Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീൺവാക്ക് പറയില്ല മോദി; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സമ്മാനിച്ചതോടെ ജനപ്രിയ പ്രഖ്യാപനങ്ങൾ വരവായ്: കിസാൻ സമ്മാൻ നിധി വിപുലമാക്കി; ഭൂപരിധിയില്ലാതെ എല്ലാ കർഷകർക്കും 6000 രൂപ സഹായം; ആനുകൂല്യം കിട്ടുന്നത് രണ്ടുകോടി കർഷകർക്ക് കൂടി; കർഷകർക്കും വ്യാപാരികൾക്കും പെൻഷൻ പദ്ധതി; വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക കൂട്ടി; ഇന്ത്യൻ വ്യോമമേഖലയിലെ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കി; ആദ്യ മന്ത്രിസഭായോഗത്തിലെ നിർണായക തീരുമാനങ്ങൾ ഇങ്ങനെ

വീൺവാക്ക് പറയില്ല മോദി; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സമ്മാനിച്ചതോടെ ജനപ്രിയ പ്രഖ്യാപനങ്ങൾ വരവായ്: കിസാൻ സമ്മാൻ നിധി വിപുലമാക്കി; ഭൂപരിധിയില്ലാതെ എല്ലാ കർഷകർക്കും 6000 രൂപ സഹായം; ആനുകൂല്യം കിട്ടുന്നത് രണ്ടുകോടി കർഷകർക്ക് കൂടി; കർഷകർക്കും വ്യാപാരികൾക്കും പെൻഷൻ പദ്ധതി; വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക കൂട്ടി; ഇന്ത്യൻ വ്യോമമേഖലയിലെ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കി; ആദ്യ മന്ത്രിസഭായോഗത്തിലെ നിർണായക തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ചില സുപ്രധാന തീരുമാനങ്ങളെടുത്തു. നിലവിലുള്ള പ്രധാനമന്ത്രി-കിസാൻ പദ്ധതി വിപുലമാക്കാനും, കർഷകർക്കും, വ്യാപാരികൾക്കും, മറ്റും പെൻഷൻ പദ്ധതി കൊണ്ടുവരാനും തീരുമാനിച്ചു. രണ്ടാം വരവിൽ കർഷകരെയും വ്യാപാരികളെയും കൈയിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

കർഷകരോട് കരുതൽ

പിഎം-കിസാൻ പദ്ധി രാജ്യത്തെ 14.5 കോടി കർഷകർക്കായി വ്യാപിപ്പിക്കും. ഇതിനായി 87,000 കോടി വേണ്ടി വരും. അഞ്ചുകോടി കർഷകർക്കായി 10,000 കോടിയുടെ പെൻഷൻ പദ്ധതി. പുതിയ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് രണ്ടുസുപ്രധാന പ്രഖ്യാപനങ്ങളും അറിയിച്ചത്.
ഭൂപരിധിയില്ലാതെ എല്ലാ കർഷകർക്കും 6000 രൂപയുടെ സഹായം ലഭ്യമാക്കും. രണ്ട് കോടി കർഷകർക്കുകൂടി ആനുകൂല്യം ലഭിക്കും. നിലവിൽ 12 കോടി കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 75,000 കോടിയുടെ പ്രധാന്മന്ത്രി കിസാൻ സമ്മാൻ നിധി ഇടക്കാല ബജററിലാണ് സർക്കാർ പ്രഖ്യാപിച്ചത്. മൂന്നുതവണകളായാണ് 6000 രൂപ നൽകുന്നത്.

പെൻഷൻ പദ്ധതി

കർഷകർക്കും ചെറുകിട കച്ചവടക്കാർക്കുമായി പ്രതിമാസം 3000 രൂപ ലഭിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിക്കും അംഗീകാരം നൽകി. കർഷകർക്ക് പ്രതിമാസം 3000 രൂപയുടെ പെൻഷൻ ലഭിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കർഷകരും സർക്കാരും നിശ്ചിത തുക അടയ്ക്കണം. 18മുതൽ 40 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം.

രാജ്യത്തെ അഞ്ച് കോടി ചെറുകിട കച്ചവടക്കാർക്കും പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ളർക്ക് പദ്ധതിയിൽ ചേരാം. 18മുതൽ 40 വയസ് വരെയുള്ളവർക്കാണ് അംഗത്വം. 60 വയസ് മുതൽ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. വളർത്തുമൃഗങ്ങൾക്ക് സൗജന്യപ്രതിരോധ കുത്തിവയ്പിനായി കേന്ദ്രപദ്ധതി പ്രഖ്യാപിച്ചു. കുളമ്പ് രോഗം, ബ്രൂസല്ല രോഗം എന്നിവയ്ക്കുള്ള കുത്തിവയ്പ് സൗജന്യമാക്കി

സ്‌കോളർഷിപ്പ് തുക കൂട്ടും

വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിപ്പിക്കാൻ രണ്ടാമൂഴത്തിൽ മോദി സർക്കാരിന്റെ ആദ്യ തീരുമാനം. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്നുള്ള സ്‌കോളർഷിപ്പ് പദ്ധതിയിൽ സുപ്രധാന മാറ്റങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഇന്നുചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ആദ്യ തീരുമാനമെടുത്തത്.

ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും സ്‌കോളർഷിപ്പ് തുക വർധിപ്പിച്ചു. അങ്ങനെ വരുമ്പോൾ ആൺകുട്ടികൾക്ക് 500 രൂപയും പെൺകുട്ടികൾക്ക് 750 രൂപയും കൂടും. ഇതോടെ ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപയും പെൺകുട്ടികൾക്ക് 3000 രൂപയുമാണ് ലഭിക്കുക.സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളേയും പദ്ധതിയിൽ ചേർത്തതാണ് മറ്റൊരു സുപ്രധാന മാറ്റം.

വീരമൃത്യ വരിച്ച ജവാന്മാരുടെ മക്കൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. തുക വർധിപ്പിക്കുന്നതോടെ നേരത്തെ ഇത് യഥാക്രമം 2000 രൂപയും 2250 രൂപയുമായിരുന്നു. തീവ്രവാദി - നക്സൽ ആക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന സംസ്ഥാന പൊലീസ് സേനാംഗങ്ങളുടെ മക്കളെ കൂടി പദ്ധതി ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗമാണ് ചേർന്നത്. രാജ്യത്തെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആദ്യ തീരുമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

സാമ്പത്തിക രംഗത്തെ വൻപരിഷ്‌കരണവും കാർഷിക മേഖലയുടെ ഉത്തേജനവും ലക്ഷ്യമിട്ടുള്ള നൂറു ദിന കർമപരിപാടിയും വൈകാതെ പ്രഖ്യാപിക്കും. എയർ ഇന്ത്യയുൾപ്പെടെയുള്ള 42 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും.കർഷകർക്ക് 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന പി.എം. കിസാൻ പദ്ധതി ഭൂപരിധിയില്ലാതെ നടപ്പാക്കും. തുടങ്ങിയവയാണ് നൂറു ദിന കർമപദ്ധതിയിലെ സുപ്രധാന നിർദ്ദേശങ്ങൾ.

വ്യോമമേഖലാ താൽക്കാലിക നിയന്ത്രണം നീക്കി

ഫെബ്രുവരി 27 ന് ശേഷം വ്യോമമേഖലയിൽ ഏർപ്പെടുത്തിയ എല്ലാ താൽക്കാലിക നിയന്ത്രണങ്ങളും നീക്കി. സമാന പ്രതികരണം പാക്കിസ്ഥാനിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP