Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പിന്തുണ നൽകിയത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖട്ടർക്കും പിന്തുണ നൽകണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി; സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴും കോൺഗ്രസ് ചേരിയിൽ കൊഴിഞ്ഞുപോക്ക് കുറയുന്നില്ല

ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പിന്തുണ നൽകിയത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖട്ടർക്കും പിന്തുണ നൽകണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി; സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴും കോൺഗ്രസ് ചേരിയിൽ കൊഴിഞ്ഞുപോക്ക് കുറയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെയാകും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു വർഷം ഒട്ടേറെ വികസന പദ്ധതികൾ ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതായും മനോഹർ ലാൽ ഖട്ടറെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നും നരേന്ദ്ര മോദി റോത്തക്കിൽ പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നാണ് നരേന്ദ്ര മോദി ഹരിയാനയിലെ റോത്തക്കിൽ എത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺഗ്രസ് ജയിച്ച ഏക ലോക്‌സഭ മണ്ഡലമാണ് റോത്തക്ക്.

കഴിഞ്ഞ ലേക്‌സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്നെ പിന്തുണച്ചതുപോലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് മനോഹർലാൽ ഖട്ടർ. 2014 ഒക്ടോബർ 26-ന് ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1977-ൽ ബിജെപിയുടെ മൂല സംഘടനയുടെ സ്ഥിരം അംഗം ആയതിനു ശേഷം, 14 വർഷം അദ്ദേഹം ആർഎസ്എസിൽ പ്രവർത്തിക്കുകയും പിന്നീട് 1994-ൽ ബിജെപിയിൽ ചേരുകയുമായിരുന്നു. ഖത്രി സമുദായത്തിൽ നിന്നുള്ള ഖട്ടർ, കോൺഗ്രസ് പ്രതിയോഗിയായ സുരേന്ദർ സിങ് നർവാളിനെ 63,736 വോട്ടിന് പരാജയപ്പെടുത്തി 2014 ലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് ജയിച്ചു. ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്നും ഖട്ടർ പാർട്ടി റാങ്കുകളിലുള്ള തന്റെ ആരോഹണം നടത്തുകയും ബിജെപിയുടെ സംഘടനാ സെക്രട്ടറിയാവുകയും ചെയ്തു. തന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായായിരുന്നു അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി പാർട്ടി തെരഞ്ഞെടുത്തത്. നിലവിൽ ഹരിയാനയിലെ മുഖ്യമന്ത്രിയാണ് ലാൽ ഖട്ടർ.

ഇതിനിടെ, ഹരിയാനയിൽ കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കൾ രാജിവെച്ച് ബിജെപിയിൽ ചേരുന്നത് തുടർ കഥയായി കൊണ്ടിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കെ മഹിളാ കോൺഗ്രസ് അധ്യക്ഷ സുമിത്രാ ചൗഹാൻ രാജിവെച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ രാജി. അതേസമയം ഇവർ ബിജെപിയിൽ ചേർന്നിരിക്കുകയാണ്.

സംസ്ഥാനത്ത് നേരത്തെ തന്നെ കൂട്ടരാജി കോൺഗ്രസിൽ നിന്നുണ്ടായിരുന്നു. ഇത് തടഞ്ഞ് നിർത്താനാണ് കുമാരി സെൽജയെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. ഭൂപീന്ദർ ഹൂഡയെ പ്രത്യേക ചുമതല നൽകി നിയമിക്കുകയും ചെയ്തു. എന്നാൽ രാജി അവസാനിക്കുന്നില്ലെന്നാണ് സൂചന. സുമിത്ര ചൗഹാൻ ഹരിയാനയിൽ അറിയപ്പെടുന്ന നേതാവാണ്. ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷ സുഭാഷ് ബരല പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് സുമിത്ര ചൗഹാൻ ഉയർത്തിയത്. മുത്തലാഖ് നിയമത്തിൽ പാർട്ടിയുടെ നിലപാടിൽ താൻ തകർന്നുപോയെന്ന് സുമിത്ര പറയുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ തീരുമാനത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അവർ പറയുന്നു. ഈ കാരണങ്ങളാണ് പാർട്ടി വിടാനുള്ള എന്റെ തീരുമാനത്തിന് പിന്നിലെന്നും സുമിത്ര വ്യക്തമാക്കി. കോൺഗ്രസ് ഇത്തരം വിഷയങ്ങളിൽ എടുത്ത നിലപാട്, ജനവികാരത്തിന് എതിരാണെന്നും സുമിത്ര ചൂണ്ടിക്കാണിച്ചു. ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ പ്രവർത്തനം മികച്ചതാണെന്നും അവർ പറഞ്ഞു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വും സുമിത്ര രാജിവെച്ചിട്ടുണ്ട്. അതേസമയം യാതൊരു വിധ നിബന്ധനകളും ഇല്ലാതെയാണ് സുമിത്ര പാർട്ടിയിൽ എത്തിയതെന്ന് ബിജെപി പറയുന്നു. ഇവരെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP