Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ രാഹുൽ ജയിച്ചത് 40 ശതമാനവും മുസ്‌ലിംകൾ ആയതിനാൽ; ബിജെപി വാദം ഏറ്റുപിടിച്ച് അസദുദ്ദീൻ ഉവൈസി; ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമെന്ന നിലയിൽ രാജ്യത്തെ മുസ്‌ലിംകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയെന്നും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ്

വയനാട്ടിൽ രാഹുൽ ജയിച്ചത് 40 ശതമാനവും മുസ്‌ലിംകൾ ആയതിനാൽ; ബിജെപി വാദം ഏറ്റുപിടിച്ച് അസദുദ്ദീൻ ഉവൈസി; ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമെന്ന നിലയിൽ രാജ്യത്തെ മുസ്‌ലിംകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയെന്നും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ്

ഹൈദരാബാദ്: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയപ്പോൾ സംഘപരിവാർ പ്രചരിപ്പിച്ചത് ഇവിടം പാക്കിസ്ഥാനാണെന്ന വിധത്തിലായിരുന്നു. മുസ്ലിം സമുദായത്തിന്റെ അംഗസംഖ്യയെ നോക്കിയായിരുന്നു ഈ വിമർശനം ബിജെപി നേതാക്കൾ ഉയർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബിജെപിക്കാരും ഈ ആരോപണം ഉപേക്ഷിച്ച മട്ടാണ്. ഇതിനിടെ ബിജെപി വാദം ഏറ്റുപിടിച്ചു കൊണ്ട് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി.

വയനാട്ടിൽ 40 ശതമാനവും മുസ്‌ലിംകളായതിനാലാണ് രാഹുൽ ഗാന്ധി വിജയിച്ചതെന്നാണ് ഉവൈസിയുടെ അഭിപ്രായം. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമെന്ന നിലയിൽ രാജ്യത്തെ മുസ്‌ലിംകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''1947 ഓഗസ്റ്റ് 15ന് നമ്മുടെ പൂർവികർ കരുതിയത് ഇതൊരു പുതിയ ഇന്ത്യ ആവുമെന്നാണ്. ആസാദിൻേറയും ഗാന്ധിയുടേയും നെഹ്‌റുവിൻേറയും അംബേദ്ക്കറിൻേറയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ. ഈ രാജ്യത്ത് ഞങ്ങൾക്ക് മതിയായ സ്ഥാനം ലഭിക്കുെമന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങൾക്ക് ആരുടേയും ഔദാര്യം വേണ്ട, ഞങ്ങൾക്ക് നിങ്ങളുടെ ഔദാര്യത്തിൽ ജീവിക്കേണ്ട ആവശ്യമില്ല.'' ഉവൈസി പറഞ്ഞു.

നിങ്ങൾ കോൺഗ്രസോ മറ്റ് മതേതര പാർട്ടികളേയോ വിടേണ്ടതില്ല. പക്ഷെ അവർക്ക് ശക്തിയില്ലെന്ന് ഓർക്കണം. അവർ കഠിനാധ്വാനം ചെയ്യുന്നില്ല. എന്തുകൊണ്ട് പഞ്ചാബിൽ ബിജെപിക്ക് നഷ്ടം സംഭവിച്ചു. അവിടെ ആരാണ് സിഖുകാരാണ്. ഇന്ത്യയിൽ മറ്റിടങ്ങളിൽ ബിജെപി തോറ്റതിന് കാരണം പ്രാദേശിക പാർട്ടികളാണെന്നും കോൺഗ്രസല്ലെന്നും ഉവൈസി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് അമേഠി നഷ്ടപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചു. അവിടെ ജനസംഖ്യയുടെ 40 ശതമാനവും മുസ്‌ലിംകളല്ലേയെന്നും അദ്ദേഹം ചോദിച്ചു.

വയനാട്ടിൽ 7,05,034 വോട്ടുകൾ നേടിയ രാഹുൽ സിപിഐ സ്ഥാനാർത്ഥി പി.പി സുനീറിനേക്കാൾ 4,31,063 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP