Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഡിഎയിൽ തുടരാനും വിടാനും കഴിയാതെ ശ്വാസം മുട്ടി ബിഡിജെഎസ്; ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രവർത്തനങ്ങളിൽ ബിഡിജെഎസ് സഹകരിക്കില്ല; ബിജെപിയിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ മറ്റു വഴികൾ തേടുന്ന അവസാന ശ്രമത്തിൽ പാർട്ടി

എൻഡിഎയിൽ തുടരാനും വിടാനും കഴിയാതെ ശ്വാസം മുട്ടി ബിഡിജെഎസ്; ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രവർത്തനങ്ങളിൽ ബിഡിജെഎസ് സഹകരിക്കില്ല; ബിജെപിയിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ മറ്റു വഴികൾ തേടുന്ന അവസാന ശ്രമത്തിൽ പാർട്ടി

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: എൻഡിഎ തുടരാനും വിടാനും കഴിയാതെ ശ്വാസം മുട്ടി ബിഡിജെഎസ്. എന്നാൽ കർണാടക തിരഞ്ഞെടുപ്പു കഴിഞ്ഞാൽ എൻഡിഎ കനിയുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ്. കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപിയിൽ നിന്നും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടയില്ലെങ്കിൽ മറ്റുവഴികൾ തേടാൻ ബിഡിജെഎസ് അവസാന ശ്രമത്തിലാണ് ബിഡിജെഎസ്.

ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രവർത്തനങ്ങളിൽ ബിഡിജെഎസ് സഹകരിക്കില്ല. ഇന്നലെ നടന്ന എൻഡിഎ കൺവെൻഷനിൽ പങ്കെടുക്കാതെ പാർട്ടിയുടെ അതൃപ്തി ബിജെപി നേതൃത്വത്തെ അറിയിച്ചു. അതേസമയം എൻഡിഎയ്ക്കെതിരേ രംഗത്തുവരാനോ മറ്റു സ്ഥാനാർത്ഥികൾക്കുവേണ്ടി രംഗത്തിറങ്ങാനോ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നു പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രശ്നങ്ങൾ തീർത്താൽ ബിജെപി നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാട്.

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇടപെടൽ ഉണ്ടായേക്കുമെന്നാണ് പാർട്ടി കരുതുന്നത്. ബോർഡ് കോർപ്പറേഷനുകളുടെ കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് പ്രതീക്ഷ. മറ്റു വഴികൾ തേടണമെന്ന ആവശ്യവും ബിഡിജെഎസിനുള്ളിൽ ശക്തമാണ്.

എന്നാൽ യുഡിഎഫും എൽഡിഎഫും ബിഡിജെഎസിനോട് മൃദുസമീപനമാണ് പുലർത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ബിഡിജെഎസിന് യുഡിഎഫിലേക്കുള്ള വാതിൽ തുറന്നിട്ടിട്ടുണ്ട്. സമുദായസംഘടനയുടെ പിൻബലമുള്ള പാർട്ടി എന്ന നിലയിൽ സിപിഎമ്മിന് ബിഡി.ജെ.എസിനെ പെട്ടെന്ന് ഇടതുമുന്നണിയിലേക്ക് കയറ്റിവിടാൻ സാധിക്കില്ല. വർഷങ്ങളായി മുന്നണിപ്രവേശനം കാത്തുകഴിയുന്ന മറ്റ് ഘടകകക്ഷികൾ ഉള്ളതും സിപിഎമ്മിന് തടസ്സമാണ്.

കോൺഗ്രസിൽനിന്ന് മുന്നണി പ്രവേശനത്തിനുള്ള വഴികൾ തുറക്കുന്ന സാഹചര്യത്തിൽ ഇനിയും എൻഡിഎയിൽ കടിച്ചുതൂങ്ങേണ്ടതുണ്ടോയെന്ന ചോദ്യം പാർട്ടിക്കുള്ളിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബിഡിജെഎസുമായി നേരിട്ട് ബന്ധമില്ലെന്ന് പറയുമ്പോഴും വഴികാട്ടിയായി നിൽക്കുന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഡിഎ വിട്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടണമെന്ന അഭിപ്രായക്കാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP