Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദർശത്തിന്റെ പേരിലല്ല..മോദി വിരോധത്തിന്റെ പേരിലാണ് ഇപ്പോൾ രാഷ്ട്രീയസഖ്യങ്ങൾ; ഒരുവ്യക്തിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുന്നത് ഇതാദ്യം; അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് ഞങ്ങളെ വേട്ടയാടി; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒമ്പത് മണിക്കൂർ എന്നെ ചോദ്യം ചെയ്തിട്ടും സിബിഐയെ ഞങ്ങൾ വിലക്കിയിട്ടില്ല; കോൺഗ്രസിന്റെ പ്രഥമകുടുംബം കരുതുന്നത് അവർ നിയമത്തിന് അതീതരാണ് എന്നാണെന്നും ബിജെപി ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി

ആദർശത്തിന്റെ പേരിലല്ല..മോദി വിരോധത്തിന്റെ പേരിലാണ് ഇപ്പോൾ രാഷ്ട്രീയസഖ്യങ്ങൾ; ഒരുവ്യക്തിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുന്നത് ഇതാദ്യം; അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് ഞങ്ങളെ വേട്ടയാടി; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒമ്പത് മണിക്കൂർ എന്നെ ചോദ്യം ചെയ്തിട്ടും സിബിഐയെ ഞങ്ങൾ വിലക്കിയിട്ടില്ല; കോൺഗ്രസിന്റെ പ്രഥമകുടുംബം കരുതുന്നത് അവർ നിയമത്തിന് അതീതരാണ് എന്നാണെന്നും ബിജെപി ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൻഡിഎ വിരുദ്ധരാഷ്ട്രീയ സഖ്യത്തെ പരിഹസിച്ച് നരേന്ദ്ര മോദി. രാഷ്ട്രീയ സഖ്യം ആദർശത്തിന്റെ പേരിലാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ മോദി വിരോധത്തിന്റെ പേരിലാണ് സഖ്യം രൂപവൽകരിക്കുന്നത്. ഇതാദ്യമാണ് ഒരുവ്യക്തിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുന്നത്. കോൺഗ്രസിലെ അസംതൃപ്തി മൂലം വേറിട്ടുപോയ പാർട്ടികളെല്ലാം ഇപ്പോൾ ബിജെപിക്കെതിരെ കോൺഗ്രസുമായി ഒന്നിക്കുകയാണ്. ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് തങ്ങളെ വേട്ടയാടിയെന്നും മോദി പറഞ്ഞു. കോൺഗ്രസ് ഭരിക്കുമ്പോൾ എല്ലാ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടി. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായെ ജയിലിലടച്ചു. എന്നിട്ടും തങ്ങൾ സിബിഐക്ക് എതിരെ നിന്നില്ലെന്നും മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 12 വർഷത്തോളം യുപിഎ സർക്കാർ വേട്ടയാടിയെന്നാണ് മോദി ആരോപിച്ചത്. ഇക്കാരണത്താൽ തങ്ങൾ സിബിഐയുടെ പ്രവേശനം സംസ്ഥാനത്ത് തടഞ്ഞിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു ഏജൻസി എന്നെ 9 മണിക്കൂർ ചോദ്യം ചെയ്തു. എന്നാൽ, കോൺഗ്രസിന്റെ പ്രഥമ കുടുംബം കരുതുന്നത് അവർ നിയമത്തിന് അതീതരാണെന്നാണ്. കോടതിയിൽ നിന്ന് സമൻസ് കിട്ടിയിട്ടും അവർ ഹാജരാകാൻ കൂട്ടാക്കുന്നില്ല, മോദി പറഞ്ഞു.

വികസനകാര്യത്തിൽ രാജ്യത്തിന്റെ മാറ്റം ബിജെപിയുടെ കൈകളിലൂടയേ സാധ്യമാകുകയുള്ളുവെന്നും മോദി പറഞ്ഞു. തങ്ങളുടെ ലക്ഷ്യം വികസനം മാത്രമാണ്. എൻഡിഎ സർക്കാരിനെതിരേ ഒരു അഴിമതി ആരോപണം പോലും ഇതുവരെ ഉയർന്നുവന്നിട്ടില്ലെന്നും ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കവെ മോദി പറഞ്ഞു.

രാജ്യം സത്യസന്ധതയിലേക്കുള്ള പാതയിലാണെന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിനെതിരേയും മോദി വിമർശനം ഉന്നയിച്ചു. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലർ വ്യാജ പ്രചാരണം നടത്തുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് ബിജെപിയുടെ ലക്ഷ്യം. കർഷകരെ ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മോദി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP