Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖ് ആക്ട് 2019 നെ ചോദ്യം ചെയ്ത് സമസ്ത; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും; സമസ്തക്ക് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ഹുസൈഫ എ അഹ്മദി ഉൾപ്പെടെ നാലുപേർ; ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകിയ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് നിയമമെന്ന് സമസ്ത

മുത്തലാഖ് ആക്ട് 2019 നെ ചോദ്യം ചെയ്ത് സമസ്ത; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും; സമസ്തക്ക് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ഹുസൈഫ എ അഹ്മദി ഉൾപ്പെടെ നാലുപേർ; ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകിയ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് നിയമമെന്ന് സമസ്ത

ജംഷാദ് മലപ്പുറം

കോഴിക്കോട്: മുത്തലാഖ് ആക്ട്-2019 ചോദ്യം ചെയ്തു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി രമണാ, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സമസ്തക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഹുസൈഫ എ അഹ്മദി, മനോജ് വി ജോർജ്, സുൽഫികർ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ ഹാജരാകും. കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കുന്ന പക്ഷം മറ്റു സീനിയർ അഭിഭാഷകരും സമസ്തക്ക് വേണ്ടി ഹാജരാകും. മുത്തലാഖ് ക്രിമിനൽവൽക്കരിച്ച് കൊണ്ട് ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതികൂടി അംഗീകാരം നൽകിയതിനെ തുടർന്നാണ് നിലവിൽ വന്ന മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്തത്.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർക്ക് വേണ്ടി അഡ്വ. സുൽഫീക്കർ അലി പി.എസ് ആണ് പെറ്റീഷൻ ഫയൽ ചെയ്തത്. ആർട്ടിക്കിൾ 14, 15, 21, 25 പ്രകാരം ഇന്ത്യൻ ഭരണ ഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്റ്റിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

നേരത്തെ ഇന്ത്യൻ പ്രസിഡണ്ട് പുറപ്പെടുവിച്ച മുത്തലാഖ് ഓർഡിനൻസുകൾക്കെതിരെ രണ്ട് തവണ സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സമസ്തക്ക് കീഴിലുള്ള യുവജന വിഭാഗമായ എസ്.വൈ.എസ് പത്ത് ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് ഇന്ത്യൻ പ്രസിഡണ്ടിന് മുമ്പാകെ ഭീമഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക ശരീഅത്തിന്റെ നിലനിൽപ്പിന് ദോഷമായി ബാധിക്കുന്ന നീക്കങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മുത്തലാഖ് ബില്ല് രാജ്യസഭയിൽ പാസ്സാകാതിരിക്കാൻ മതേതര പാർട്ടികൾ ജാഗ്രത കാണിക്കാതിരുന്നത് അത്യന്തം ഖേദകരമാണെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവിച്ചിരുന്നു.

അതേ സമയം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നടപടി പ്രാബല്യത്തിലാകുമ്പോൾ വലിയൊരു വിഭാഗം മുസ്ലിംസ്ത്രീകൾ ഇതിനെ അനൂകുലക്കതായി ആക്ടിവ്സ്റ്റുകളായ മുസ്ലിംസ്ത്രീകളും രംഗത്തുവന്നിരുന്നു. ചില ആക്ടിവിസ്റ്റുകളായ മുസ്ലിംസ്ത്രീകൾ മാത്രമാണ് കേരളത്തിൽ മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നിട്ടുള്ളതെങ്കിലും പരസ്യമായി പ്രതികരിക്കാത്ത വലിയൊരു വിഭാഗം മുസ്ലിംസ്ത്രീകളും മനസ്സ് കൊണ്ടുബില്ലിനെ അനുകൂലിക്കുന്നവരാണെന്നും വീട്ടുകാരേയും, മതപണ്ഡിതരേയും ഭയന്നാണ് ഇവർ പ്രതികരിക്കാത്തതെന്നും ഇക്കൂട്ടർ പറയുന്നു, ജാമിദ ടീച്ചർ, വി.പി.സുഹ്‌റ തുടങ്ങിയവരാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെ പരസ്യമായി അനുകൂലിച്ച് രംഗത്തുവന്നവർ. സ്ത്രീകളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് എന്നും, ഇത് എന്നോ ക്രിമിനൽ കുറ്റമാക്കേണ്ടതായിരുന്നുവെന്നമാണ് ഇരുവരും പറയുന്നത്. മുസ്ലിംസ്ത്രീകൾ പര്യസമായി മുത്തലാഖ് ബില്ലിനെ അനുകൂലിക്കാത്തത് വീട്ടിലും, മതപണ്ഡിതരുടേയും കണ്ണിലെ കരടാകേണ്ടെന്നു കരുതി മാത്രമാണെന്നും സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന ബില്ലിനെ മുസ്ലിംസ്ത്രീകളിലെ വലിയൊരു വിഭാഗം അനുകൂലിക്കുന്നവരാണെന്നും ആക്ടിവിസ്റ്റുകളായ സ്ത്രീകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP