Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോൺഗ്രസിനെതിരെ വിമർശനത്തിന്റെ 'സർജിക്കൽ സ്‌ട്രൈക്കു'മായി പ്രതിരോധ മന്ത്രി; 'എൻഡിഎ സർക്കാരിനേയും മോദിയേയും തകർക്കാൻ കോൺഗ്രസ് പാക്ക് സഹായം തേടുന്നു' ; നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും മറ്റ് രാജ്യങ്ങളുമായി പ്രധാനമന്ത്രി നല്ല ബന്ധം പുലർത്തുന്നതിനാൽ പാക്ക് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും നിർമ്മല സീതാരാമൻ

കോൺഗ്രസിനെതിരെ വിമർശനത്തിന്റെ 'സർജിക്കൽ സ്‌ട്രൈക്കു'മായി പ്രതിരോധ മന്ത്രി; 'എൻഡിഎ സർക്കാരിനേയും മോദിയേയും തകർക്കാൻ കോൺഗ്രസ് പാക്ക് സഹായം തേടുന്നു' ; നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും മറ്റ് രാജ്യങ്ങളുമായി പ്രധാനമന്ത്രി നല്ല ബന്ധം പുലർത്തുന്നതിനാൽ പാക്ക് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും നിർമ്മല സീതാരാമൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. മോദിയേയും എൻഡിഎ സർക്കാരിനേയും തകർക്കുവാനായി കോൺഗ്രസ് ഇപ്പോൾ പാക്കിസ്ഥാന്റെ സഹായം തേടിയിരിക്കുകയാണെന്നും നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അവർ ആരോപിച്ചു.

ഡൽഹിയിൽ നടന്ന ബിജെപിയുടെ ദേശീയ കൺവെൻഷനിടെയായിരുന്നു കോൺഗ്രസിനെതരെ നിർമല സീതാരാമന്റെ വിമർശന ശരം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ വിഭാഗം അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനെതിരേ തെളിവു ചോദിച്ച് വന്നവർ പ്രകീർത്തിക്കുകയും പിന്നീട് അവർ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തകർക്കാൻ പാക്കിസ്ഥാന്റെ സഹായം തേടി പോകുകയും ചെയ്യുകയാണ്.

ഇത്തരമൊരു നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അവർ ആരോപിച്ചു. ലോക നേതാക്കളുമായി പ്രധാനമന്ത്രി മികച്ച ബന്ധമാണ് പുലർത്തുന്നത്. അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ നീക്കവും മറ്റ് രാജ്യങ്ങളുമായി പുലർത്തുന്ന സൗഹൃദബന്ധങ്ങളിലൂടെയും ഇന്ന് പാക്കിസ്ഥാൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP