Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഖ്യം വേണമെങ്കിൽ പാതി സീറ്റെങ്കിലും തരണം; നിലപാട് കടുപ്പിച്ച് ശിവസേന; മഹാരാഷ്ട്രയിൽ വിജയം ഉറപ്പിക്കാൻ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി ബിജെപി; എൻഡിഎ ദിവസവും ശോഷിക്കുന്നതിനാൽ ഏത് വിധേനയും ശിവസേനയെ ഒപ്പം നിർത്താൻ നിലപാട് തണുപ്പിച്ച് അമിത് ഷാ

സഖ്യം വേണമെങ്കിൽ പാതി സീറ്റെങ്കിലും തരണം; നിലപാട് കടുപ്പിച്ച് ശിവസേന; മഹാരാഷ്ട്രയിൽ വിജയം ഉറപ്പിക്കാൻ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി ബിജെപി; എൻഡിഎ ദിവസവും ശോഷിക്കുന്നതിനാൽ ഏത് വിധേനയും ശിവസേനയെ ഒപ്പം നിർത്താൻ നിലപാട് തണുപ്പിച്ച് അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ബിജെപി ശിവസേന സഖ്യം യാഥാർഥ്യമാകണമെങ്കിൽ ആകെയുള്ള 48 സീറ്റ് തുല്യമായി വിഭജിക്കണമെന്നു ശിവസേന. രണ്ടാംനിര നേതാക്കളുടെ ചർച്ചയിലാണു ഈ ആവശ്യം ഉയർന്നത്. ഇത് ബിജെപി അംഗീകരിച്ചേക്കുമെന്നാണ് സൂചന. വലിയ പ്രശ്‌നമുണ്ടാക്കാതെ മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം നടത്താൻ ബിജെപി അധ്യക്ഷൻ അമിത് ഷായും സമ്മതം മൂളിയതായാണ് സൂചന. എൻ ഡി എ ദിനംപ്രതി ദുർബലമാകുന്ന സാഹചര്യത്തിലാണ് ഇത്.

സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ സഖ്യകാര്യത്തിൽ മടിച്ചു നിൽക്കുകയാണ്. യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ പിടിച്ചു നിൽക്കാൻ ശിവസേനയുമായുള്ള സഖ്യം ബിജെപിക്ക് അനിവാര്യമാണ്. നിലവിലുള്ള ശിവസേന എംപിമാരിൽ ഭൂരിഭാഗവും സഖ്യം വേണമെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ തവണ ബിജെപി 26, ശിവസേന 22 എന്നിങ്ങനെയാണ് വിഭജിച്ചത്. ബിജെപി 23 സീറ്റിലും ശിവസേന 18 ലും ജയിച്ചു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യം പിരിഞ്ഞു മത്സരിച്ചു. ബിജെപി കരുത്ത് കാട്ടി നേട്ടമുണ്ടാക്കുയും ചെയ്തു.

അതുകൊണ്ട് തന്നെ ബിജെപിക്ക് വേണമെങ്കിൽ കൂടുതൽ സീറ്റിൽ മത്സരിക്കാം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിൽ ബിജെപി കരുത്ത് കാട്ടിയിരുന്നു. എന്നാൽ ലോക്‌സഭയിൽ ശിവസേനയുമായി പ്രശ്‌നത്തിന് ബിജെപി തയ്യാറാല്ല. എങ്ങനേയും പരമാവധി സീറ്റിൽ ജയിക്കാനാണ് നീക്കം. ഇതിന് വേണ്ടി ശിവസേനയുമായി പരമാവധി വിട്ടുവീഴ്ച ചെയ്യാനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP