Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ വോട്ടർമാരിൽ പ്രതീക്ഷ; റെക്കോഡ് പോളിങ്ങിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും; ചിട്ടയോടെ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി

പുതിയ വോട്ടർമാരിൽ പ്രതീക്ഷ; റെക്കോഡ് പോളിങ്ങിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും; ചിട്ടയോടെ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വോട്ടർമാർ കൂടുതലായി എത്തി വോട്ടുചെയ്യുമെന്നാണ് താൻ കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോദി ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്.

വർഷങ്ങളായി സൂക്ഷ്മതയോടും കൃത്യതയോടും കൂടി തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തിന് അഭിമാനമാണ്. സുഗമമായി തിരഞ്ഞെടുപ്പ് നടത്താൻ പ്രയത്‌നിക്കുന്ന എല്ല് കമ്മീഷൻ ഉദ്യോഗസ്ഥർക്കും, സുരക്ഷാ ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ നേർന്നു. ജനാധിപത്യത്തിന്റെ ഉത്സവം തിരഞ്ഞെടുപ്പ് ഇതാ വരികയായി, എന്റെ സഹഭാരതീയരോട് ഈ ഉത്സവത്തിൽ സജീവമായി പങ്കാളികളാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു
, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കക്ഷികൾക്കും മോദി ആശംസകൾ നേർന്നു. നമ്മൾ വ്യത്യസ്ത പാർട്ടികളിലാവാം പ്രവർത്തിക്കുന്നത്. എന്നിരുന്നാലും ലക്ഷ്യം ഒന്നാവണം-ഇന്ത്യയുടെ വികസനവും, ഓരോ ഇന്ത്യാക്കാരന്റെയും ശാക്തീകരണവും, മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ എൻഡിഎക്കൊപ്പം നിൽക്കാനും അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP