Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോഡ്‌സെയെ വാഴ്‌ത്തിയും ഗാന്ധിജിയെ ഇകഴ്‌ത്തിയും ബിജെപി നേതാക്കൾ കളം നിറഞ്ഞതോടെ അപകടം മണത്ത് മോദിയും അമിത് ഷായും; ഗാന്ധിജിയെ അപമാനിച്ച പ്രഗ്യ സിങ് ടാക്കൂറിനോട് പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി; ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പരാമർശം നടത്തിയ അനിൽ സൗമിത്രയ്ക്ക് സസ്‌പെൻഷൻ; വിവാദ പ്രസ്താവനകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും വിഷയം അച്ചടക്ക സമിതിക്ക് വിട്ടെന്നും അമിത് ഷാ

ഗോഡ്‌സെയെ വാഴ്‌ത്തിയും ഗാന്ധിജിയെ ഇകഴ്‌ത്തിയും ബിജെപി നേതാക്കൾ കളം നിറഞ്ഞതോടെ അപകടം മണത്ത് മോദിയും അമിത് ഷായും; ഗാന്ധിജിയെ അപമാനിച്ച പ്രഗ്യ സിങ് ടാക്കൂറിനോട് പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി; ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പരാമർശം നടത്തിയ അനിൽ സൗമിത്രയ്ക്ക് സസ്‌പെൻഷൻ; വിവാദ പ്രസ്താവനകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും വിഷയം അച്ചടക്ക സമിതിക്ക് വിട്ടെന്നും അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഗാന്ധിജിയെ അപമാനിച്ച പ്രഗ്യ സിങ് ടാക്കൂറിനോട് പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ പാർട്ടി ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മോദിയുടെ മൗനം രാജ്യത്തിന് അപമാനമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രതികരണം.ഗോഡ്‌സെ അനുകൂലപ്രസ്താവന നടത്തിയ നേതാക്കളോട് വിശദീകരണം തേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്.. അച്ചടക്കസമിതി വിശദീകരണം പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും ഷാ പറഞ്ഞു. വിവാദപ്രസ്താവനകളുമായി പാർട്ടിക്ക് ബന്ധമില്ല. വിഷയം ഗൗരവതരമാണ്, പ്രസ്താവന നടത്തിയ നേതാക്കൾ മാപ്പുപറഞ്ഞിട്ടുണ്ടുമുണ്ടന്ന് അമിത് ഷാ പറഞ്ഞു.

ഗോഡ്‌സെയെ പ്രകീർത്തിച്ചും ഗാന്ധിയെ അവഹേളിച്ച് കൊണ്ടു ഒരു വിഭാഗം ബിജെപി നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രചാരണം തുടരുന്നതിനിടെയാണ് മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നും ബിജെപി വക്താവ് അനിൽ സൗമിത്ര വിവാദ പരാമർശം നടത്തിയത്. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെ മഹാനാണെന്ന് ഇദ്ദേഹം പറഞ്ഞതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് പാർട്ടി അനിൽ സൗമിത്രയെ സസ്‌പെൻഡ് ചെയ്തു.

അതേസമയം, ഗോഡ്സെയെ അനുകൂലിച്ച് രംഗത്ത് വന്ന കേന്ദ്രമന്ത്രി ആനന്ത് കുമാർ ഹെഗ്‌ഡേയും ബിജെപി എംപി നളിൻ കുമാർ പാട്ടീലും സംഗതി വിവാദമായതോടെ പ്രസ്താവന പിൻവലിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ട ഹെഗ്‌ഡേ ഗോഡ്‌സെ അനുകൂല പരാമർശങ്ങളിൽ തനിക്ക് ഖേദമുണ്ടെന്നും അറിയിച്ചു. തന്റെ പേരിൽ പ്രചരിച്ച പരാമർശങ്ങളിൽ മാപ്പ് പറയുന്നതായും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെ വിവാദ ട്വീറ്റ് അദ്ദേഹം പിൻവലിക്കുകയും ചെയ്തു. ഗാന്ധിജിയുടെ കൊലപാതകത്തെ തങ്ങൾ അപലപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗോഡ്സെ അനുകൂല പരാമർശം നടത്തിയ നളിൻ കുമാർ പട്ടീലും തന്റെ ട്വീറ്റ് പിൻവലിച്ച് മാപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

തന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്ന കമൽഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു സാധ്വിയുടെ വിവാദ പരാമർശം. പിന്നീട് സാധ്വിയെ തുണച്ച് കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഗോഡ്‌സെ പ്രസ്താവനയിൽ സ്വാധി മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാർ ഹെഗ്‌ഡെയുടെ ട്വീറ്റ്. ഇപ്പോൾ ഗോഡ്സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.

അതിനിടെ മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യയ്ക്ക് വീണ്ടും തിരിച്ചടിയായി കോടതി പരാമർശം. കേസിലെ പ്രതികൾ ഹാജരാകാത്തതിൽ മുംബൈയിലെ സിബിഐ കോടതി അതൃപ്തി അറിയിച്ചു. 2008 ൽ നടന്ന സ്‌ഫോടനക്കേസിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് പ്രതികളായ പ്രഗ്യയും, ലഫ്.കേണൽ പ്രസാദ് പുരോഹിത്, എന്നിവരടക്കമുള്ള പ്രതികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി. ഇനി തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP