Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ 'കമലിനെ' മലർത്തിയടിച്ച് ഓപ്പറേഷൻ ലോട്ടസ്'; കമൽനാഥിനെയും കൂട്ടരെയും വിഷമവൃത്തത്തിലാക്കി കോൺഗ്രസ് എംഎൽഎ ഹർദീപ് സിങ് രാജിക്കത്ത് നൽകി; ഏതാനും ദിവസങ്ങളായി 'മിസ്സിങ്' ആയിരുന്ന എംഎൽഎയുടെ പരാതി പാർട്ടി തന്നെ അവഗണിച്ചുവെന്ന്; അട്ടിമറിക്കായി തുനിഞ്ഞിറങ്ങിയ സാമാജികരെ അനുനയിപ്പിക്കാൻ കോൺഗ്രസ് പാടുപെടുമ്പോൾ റിസോർട്ട് തന്ത്രവുമായി ബിജെപി; മധ്യപ്രദേശ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ

ഓപ്പറേഷൻ 'കമലിനെ' മലർത്തിയടിച്ച് ഓപ്പറേഷൻ ലോട്ടസ്'; കമൽനാഥിനെയും കൂട്ടരെയും വിഷമവൃത്തത്തിലാക്കി കോൺഗ്രസ് എംഎൽഎ ഹർദീപ് സിങ് രാജിക്കത്ത് നൽകി; ഏതാനും ദിവസങ്ങളായി 'മിസ്സിങ്' ആയിരുന്ന എംഎൽഎയുടെ പരാതി പാർട്ടി തന്നെ അവഗണിച്ചുവെന്ന്; അട്ടിമറിക്കായി തുനിഞ്ഞിറങ്ങിയ സാമാജികരെ അനുനയിപ്പിക്കാൻ കോൺഗ്രസ് പാടുപെടുമ്പോൾ റിസോർട്ട് തന്ത്രവുമായി ബിജെപി; മധ്യപ്രദേശ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോൺഗ്രസ് എംഎൽഎ ഹർദീപ് സിങ് രാജിക്കത്ത് നൽകിയതോടെയാണ് സർക്കാരിന്റെ നിലനിൽപിന് ഭീഷണി നേരിടുന്നത്. സ്പീക്കർ എൻ.പി.പ്രജാപതിക്ക് അദ്ദേഹം രാജിക്കത്തയച്ചു. രണ്ടു തവണ ജനപ്രതിനിധി ആയിട്ടും പാർട്ടി തന്നെ അവഗണിച്ചുവെന്ന് ഹർദീപ് സിങ് വ്യക്തമാക്കി. അഴിമതിക്കാരായ സർക്കാരിൽ മന്ത്രിമാർ ആരും പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം രാജിക്കത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാതായ എംഎൽഎയാണ് ഹർദീപ് സിങ്.

കോൺഗ്രസിന്റെ നാല് എംഎൽഎമാരടക്കം 10 ഓളം എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസിനുള്ളിലെ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ബിജെപിയുടെ തിരിച്ചടി. ഹർദീപ് സിംഗിനെ കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റിതായതായി കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് ഹർദീപ് സിങ് രാജി സമർപ്പിച്ചത്. എന്നാൽ ഹർദീപ് സിംഗിന്റെ രാജി സെക്രട്ടറിയേറ്റിൽ ലഭിച്ചിട്ടിലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

പത്ത് എംഎൽഎമാരെയാണ് ബിജെപി അവരുടെ പാളയത്തിൽ എത്തിച്ചത്. ഇതിൽ ആറ് എംഎൽമാർ ബുധനാഴ്ച തിരിച്ചെത്തിയിരുന്നു. എന്നാൽ ഹർദീപ് സിങ് തിരികെ പോയിരുന്നില്ല. ഇതോടെ ഓപ്പറേഷൻ ലോട്ടസിന് മേൽ ഓപ്പറേഷൻ കമൽ വിജയിച്ചെന്ന് കോൺഗ്രസ് വക്താവ് ശോഭ ഓജ അവകാശപ്പെട്ടിരുന്നു. അട്ടിമറി നീക്കവുമായി ഇറങ്ങിയ എംഎ‍ൽഎ മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുകയാണ്. ഗുരുഗ്രാമിലെ ഹോട്ടലിൽ നിന്ന് തിരികെ എത്തിച്ച എംഎ‍ൽഎമാർ ഭോപ്പാലിൽ ആണെന്നാണ് സൂചന.
അതേസമയം മറ്റ് നാല് എംഎ‍ൽഎ മാർ ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിൽ ഉള്ള വില്ലകളിൽ ഉണ്ടെന്ന റിപോർട്ടുകൾ പുറത്തുവന്നു. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്

230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 107 പേരുണ്ട്. നാലു സ്വതന്ത്രരുടെയും രണ്ട് ബിഎസ്‌പി അംഗങ്ങളുടെയും ഒരു സമാജ്വാദി പാർട്ടി അംഗത്തിന്റെയും പിന്തുണ കോൺഗ്രസിനുണ്ട്. ബിഎസ്‌പി എംംഎൽഎമാരായ രാം ഭായി, സഢ്ജീവ് സിങ് കുശ്വാഹ എസ്‌പി എംഎൽഎ രാജേഷ് ശുക്ല എന്നിവർ തങ്ങളെ ഏതെങ്കിലും ബിജെപി നേതാവ് സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു, കോൺഗ്രസിന്റെയും ബിജെപിയുടെയും ഓരോ അംഗങ്ങൾ അന്തരിച്ചതിനെത്തുടർന്ന് രണ്ടു സീറ്റുകൾ ഒഴിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP