Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗമെന്ന് അഭിപ്രായ സർവെ; മഹാരാഷ്ട്രയിൽ 288ൽ 205 സീറ്റും ബിജെപിക്ക്; ഹരിയാനയിൽ 90ൽ 78ഉം ബിജെപി നേടുമെന്നും എബിപി സീവോട്ടർ അഭിപ്രായ സർവെ

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗമെന്ന് അഭിപ്രായ സർവെ; മഹാരാഷ്ട്രയിൽ 288ൽ 205 സീറ്റും ബിജെപിക്ക്; ഹരിയാനയിൽ 90ൽ 78ഉം ബിജെപി നേടുമെന്നും എബിപി സീവോട്ടർ അഭിപ്രായ സർവെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് എബിപി സീവോട്ടർ അഭിപ്രായ സർവ്വെ. മഹാരാഷ്ട്രയിൽ 288 ൽ 205 വരെ സീറ്റുകൾ ബിജെപി- ശിവസേനാ സഖ്യം നേടാമെന്നാണ് എബിപി സീവോട്ടർ സർവ്വെ പ്രവചിക്കുന്നത്. ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും. ഹരിയാനയിലെ തൊണ്ണൂറു സീറ്റിൽ ബിജെപി 78 ഉം നേടുമെന്നും സർവ്വെ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 288ൽ 122 സീറ്റ് ബിജെപിയും 63 സീറ്റ് ശിവസേനയും നേടിയിരുന്നു. കോൺഗ്രസ് (42) -എൻ.സി.പി (41) സഖ്യം 83 സീറ്റാണ് നേടിയത്. എം.എൻ.എസ് ഒരു സീറ്റിലും മറ്റുള്ളവർ 19 സീറ്റിലും വിജയിച്ചു. ബിജെപി-47, ഐ.എൻ.എൽ.ഡി-19, കോൺഗ്രസ്-15, എച്ച്.ജെ.സി-2, ബി.എസ്‌പി-1, മറ്റുള്ളവർ-6 എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഹരിയാനയിലെ കക്ഷിനില.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒക്ടോബർ 21 നാണ് നടക്കുക.. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തിയതികൾ പ്രഖ്യാപിച്ചത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബർ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതിയതി ഒക്ടോബർ നാല്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ ഏഴ്.

90 സീറ്റുകളാണ് ഹരിയാന നിയമസഭയിലുള്ളത്. 288ആണ് മഹാരാഷ്ട്രാ നിയമസഭയുടെ അംഗബലം. നവംബർ രണ്ടിനാണ് ഹരിയാന നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബർ ഒമ്പതിനും. ബിജെപിയാണ് ഇരു സംസ്ഥാനങ്ങളിലും അധികാരത്തിലുള്ളത്. ഹരിയാനയിൽ 1.82 കോടി വോട്ടർമാരാണുള്ളത്. മഹാരാഷ്ട്രയിൽ 8.9 കോടി വോട്ടർമാരുണ്ട്. സ്ഥാനാർത്ഥികൾ പ്രചരണത്തിന് എത്ര പണം ചിലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ ഇന്ത്യൻ റവന്യൂ സർവീസിൽനിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലേക്ക് അയക്കുമെന്നും സുനിൽ അറോറ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP