Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ വയനാട്ടിൽ വരുമ്പോൾ മോദി ബംഗളൂരുവിൽ മത്സരിക്കുമോ? അഭ്യൂഹങ്ങൾ പരന്നതോടെ ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ട് കോൺഗ്രസ്; 91മുതൽ ബിജെപി മാത്രം ജയിച്ചുകയറുന്ന മണ്ഡലത്തിലേക്ക് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ക്ഷണിച്ച് പാർട്ടി സംസ്ഥാന നേതൃത്വം

രാഹുൽ വയനാട്ടിൽ വരുമ്പോൾ മോദി ബംഗളൂരുവിൽ മത്സരിക്കുമോ? അഭ്യൂഹങ്ങൾ പരന്നതോടെ ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ട് കോൺഗ്രസ്; 91മുതൽ ബിജെപി മാത്രം ജയിച്ചുകയറുന്ന മണ്ഡലത്തിലേക്ക് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ക്ഷണിച്ച് പാർട്ടി സംസ്ഥാന നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ദക്ഷിണേന്ത്യയിലേക്ക ഇക്കുറി ബിജെപിയുടെയും കോൺഗ്രസിന്റേയും പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ മത്സരിക്കാൻ എത്തുമോ? വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എത്തുമെന്ന സ്ഥിതിയിൽ ചർച്ചകൾ നടക്കുന്നതിനിടെ നരേന്ദ്ര മോദി ബംഗളൂരുവിലും മത്സരിച്ചേക്കുമെന്ന ഊഹങ്ങളാണ് പ്രചരിക്കുന്നത്. ഏതായാലും രാഹുൽ മത്സരിക്കുന്നകാര്യത്തിൽ എന്നപോലെ മോദി ബംഗളൂരുവിൽ എത്തുന്നകാര്യത്തിലും തീരുമാനം ഒന്നും ഇരു പാർട്ടികളിൽ നിന്നും വന്നിട്ടില്ല. രാഹുൽ വരുമെന്ന നിലയിൽ വയനാട് സീറ്റിൽ പ്രചരണം തുടങ്ങാനിരുന്ന ടി സിദ്ദിഖ് അത് നിർത്തിവയ്ക്കുകയും ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ അമേഠിക്കൊപ്പം വയനാട്ടിലും എന്നതുപോലെ തന്നെ മോദി ഉത്തർപ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നരേന്ദ്ര മോദി മത്സരിക്കുന്നത് പാർട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കർണാടകയിലും മത്സരിപ്പിക്കാൻ ബിജെപി. ആലോചിക്കുന്നത്. കോൺഗ്രസ് രാഹുലിനെ എത്തിക്കാൻ ആലോചിക്കുന്നതും ഇത്തരത്തിൽ തന്നെ.

1991 മുതൽ ബിജെപി. സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബംഗളൂരു സൗത്ത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബിജെപി. ആദ്യം ബംഗളൂരു സൗത്ത് പിടിക്കുന്നത്. പിന്നീടങ്ങോട്ട് അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്തകുമാർ ബെംഗളൂരു സൗത്തിന്റെ പ്രതിനിധിയായി.

മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരിക്കെ 2018 നവംബറിലാണ് അനന്തകുമാർ മരണപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പത്‌നി തേജസ്വിനി സൗത്തിൽ സ്ഥാനാർത്ഥി ആയേക്കുമെന്നായിരുന്നു സൂചനകൾ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ അവർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തു. പക്ഷേ, ചില സൂചനകൾ ലഭിച്ചതിനാൽ പ്രചരണം തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മോദി ഇവിടെ മത്സരിച്ചേക്കുമെന്ന സൂചനകൾ ശക്തമായത്.

ഏതായാലും കോൺഗ്രസും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. മോദി വരികയാണെങ്കിൽ പകരം കരുത്തുറ്റ സ്ഥാനാർത്ഥിയെ തന്നെ ഇറക്കാനാണ് കോൺഗ്രസും ശ്രമിക്കുക. ഇതിനായി ബംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കർണാടകയിൽ കോൺഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളിൽ 18 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സൗത്ത്, ധാർവാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP