Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം മാറുമ്പോൾ പ്രതിഫലനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും; നാഗാലാൻഡിൽ കോൺഗ്രസ് വിട്ട 21 മുതിർന്ന നേതാക്കൾ തിരിച്ചെത്തിയത് നേട്ടമായി; കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേഗതി ബിൽ വടക്കു കിഴക്കിന്റെ രാഷ്ട്രീ വിധി നിർണയിക്കുമെന്ന് വിലയിരുത്തലുകൾ

ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം മാറുമ്പോൾ പ്രതിഫലനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും; നാഗാലാൻഡിൽ കോൺഗ്രസ് വിട്ട 21 മുതിർന്ന നേതാക്കൾ തിരിച്ചെത്തിയത് നേട്ടമായി; കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേഗതി ബിൽ വടക്കു കിഴക്കിന്റെ രാഷ്ട്രീ വിധി നിർണയിക്കുമെന്ന് വിലയിരുത്തലുകൾ

മറുനാടൻ ഡെസ്‌ക്‌

കൊഹിമ: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ശക്തിപ്പെടുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിന്റെ പ്രതിഫലനങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവന്നു തുടങ്ങി. നാഗാലാൻഡിൽ പാർട്ടി വിട്ടുപോയ 21 മുതിർന്ന നേതാക്കൾ തിരികെയെത്തിയതു കോൺഗ്രസിന് ഉണർവേകി. മുൻ പിസിസി പ്രസിഡന്റ് എസ്‌ഐ. ജാമിർ, മുൻ സ്പീക്കർ ലോഹെ, മുൻ ഡപ്യൂട്ടി സ്പീക്കർ ജോഷ്വ സുമി തുടങ്ങിയവരാണ് വീണ്ടും പാർട്ടി അംഗങ്ങളായത്. ബിജെപി എൻഡിപിപി സഖ്യ സർക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് നേതാക്കൾ പ്രതിജ്ഞയെടുത്തു.

വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജനകീയ പ്രക്ഷോഭം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായി തുടരുന്നുണ്ട്. ഇത് ബിജെപി വിരുദ്ധ വികാരമായി മാറുമെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെയാണ് കോഗ്രസിലേക്ക് തിരിച്ചു പോകാൻ നേതാക്കൾ തീരുമാനിച്ചതും. അസമിലും മിസോറാമിലും മേഘാലയയിലുമാണ് പ്രതിഷേധം ഏറ്റവും തീവ്രമാണ്. നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യകക്ഷികളെയും ചെറുക്കുന്നതിന് മൽസരിക്കാത്തയിടങ്ങളിൽ മതേതരകക്ഷികളെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അസമിൽ സഖ്യകക്ഷിയായിരുന്ന അസം ഗണ പരിഷദ് നേരത്തെ തന്നെ എൻഡിഎ വിട്ടിരുന്നു. ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നതിന് ഇടയിൽ തന്നെയാണ് കൃത്യമായ മുസ്ലിം വിരുദ്ധ വർഗീയ ധ്രുവീകരണ അജണ്ടകൾ മുൻനിർത്തിയെന്ന ആരോപണങ്ങൾ ശരിവയ്ക്കും വിധം പൗരത്വ ഭേഗതി ബിൽ കൊണ്ടുവരുന്നത്. അതേസമയം അസമിൽ ഹിന്ദുത്വ വർഗീയ ധ്രുവീകരണ രാഷ്ട്രീയവും മുസ്ലിം കുടിയേറ്റക്കാർക്ക് നേരെ പ്രചാരണം അഴിച്ചുവിട്ടും ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് നേട്ടം നിലനിർത്താനാവുമോ എന്ന ചോദ്യമാണ് പൗരത്വ ബിൽ ബിജെപിക്ക് മുന്നിൽ ഉയർത്തുന്നത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറയ്ക്കുന്നതാണ്. മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണൽ ഫ്രണ്ട് നേതാവുമായ സൊറാം താംഗ ബിജെപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

അരുണാചൽപ്രദേശിലും മണിപ്പൂരിലും നാഗാലാന്റിലുമുള്ള ബിജെപി നേതൃത്വത്തിലുള്ളതോ ബിജെപി പങ്കാളിയായതോ ആയ സർക്കാരുകൾക്ക് എൻപിപി പിന്തുണ നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എൻപിപി പിന്തുണ പിൻവലിക്കുന്നത് ഈ സർക്കാരുകൾക്ക് ഭീഷണിയുണ്ടാക്കില്ലെങ്കിലും ബിജെപിക്കെതിരായ ശക്തമായ ജനവികാരം അവഗണിക്കാൻ സഖ്യകക്ഷികൾക്ക് കഴിയില്ല. മിസോറാമിൽ ഗവർണർ കുമ്മനം രാജശേഖരൻ പങ്കെടുത്ത റിപ്പബ്ലിക് ദിന പരിപാടിക്ക് ഗവർണറും സർക്കാരുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരും മാത്രമാണുണ്ടായിരുന്നത്.

അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ബിൽ ആണ് ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. 1955ലെ പൗരത്വ ബിൽ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ബിൽ മേൽപ്പറഞ്ഞ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബൗദ്ധ, ജൈന, പാഴ്സി സമുദായക്കാർക്ക് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്നു. ജനുവരി എട്ടിന് ബിൽ ലോക്സഭ പാസാക്കിയിരുന്നു.

അതേസമയം പൗരത്വ ഭേഗദതി ബിൽ നാഗാലാന്റിന് ബാധകമല്ലെന്ന് മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) നേതാവുമായി നെയ്ഫ്യൂങ് റിയോ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയുടെ 371 എ വകുപ്പ് നാഗാലാന്റിനെ ഈ ബിൽ വ്യവസ്ഥകളിൽ നിന്ന് മാറ്റിനിർത്തുന്നതായി നാഗാലാന്റ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 371 എയും 1873ലെ ബംഗാൾ ഈസ്റ്റേൺ ഫ്രണ്ടിയർ റെഗുലേഷനും പ്രകാരം നാഗാലാന്റിന് ബിൽ ബാധകമല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അരുണാചൽപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, സംസ്ഥാന സർക്കാരുകൾ ഷില്ലോംഗിൽ ചേർന്ന ജനറൽ ബോഡി കൺവെൻഷനിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിരുന്നു. നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻപിപി നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP