Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിദംബരത്തിനും ഡികെ ശിവകുമാറിനും ശേഷം അടുത്തത് ശരത് പവാറോ; മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതി കേസിൽ; ബാർഡ് അംഗം പോലുമല്ലാത്ത തനിക്കെതിരെ കേസെടുത്തത് എന്തിനെന്ന് അറിയില്ലെന്ന് ശരത് പവാർ; മഹാരാ്ര്രഷ്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ തങ്ങളെ തർക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

ചിദംബരത്തിനും ഡികെ ശിവകുമാറിനും ശേഷം അടുത്തത് ശരത് പവാറോ; മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതി കേസിൽ; ബാർഡ് അംഗം പോലുമല്ലാത്ത തനിക്കെതിരെ കേസെടുത്തത് എന്തിനെന്ന് അറിയില്ലെന്ന് ശരത് പവാർ; മഹാരാ്ര്രഷ്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ തങ്ങളെ തർക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അഴിമതിക്കേസുകളിൽ പ്രതിപക്ഷ നേതാക്കൾ ഒന്നൊന്നായി ജയിലിൽ പോകുന്ന കാലമാണിത്. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും അഴിക്കുള്ളിൽ അടച്ച അമിത്ഷാ ഇത്തവണ നോട്ടമിട്ടിരിക്കുന്നത് എൻസിപി നേതാവ് ശരത് പവാറിനെയാണെന്ന് ആരോപണം. അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പവാറിനെതിരെ കേസെടുത്തു.

ശരത് പവാറിന്റെ മരുമകനും മുൻ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് പവാറിനെതിരേയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതികേസുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. താൻ ബോർഡ് അംഗം പോലുമല്ലെന്നും പിന്നെ തനിക്കെതിരേ കേസെടുത്തതെന്തിനാണെന്നാണ് അറിയില്ലെന്ന് ശരത് പവാർ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസംമാത്രം ബാക്കി നിൽക്കേ തങ്ങളെ തർക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.

അതേസമയം പവാർ നടത്തിയ കൊടിയ അഴിമതിയാണ് പിടിക്കപ്പെട്ടതെന്നാണ് ബിജെപി പ്രതികരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാരവാഹികളായ അജിത്ത് പവാറിനും മറ്റുള്ള എൻസിപി നേതാക്കൾക്കുമെതിരെ നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിർദേശ പ്രകാരം മഹാരാഷ്ട്രാ പൊലീസ് കേസെടുത്തിരുന്നു. 2007- 2011 കാലത്ത് ബാങ്കിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. പ്രാഥമികമായ അന്വേഷണമോ പരിശോധനയോ നടത്താതെയാണ് പല വായ്പകളും ബാങ്ക് അനുവദിച്ചതെന്നും ആരോപണമുണ്ട്. വൻ തുകയുടെ വായ്പകൾ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്കാണ് കിട്ടിയതെന്നും പറയുന്നു.

താൻ ബോർഡ് അംഗം കൂടിയല്ല പിന്നെ തനിക്കെതിരേ കേസെടുത്തതെന്തിനാണെന്നാണ് ശരത് പവാർ വാർത്തയോട് പ്രതികരിച്ചത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നിൽക്കേയാണ് കോൺഗ്രസ് സഖ്യകക്ഷിയായ എൻസിപിയുടെ പ്രമുഖ നേതാക്കൾ കേസിൽപ്പെട്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് പലരും രംഗത്ത് എത്തിയിട്ടുണ്ട്.

പവാറിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രജ്ദീപ് സർ ദേശായി അടക്കമുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് കൂടുതൽ പ്രസരിപ്പോടെ ജോലി ചെയ്യുന്നു എന്നായിരുന്നു രജ്ദീപ് സർദേശായിയുടെ പ്രതികരണം.'മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് നാലാഴ്ച മാത്രമാണുള്ളത്. സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ശരദ് പവാറിനും അജിത് പവാറിനുമെതിരെ കേസെടുത്തിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്ത് പ്രസരിപ്പോടെയാണ് ജോലി ചെയ്യുന്നത്'- രജ്ദീപ് സർ ദേശായി ട്വിറ്ററിൽ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP