Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിക്കുന്നെന്ന് പാക് ഹൈകമീഷണർ; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാക്കിസ്ഥാൻ എപ്പോഴും നടത്തുന്നുണ്ടന്നും അബ്ദുൽ ബാസിത്

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിക്കുന്നെന്ന് പാക് ഹൈകമീഷണർ; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാക്കിസ്ഥാൻ എപ്പോഴും നടത്തുന്നുണ്ടന്നും അബ്ദുൽ ബാസിത്

ന്യൂഡൽഹി: ഈ വർഷത്തെ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിക്കുന്നെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷണർ അബ്ദുൽ ബാസിത്.

ജമ്മുകശ്മീർ പ്രശ്‌നം ചർച്ചചെയ്യാമെന്ന പാക്കിസ്ഥാന്റെ ക്ഷണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പാക് ഹൈകമീഷണർ രംഗത്തെത്തിയത്.

'പാക്കിസ്ഥാന്റെ ഈവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിലെ പോരാട്ടങ്ങൾക്ക് സമർപ്പിക്കുകയാണ്. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാട്ടം തുടരും. ജമ്മുകശ്മീരിലെ ജനങ്ങളുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അബ്ദുൽ ബാസിത് ഡൽഹിയിൽ പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാക്കിസ്ഥാൻ എപ്പോഴും നടത്തുന്നുണ്ട്'- അബ്ദുൽ ബാസിത് എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. കശ്മീരിന്റെ സ്വാതന്ത്ര്യം എന്ന പേരിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP