ ഡസ്‌കിൽ അടിച്ചാണ് നടപടികളെ അംഗങ്ങളും നേതാക്കളും സ്വാഗതം ചെയ്തത്. നടപടികൾക്കുശേഷം മോദിയെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോഴും കരഘോഷമുയർന്നു. പ്രസംഗത്തിൽ ഗാന്ധിജി, ദീൻദയാൽ ഉപാധ്യായ, ഡോ. റാം മനോഹർ ലോഹ്യ എന്നിവർക്കൊപ്പം ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറെയും അനുസ്മരിച്ചു. അങ്ങെ ഭരണഘടയെ തൊട്ട് വന്ദിച്ച് രാജ്യ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശദീകരിക്കുകയാണ് മോദി.

ആരോഗ്യകാരണങ്ങളാൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചടങ്ങിനെത്തിയിരുന്നില്ല. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന സുഷമാ സ്വരാജ് ചടങ്ങിൽ ഉടനീളം പങ്കെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മുതിർന്ന നേതാക്കളുടെ അനുഗ്രഹം വാങ്ങാനുള്ള തിരക്കിലായിരുന്നു. അദ്വാനിക്ക് പരമാവധി പരിഗണന കൊടുത്താണ് മോദിയുടെ ചടങ്ങിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP