Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളിലെ തകരാറിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ; സത്‌നയിൽ ഇവി എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ രണ്ടുപേർ പൊലീസ് പിടിയിൽ

മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളിലെ തകരാറിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ; സത്‌നയിൽ ഇവി എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ രണ്ടുപേർ പൊലീസ് പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മധ്യപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടികാട്ടി മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ കപിൽ സിബൽ, കമൽനാഥ്, വിവേക് തൻഹ എന്നിവരാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ പരാതി നൽകിയത്.

തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങളിൽ തകരാർ ഉണ്ടായതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ദുരുപയോഗം കമ്മീഷനു മുന്നിൽ ചൂണ്ടിക്കാട്ടിയതായി കപിൽ സിബൽ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

അതേസമയം സത്‌നയിൽ ഇവി എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. സംഭവത്തിനു ശേഷം സ്ഥലത്ത് സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്ന ആറുപേരിൽ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടുകയായിരുന്നു.

പിടിയിലായ പ്രമോദ് യാദവ്, രുദ്ര കുഷ്വ എന്നിവർക്ക് രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലെന്ന് പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം വ്യക്തമാക്കി. എന്നാൽ സുരക്ഷയിൽ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വി.എൽ കാന്ത റാവു അറിയിച്ചു.

അതേസമയം ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞു രണ്ടുദിവസത്തിനുശേഷമാണ് സ്‌ട്രോങ് റൂമിലെത്തിച്ചത്. സ്‌ട്രോങ് റൂമിന് പുറത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. ഭോപ്പാലിലെ സ്‌ട്രോങ് റൂമിൽ ഒരു മണിക്കൂറിലധികം സിസി ടിവി ക്യാമറ പ്രവർത്തനരഹിതമായതും വൈദ്യുതി മുടങ്ങിയതും വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP