Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം; നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല; ടിക് ടോക്ക് താരമായതുകൊണ്ടുമാത്രം സ്ഥാനാർത്ഥിത്വം കിട്ടിയ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ആവേശം വിതറുന്നത് ഇങ്ങനെ

'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം; നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല; ടിക് ടോക്ക് താരമായതുകൊണ്ടുമാത്രം സ്ഥാനാർത്ഥിത്വം കിട്ടിയ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ആവേശം വിതറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഭാരത മാതാവിന് ജയ് വിളിക്കാൻ കഴിയാത്തവരുടെ വോട്ടിന് മൂല്യമില്ലെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി. ആദംപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം. നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരിൽ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല എന്നും സൊനാലി ഫോഗട്ട് പറഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. യോഗത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു 'ഭാരത് മാതാ കീ ജയ്' എന്ന് ഏറ്റുപറയാൻ ആവശ്യപ്പെട്ടു. എന്നാൽ ചിലർ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന അനുസരിക്കാൻ തയ്യാറായില്ല. ഇതേതുടർന്നായിരുന്നു സൊനാലിയുടെ വിവാദ പരാമർശം.

നേരത്തേ, പ്രചാരണത്തിനിടെ അദംപുർ മണ്ഡലത്തെ യുപിയിലെ അമേഠി ലോക്‌സഭാ മണ്ഡലവുമായി താരതമ്യം ചെയ്ത സൊനാലിയുടെ പ്രസംഗവും ശ്രദ്ധനേടിയിരുന്നു. കോൺഗ്രസ് ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി വിജയിച്ചതു പോലെ അദംപുരിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നായിരുന്നു സൊനാലിയുടെ അവകാശവാദം. നിലവിൽ നിയമസഭയിലെ 90ൽ 75 സീറ്റുമായി സംസ്ഥാനം ഭരിക്കുന്ന മനോഹൽ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തുടർച്ചയായ രണ്ടാം തവണ അധികാരത്തിലേറുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒക്ടോബർ 21നാണ് തിരഞ്ഞെടുപ്പ്. 24നു വോട്ടെണ്ണൽ.

കോൺഗ്രസ് കോട്ടയാണ് ഹരിയാനയിലെ ആദംപൂർ. ഈ മണ്ഡലം പിടിക്കാനാണ് സൊനാലി ഫോഗറ്റിനെ ബിജെപി ഇറക്കിയിരിക്കുന്നത്. സൊനാലിയെ വച്ച് കോൺഗ്രസിന്റെ കുത്തകമണ്ഡലം പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിക് ടോക്കിൽ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള സൊനാലിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹരിയാനയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായ ഭജൻലാലിന്റെ മകൻ കുൽദീപ് ബിഷ്‌ണോയി ആണ് കോൺഗ്രസ് സ്ഥാനാർത്ഥി.

ടിക് ടോക് മാത്രമല്ല തന്നെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കാൻ കാരണമെന്നും കഴിഞ്ഞ 12 വർഷമായി താൻ ബിജെപി പ്രവർത്തകയാണെന്നും സൊനാലി നേരത്തേ വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശിൽ ട്രൈബൽ മോർച്ചയുടെ ഭാഗമായി താൻ പ്രവർത്തിച്ചിട്ടണ്ട്. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്ന്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ടിക് ടോക്കിൽ തനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്. ഇവിടെ വിജയിക്കുകയാണെങ്കിൽ ടിക് ടോക് ദേശഭക്തി പ്രചരിപ്പിക്കാനും തന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുമെന്നും സൊനാലി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP