Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പദവി പിടിച്ചെടുത്ത് നരേന്ദ്ര മോദിയും അമിത്ഷായും; തൊഗാഡിയ പക്ഷത്തെ തകർത്ത് മോദി നിയോഗിച്ച പ്രതിനിധിക്ക് വമ്പൻ ജയം; തൊഗാഡിയയുടെ പ്രതിനിധി തോറ്റത് 60ന് എതിരെ 131 വോട്ടിന്; തിരഞ്ഞെടുപ്പ് നടന്നത് 54 വർഷങ്ങൾക്ക് ശേഷം; തിരഞ്ഞെടുപ്പിൽ കൃത്രിമമെന്നും ആക്ഷേപം; സ്ഥാനചലനത്തിന് പിന്നാലെ വിഎച്ച്പി വിട്ട തൊഗാഡിയ ചൊവ്വാഴ്ച മുതൽ നിരാഹാര സമരത്തിന്

വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പദവി പിടിച്ചെടുത്ത് നരേന്ദ്ര മോദിയും അമിത്ഷായും; തൊഗാഡിയ പക്ഷത്തെ തകർത്ത് മോദി നിയോഗിച്ച പ്രതിനിധിക്ക് വമ്പൻ ജയം; തൊഗാഡിയയുടെ പ്രതിനിധി തോറ്റത് 60ന് എതിരെ 131 വോട്ടിന്; തിരഞ്ഞെടുപ്പ് നടന്നത് 54 വർഷങ്ങൾക്ക് ശേഷം; തിരഞ്ഞെടുപ്പിൽ കൃത്രിമമെന്നും ആക്ഷേപം; സ്ഥാനചലനത്തിന് പിന്നാലെ വിഎച്ച്പി വിട്ട തൊഗാഡിയ ചൊവ്വാഴ്ച മുതൽ നിരാഹാര സമരത്തിന്

ന്യൂഡൽഹി: വിഎച്ച് പി അന്തരാഷ്ട്ര പ്രസിഡന്റ് പദവി തിരഞ്ഞെടുപ്പിൽ പ്രവീൺ തൊഗാഡിയ പക്ഷത്തിന് വമ്പൻ തോൽവി. മോദിയുടെ നോമിനിയായ വി എസ് കോക്‌ജെ വിഎച്ച്പിയുടെ അന്താരാഷ്ട്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 60ന് എതിരെ 131 വോട്ടിന് ആണ് കോക്‌ജെയുടെ വിജയം 54 വർഷങ്ങൾക്ക് ശേഷമാണ് വിഎച്ച്പി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൊഗാഡിയുടെ പ്രതിനിധിയായ രാഘവ റെഡ്ഡിക്കാണ് വമ്പൻ തോൽവി പിണഞ്ഞത്

സ്ഥാനചലനത്തിന് പിന്നാലെ വിശ്വ ഹിന്ദു പരിഷത്തുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രവീൺ തൊഗാഡിയ അറിയിച്ചി.ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയമുയർത്തി ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു.

ബിജെപി നേതൃത്വവുമായി ഇടഞ്ഞായിരുന്നു കുറച്ചുകാലമായി പ്രവീൺ തൊഗാഡിയയുടെ നീക്കങ്ങൾ ഇടയ്ക്ക് അദ്ദേഹത്തെ കാണാതാവുകയും പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. തന്നെ അപായപ്പെടുത്താൻ ബിജെപി നേതാക്കൾ ശ്രമിക്കുന്നുവെന്ന് തൊഗാഡിയ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

പുതിയ സംഭവ വികാസങ്ങളോടെ രാജ്യാന്തര വർക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമായി. പ്രസിഡന്റ് ആണ് വർക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത്. പ്രവീൺ തൊഗാഡിയ വഹിച്ചിരുന്ന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ്. കോക്‌ജെ അലോക് കുമാറിനെ നാമനിർദ്ദേശം ചെയ്തതോടെയാണ് തൊഗാഡിയയുടെ സ്ഥാനം തെറിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി പ്രവീൺ തൊഗാഡിയ ആരോപിച്ചു. പുതിയ സാഹചര്യത്തിൽ തൊഗാഡിയ ബദൽ ഹിന്ദു സംഘടനയ്ക്കു രൂപം നൽകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി 17ന് അദ്ദേഹം അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് നാടകീയ നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ നടന്നത്.

സംഘപരിവാർ സംഘടനകളുടെ ഭാഗമായ വിഎച്ച്പിയെ വിഴുങ്ങാൻ ബിജെപി ശ്രമിക്കുകയാണെന്ന ആക്ഷേപം ഏറക്കാലമായി ഉണ്ട്. തൊഗാഡിയയെ ഒതുക്കാൻ നരേന്ദ്ര മോദി ഉൾപ്പെടുന്ന പക്ഷം നിരന്തരം ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. തൊഗാഡിയ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞതോടെ വലിയ വാക്‌പോലും ബിജെപി നേതൃത്വവുമായി ഉണ്ടായി.

വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാൻ ശ്രമംനടക്കുന്നതായി ബിജെപി നേതൃത്വത്തെ സൂചിപ്പിച്ച് തൊഗാഡിയ വെളിപ്പെടുത്തിയിരുന്നു. പിന്നിൽ ഗുജറാത്ത്, രാജസ്ഥാൻ പൊലീസുകളാണെന്നും തൊഗാഡിയ ആരോപിച്ചു. ഇതിനിടയ്ക്കാണ് ദുരൂഹസാഹചര്യത്തിൽ തൊഗാഡിയയെ കാണാതാകുന്നതും അഹമ്മദാബാദിലെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവവും ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP