Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നിപ്പിച്ചു നേടിയ ബിജെപിക്ക് ആശങ്ക; നിതീഷ്- ലാലു ഐക്യം രാജ്യവ്യാപകമായാൽ തലവേദനയാകുമെന്നു റിപ്പോർട്ട്

ഭിന്നിപ്പിച്ചു നേടിയ ബിജെപിക്ക് ആശങ്ക; നിതീഷ്- ലാലു ഐക്യം രാജ്യവ്യാപകമായാൽ തലവേദനയാകുമെന്നു റിപ്പോർട്ട്

പട്‌ന: ബീഹാർ രാഷ്ട്രീയത്തിലെ ബദ്ധശത്രുക്കളായ ജെ.ഡി.യു ദേശീയ നേതാവ് നിതീഷ്‌കുമാറും ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവും 23 വർഷത്തിനുശേഷം ഒരുമിച്ച് ഒരു വേദി പങ്കിട്ടതോടെ ബിജെപി ആശങ്കയിൽ. ബിജെപിക്കെതിരെ ശക്തമായ മതേതരസഖ്യം ലക്ഷ്യമിട്ടാണ് ഒന്നിച്ചതെന്ന് പറഞ്ഞ ഇരുവരും ഭാവിയിൽ ഒരു ഭീഷണിയാകുമെന്ന പേടിയിലാണ് നേതാക്കൾ. ഹാജിപൂരിൽ കഴിഞ്ഞ ദിവസം നടന്ന ഇരു കക്ഷികളുടെയും സംയുക്ത തിരഞ്ഞെടുപ്പ് റാലിയിലാണ് ലാലുവും നിതീഷും ഒന്നിച്ചത്. പരസ്പരം ആലിംഗനം ചെയ്ത് ഇരുവരും സഖ്യ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. 1991 ലാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് ഒരു വേദിയിലെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ബദ്ധശത്രുക്കളായിരുന്ന ആർജെഡിയും ജെഡിയുവും തുടർന്ന് ബിജെപിക്കെതിരെ ഒന്നിച്ച് നിലകൊള്ളാൻ തീരുമാനിക്കുകയായിരുന്നു.

ചടങ്ങിൽ ബിജെപിയെ കണക്കറ്റ് വിമർശിക്കാനും ഇരുനേതാക്കളും മടിച്ചില്ല. 'നല്ല നാളുകൾ എവിടെയാണ്?? നല്ല നാളുകൾക്കായി ജനങ്ങൾ ഇപ്പോഴും കാത്തിരിക്കുന്നു. നല്ല നാളുകൾ വന്നിരിക്കുന്നത് ബിജെപി നേതാക്കൾക്ക് മാത്രമാണ്' നിതീഷ് കുമാർ പരിഹസിച്ചു. കേന്ദ്രം ഭരിക്കുന്നവന്നവരുടെ പൂർവ്വികർ രാജ്യത്തിന് വേണ്ടി ഒരിക്കൽ പോലും ജയിലിൽ കിടന്നിട്ടില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.

നമ്മൾ ഭിന്നിക്കപ്പെട്ടു. ഇനിയും പരസ്പരം പഴിചാരിയിരുന്നാൽ രാജ്യം ദുഷ്ടശക്തികളുടെ കൈകളിലേക്ക് പോകും, ലാലു പ്രസാദ് പറഞ്ഞു. മോദി അധികാരത്തിലേറിയതു മുതൽ രാജ്യത്ത് അശുഭകരമായ കാര്യങ്ങളാണ് നടക്കുന്നത്. തങ്ങളുടെ സഖ്യം ഏവർക്കും ശുഭപ്രതീക്ഷയാണ് നൽകിയിരിക്കുന്നതെന്നും ഇതുപൊലെ ഉത്തർ പ്രദേശിൽ മുലായം സിങ് യാദവും മായാവതിയും ഒന്നിക്കണമെന്നും ലാലു അഭ്യർത്ഥിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 സീറ്റുകളിൽ 31ലും ബിജെപി വിജയിച്ചതാണ് ഇപ്പോൾ ഇരുവരെയും ഒന്നിക്കാൻ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. ജൂൺ 30നാണ് ഇരുപാർട്ടികളും സഖ്യത്തിന് ധാരണയായത്. ആഗസ്ത് 21നാണ് ബിഹാറിൽ 10 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.യു.വും ആർ.ജെ.ഡി.യും നാലു സീറ്റുകളിൽ വീതം മത്സരിക്കുന്നുണ്ട്. അതേ സമയം പരാജയപ്പെട്ട കോൺഗ്രസ് തലക്കനം ഇല്ലാത്ത പ്രാദേശിക കക്ഷികളുമായി ധാരണയിലെത്താൻ സാധ്യത ഉണ്ടെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP