Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുപ്രചാരണങ്ങളിൽ വീഴരുത്! ഇന്ത്യ സപ്പോർട്ട്‌സ് സിഎഎ ഹാഷ്ടാഗ് ക്യാമ്പെയിനുമായി നരേന്ദ്ര മോദി; പീഡിതരായ അഭയാർഥികൾക്ക് അഭയം നൽകാനാണ്..ആരുടെയും പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്ന് ട്വീറ്റ്; പ്രചാരണത്തിനായി മോദി സഹായം തേടിയത് സദ്ഗുരു ജഗ്ഗി വാസുദേവിനെ; സ്ഥാപിത താത്പര്യക്കാർ നടത്തുന്ന ദുഷ്പ്രചരണങ്ങളെ സദ്ഗരു തുറന്നുകാട്ടുന്ന വീഡിയോയും ഷെയർ ചെയ്ത് പ്രധാനമന്ത്രി; മിത്തുകളല്ല വസ്തുതകൾ പ്രചരിപ്പിക്കൂ..ഹാഷ്ടാഗ് ക്യാമ്പെയിനുമായി ബിജെപിയും ഉഷാർ

കുപ്രചാരണങ്ങളിൽ വീഴരുത്! ഇന്ത്യ സപ്പോർട്ട്‌സ് സിഎഎ ഹാഷ്ടാഗ് ക്യാമ്പെയിനുമായി നരേന്ദ്ര മോദി; പീഡിതരായ അഭയാർഥികൾക്ക് അഭയം നൽകാനാണ്..ആരുടെയും പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്ന് ട്വീറ്റ്; പ്രചാരണത്തിനായി മോദി സഹായം തേടിയത് സദ്ഗുരു ജഗ്ഗി വാസുദേവിനെ; സ്ഥാപിത താത്പര്യക്കാർ നടത്തുന്ന ദുഷ്പ്രചരണങ്ങളെ സദ്ഗരു തുറന്നുകാട്ടുന്ന വീഡിയോയും ഷെയർ ചെയ്ത് പ്രധാനമന്ത്രി;  മിത്തുകളല്ല വസ്തുതകൾ പ്രചരിപ്പിക്കൂ..ഹാഷ്ടാഗ് ക്യാമ്പെയിനുമായി ബിജെപിയും ഉഷാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ജനവിശ്വാസം ആർജ്ജിക്കാൻ വമ്പിച്ച സോഷ്യൽ മീഡിയ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു.IndiaSupportsCAA എന്ന ഹാഷ്ടാഗ് ക്യാംപെയിനിനാണ് മോദി തന്റെ ട്വിറ്റർ പേജിലൂടെ തുടക്കമിട്ടത്

നേരത്തെ ബിജെപിയും പുതിയ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സോഷ്യൽ മീഡിയ ക്യാമ്പെയിൻ തുടങ്ങിയിരുന്നു. ആരുടെയും പൗരത്വം എടുത്തു കളയുന്നതല്ല സിഎഎ എന്ന് മോദി ട്വീറ്റ് ചെയ്തു. പീഡിതരായ അഭയാർഥികൾക്ക് പൗരത്വം നൽകാൻ വേണ്ടിയാണ് സിഎഎ..ആരുടെയും പൗരത്വം എടുത്തുകളയാനല്ല, ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നമോ ആപ്പിൽ നിന്ന് വിവരങ്ങളും ഗ്രാഫിക്‌സും, വീഡിയോകളും ഷെയർ ചെയ്ത് നിയമത്തെ പിന്തുണയ്ക്കണമെന്നും ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്. 'ഇഷ' ഫൗണ്ടേഷൻ സ്ഥാപകനായ ജഗ്ഗി വാസുദേവിന്റെ(സദ്ഗുരു) സഹായവും മോദി തേടിയിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യ പടിയായി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയും മോദി തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.'പൗരത്വ നിയമഭേദഗതിയുടെ വിവിധ വശങ്ങളെ കുറിച്ച് സദ്ഗുരു വ്യക്തതയോടെ വിശദീകരിക്കുന്നത് കേൾക്കൂ. അദ്ദേഹം നിയമത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും, സഹോദര്യത്തിൽ അധിഷ്ഠിതമായ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ഗംഭീര വിശദീകരണം നൽകുന്നുണ്ട്. നിയമവുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യക്കാർ നടത്തുന്ന ദുഷ്പ്രചരണങ്ങളും അദ്ദേഹം തുറന്നുകാട്ടുന്നു.' മോദി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു.

ബിജെപിയുടെ ഐ.ടി സെല്ലും നിയമത്തെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ രംഗത്തുണ്ട്. മിത്തുകളല്ല, വസ്തുതകൾ പ്രചരിപ്പിക്കൂ എന്ന ഹാഷ്ടാഗിലാണ് പ്രചാരണം. ഇതിനായി തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ഒരു 'ട്വീറ്റത്തോണും' ഇവർ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മോദിയുടെ രണ്ട് പേഴ്സണൽ ട്വിറ്റർ ഹാൻഡിലുകളും ഇതിനായി ഉപയോഗപ്പെടുത്തും. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും ഈ ഉദ്യമത്തിൽ ഐ.ടി സെല്ലിനൊപ്പം ചേർന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധങ്ങളെ ബിജെപി സോഷ്യൽ മീഡിയ വഴി പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. വിദേശത്ത് താമസിക്കുന്നവർക്ക് പൗരത്വം നൽകുന്നതിന് നിലവിലുള്ള നിയമമാനദണ്ഡങ്ങളിൽ മാറ്റമൊന്നും പുതിയ നിയമം വരുത്തിയിട്ടില്ലെന്ന് പാർട്ടി വിശദീകരിക്കുന്നു. സിഎഎ 1985 ലെ അസം കരാറിൽ വെള്ളം ചേർക്കുന്നുവെന്ന ഊഹാപോഹങ്ങളും ബിജെപി തള്ളിക്കളഞ്ഞു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഷപരമോ, സംസ്‌കാരികമോ, സാമൂഹികമോ ആയ വ്യക്തിത്വത്തിന് ഒരുഭീഷണിയുമില്ല. ആർട്ടിക്കിൾ 371 ലെ ഒരുവ്യവസ്ഥയും ലംഘിക്കുന്നില്ല. സിഎഎയുടെ പരിധിയിൽ നിന്ന് ഇന്നർ ലൈൻ പെർമിറ്റിൽ ഉൾപ്പെട്ട മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ യഥാർഥത്തിൽ പീഡനം അനുഭവിച്ചവർക്ക് മാത്രമേ പൗരത്വം നൽകുകയുള്ളുവെന്നും നുഴഞ്ഞുകയറ്റക്കാരെ തടയുമെന്നും പാർട്ടി തങ്ങളുടെ പ്രചാരണത്തിൽ ഉറപ്പുനൽകുന്നു.

തേസമയം, പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിൽ പോകാൻ ആക്രോശിച്ച മീററ്റ് എസ്‌പി അഖിലേഷ് സിങ്ങിനെ യു.പി സംസ്ഥാന പൊലീസ് മേധാവി ഒ.പി.സിങ്ങ് ശാസിച്ചു. എസ്‌പിക്കെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. പ്രതിഷേധക്കാരോട് പാക്കിസ്ഥാനിൽ പോകാൻ മീററ്റ് എസ്‌പി ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നേർത്തെ തരംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP