Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാവരേയും അൽഭുതപ്പെടുത്തി രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മോദിയും അമിത് ഷായും; ആരും ചർച്ച ചെയ്യാത്ത രാംനാഥ് കോവിന്ദ് ബിജെപിയുടെ നോമിനിയാകും; ബീഹാറിലെ ഗവർണ്ണർക്ക് തുണയായത് ദളിത് നേതാവെന്ന ഇമേജ്; യുപിക്കാരനായ ബിജെപി നേതാവിന് തുണയായത് ആർഎസ്എസ് പിന്തുണ

എല്ലാവരേയും അൽഭുതപ്പെടുത്തി രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മോദിയും അമിത് ഷായും; ആരും ചർച്ച ചെയ്യാത്ത രാംനാഥ് കോവിന്ദ് ബിജെപിയുടെ നോമിനിയാകും; ബീഹാറിലെ ഗവർണ്ണർക്ക് തുണയായത് ദളിത് നേതാവെന്ന ഇമേജ്; യുപിക്കാരനായ ബിജെപി നേതാവിന് തുണയായത് ആർഎസ്എസ് പിന്തുണ

ഡൽഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദ് ആണ് എൻഡിഎയുടെ സ്ഥാനാർത്ഥി. ഇപ്പോൾ ബിഹാർ ഗവർണറാണ് കോവിന്ദ്. ഉത്തർപ്രദേശിൽ നിന്നും 2006 വരെ രാജ്‌സഭാംഗമായിരുന്നു.ബിജെപി ദളിത് മോർച്ച പ്രസിഡന്റായും പാർട്ടി വക്താവായും സ്ഥാനം വഹിച്ചിട്ടുണ്ട്.ഉത്തർപ്രദേശിലെ കാൺപൂർസ്വദേശിയായഇദ്ദേഹം ബിജെപി പട്ടികജാതി സെല്ലിന്റെ ചെയർമാൻ, ദേശീയ വക്താവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 72കാരനായ കോവിന്ദ് നേരത്തെ അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്.ജൂൺ 23ന് പത്രിക സമർപ്പിക്കും.

രാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാൻ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.ദളിത് വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തിയായിരിക്കണം സ്ഥാനാർത്ഥി എന്ന കാര്യത്തിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉറച്ച നിലപാടെടുത്തതോടെയാണ് രാംനാഥ് കോവിന്ദിന് നറുക്ക് വീണത്.ആർഎസ്എസ്സിന്റെ പിന്തുണയും രാംനാഥ് കോവിന്ദിന് തുണയായി.പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി മുന്നിൽക്കണ്ടാണ് ദളിത് വിഭാഗത്തിൽപ്പെട്ടയാളെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ ബിജെപി തയ്യാറായതെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുമായും മന്മോഹൻ സിങ്ങുമായും ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടിയിൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. അതേസമയം, ഉപരാഷ്ട്രപതിയെക്കുറിച്ച് യാതൊരു വിധത്തിലുമുള്ള ചർച്ച നടന്നിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ബിജെപി തള്ളിയിരുന്നു. സ്വാമിനാഥന്റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള നടപടികൾക്കായി പാർട്ടി എംപിമാരോടും എംഎൽഎമാരോടും ഡൽഹിയിലെത്താൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്

 രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തിൽ അവസാന നിമിഷം വരെ മലയാളിയായ മെട്രോമാൻ ഇ.ശ്രീധരന്റെ പേര് സജീവമായിരുന്നു.വിവിധ മെട്രോ റെയിൽ പദ്ധതികൾ അടക്കം രാജ്യത്തിന്റെ നിരവധി വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ശ്രീധരന്റെ ജനപ്രീതി തന്നെയായിരുന്നു മോദിയെ ആകർഷിച്ചത്.ഒപ്പം മോദിയോടുള്ള വ്യക്തിപരമായ അടുപ്പവും ശ്രീധരനെ രാജ്യത്തിന്റെ പ്രഥമ പൗരനെന്ന സ്ഥാനത്തേക്ക് എത്തിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് അവസാന നിമിഷം രാംനാഥ് കോവിന്ദിലേക്ക് ചർച്ചകളെത്തിയത്.

ബീഫ് നിരോധനം ഉൾപ്പെടെയുള്ള സമീപകാല നടപടികൾ കേന്ദ്ര സർക്കാരിനുണ്ടാക്കിയ ക്ഷീണം മറികടക്കുക എന്ന ലക്ഷ്യം കൂടി കോവിന്ദിനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിലൂടെ ബിജെപി ഉന്നം വയ്ക്കുന്നുണ്ട്. ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കം ദലിതർക്കും എതിരാണെന്ന പ്രചാരണം ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിരുന്നു.ഇത്തരം പ്രശ്‌നങ്ങളുയർത്തിയ പ്രതിരോധം ഭേദിക്കുക എന്ന തന്ത്രമാണ് അവസാന നിമിഷം ഒരു ദളിത് സ്ഥാനാർത്ഥി എന്ന നിലപാടിലേക്ക് ബിജെപിയെ എത്തിച്ചത്.ഒഡീഷഉൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമായി 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP