Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യായിരം വോട്ടിന്റെ ലീഡ് കിട്ടിയാൽ ഒരു കോടിയുടെ കരാർ തരാം! ലീഡ് 2000 വോട്ടെങ്കിൽ 25 ലക്ഷത്തിന്റെയും ആയിരം ആണെങ്കിൽ പത്തു ലക്ഷത്തിന്റെയും കരാർ കിട്ടും; തൃണമൂൽ സ്ഥാനാർത്ഥിയും സിനിമാ താരവുമായ മൂൺമൂൺ സെന്നിനെ ജയിപ്പിക്കാൻ ഇറങ്ങിയാൽ കൗൺസിലർമാർക്ക് കോടികളുടെ കരാർ വാഗ്ദാനം; അസൻസോൾ മേയറുടെ പ്രഖ്യാപനം വിവാദത്തിൽ

അയ്യായിരം വോട്ടിന്റെ ലീഡ് കിട്ടിയാൽ ഒരു കോടിയുടെ കരാർ തരാം! ലീഡ് 2000 വോട്ടെങ്കിൽ 25 ലക്ഷത്തിന്റെയും ആയിരം ആണെങ്കിൽ പത്തു ലക്ഷത്തിന്റെയും കരാർ കിട്ടും; തൃണമൂൽ സ്ഥാനാർത്ഥിയും സിനിമാ താരവുമായ മൂൺമൂൺ സെന്നിനെ ജയിപ്പിക്കാൻ ഇറങ്ങിയാൽ കൗൺസിലർമാർക്ക് കോടികളുടെ കരാർ വാഗ്ദാനം; അസൻസോൾ മേയറുടെ പ്രഖ്യാപനം വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

അസൻസോൾ: പണം വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ വോട്ടുതേടുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ ബംഗാളിലെ മേയറുടെ വാഗ്ദാനം ചർച്ചയാകുന്നു. പാർട്ടി സ്ഥാനാർത്ഥിയും പ്രശസ്ത സിനിമാ താരവുമായ മൂൺ മൂൺ സെന്നിനെ വിജയിപ്പിക്കാൻ ഒരു കോടി രൂപവരെയുള്ള കരാറുകൾ നൽകാമെന്ന് പാർട്ടി കൗൺസിലർമാർക്കാണ് പരസ്യമായി വാഗ്ദാനം വന്നത്.

അസൻസോൾ മേയറും തൃണമൂൽ എംഎൽഎയുമായ ജിതേന്ദ്ര തിവാരിയാണ് തന്റെ കോർപ്പറേഷനിലെ മേയർമാർക്ക് വാഗ്ദാനം നൽകിയത്. അസൻസോൾ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ മൂൺ മൂൺ സെന്നിന്റെ മുൻപിൽ വച്ചുതന്നെ ആയിരുന്നു ഇത്തരത്തിൽ കരാറുകൾ നൽകാമെന്ന വാഗ്ദാനം വന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായി.

ഓരോ കൗൺസിലറുടെയും മേഖലയിൽനിന്നു സെന്നിനു ലഭിക്കുന്ന വോട്ടുകളുടെ ഭൂരിപക്ഷം വച്ചായിരിക്കും കരാർ ലഭിക്കുന്നതെന്നാണ് പ്രഖ്യാപനം. 5000 വോട്ടുകളുടെ ലീഡ് ലഭിച്ചാൽ ഒരു കോടി രൂപയുടെ കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 3000 വോട്ടുകളുടെ ലീഡാണെങ്കിൽ 50 ലക്ഷത്തിന്റെ കരാറായിരിക്കും ലഭിക്കുക.

2000 ആണെങ്കിൽ 25 ലക്ഷത്തിന്റെയും 1000 ആണെങ്കിൽ 10 ലക്ഷത്തിന്റെയും കരാർ ലഭിക്കുമെന്നാണ് വാഗ്ദാനം. ഈ ലീഡ് ലഭിക്കാനായില്ലെങ്കിൽ ആ കൗൺസിലർ രാജിവയ്ക്കണമെന്നും തിവാരി ആവശ്യപ്പെടുന്നുണ്ട്. തന്റെ വാർഡിൽനിന്ന് ആവശ്യത്തിന് ലീഡ് ലഭിച്ചില്ലെങ്കിൽ താൻ രാജിവയ്ക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നേതാവിന്റെ വാഗ്ദാനം.

ഏതായാലും വിഷയം വലിയ ചർച്ചയായി. തൃണമൂലിന്റെ സംസ്‌കാരമാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയും സെന്നിന്റെ എതിരാളിയായി മൽസരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുമായ ബാബുൽ സുപ്രിയോ പറഞ്ഞു. 'ഇങ്ങനെയാണ് പാർട്ടി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നു വ്യക്തമായി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം കണക്കിലെടുക്കണം. പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ ഇടപെടാൻ തൃണമൂൽ ശ്രമിക്കുന്നതാണ് ഈ കാണുന്നത്' - സുപ്രിയോ ആരോപിച്ചു.

എന്നാൽ ഇത് കൗൺസിലർമാരെ തിരഞ്ഞെടുപ്പിൽ ആവേശത്തോടെ പ്രവർത്തനത്തിന് ഇറക്കാനാണ് ഇങ്ങനെ പറഞ്ഞതെന്നാണ് തൃണമൂലിന്റെ വിശദീകരണം. തിരഞ്ഞെടുപ്പിൽ കഠിനമായി അധ്വാനിക്കണമെന്ന് കൗൺസിലർമാരെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളായി മാത്രം ഇതിനെ കണ്ടാൽ മതിയെന്ന് തൃണമൂലിന്റെ മുതിർന്ന നേതാവും സംസ്ഥാന മുനിസിപ്പൽ കാര്യ മന്ത്രിയുമായ ഫിർഹദ് ഹക്കിം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP