Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഎസിന്റെ കാര്യം കാരാട്ട് നോക്കും; കേരളത്തിലെ പാർട്ടി പ്രശ്‌നങ്ങൾ പരിശോധിക്കുന്ന പിബി കമ്മീഷനെ പ്രകാശ് കാരാട്ട് തന്നെ നയിക്കും; പ്രതിപക്ഷ നേതാവിനെതിരെ ഉടൻ നടപടിയുണ്ടാവില്ല; അരുവിക്കരയിൽ വി എസ് സജീവമാകും

വിഎസിന്റെ കാര്യം കാരാട്ട് നോക്കും; കേരളത്തിലെ പാർട്ടി പ്രശ്‌നങ്ങൾ പരിശോധിക്കുന്ന പിബി കമ്മീഷനെ പ്രകാശ് കാരാട്ട് തന്നെ നയിക്കും; പ്രതിപക്ഷ നേതാവിനെതിരെ ഉടൻ നടപടിയുണ്ടാവില്ല; അരുവിക്കരയിൽ വി എസ് സജീവമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരസ്യപ്രസ്താവനകളുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം പോളിറ്റ് ബ്യൂറോ കമ്മീഷൻ പരിശോധിക്കും. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാകും പിബി കമ്മീഷന്റെ അധ്യക്ഷൻ. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി വന്ന സാഹചര്യത്തിൽ പിബി കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കാരാട്ട് മാറുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ പിബിയിൽ വ്യക്തമായ സ്വാധീനമുള്ള പ്രകാശ് കാരാട്ടിനെ തന്നെ കമ്മീഷന്റെ തലപ്പത്ത് നിലനിർത്താനുള്ള നീക്കങ്ങളെ യെച്ചൂരി എതിർത്തില്ല. ഇതോടെയാണ് പിബി കമ്മീഷനെ നയിക്കാൻ പ്രകാശ് കാരാട്ടിന് വീണ്ടും അവസരമൊരുങ്ങിയത്.

നേതൃത്വത്തിനെതിരെ വി എസ് നടത്തിയ പരാമർശവും ഇതിനെതിരെ സംസ്ഥാന നേതൃത്വം പാസാക്കിയ പ്രമേയവും കേന്ദ്രകമമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പിബി നടത്തിയ ഇടപെടലും അറിയിച്ചു. അതിന് ശേഷമാണ് എല്ലാവിഷയത്തിലും പിബി കമ്മീഷൻ തീരുമാനം എടുക്കട്ടേ എന്ന നിലപാടിൽ എത്തിയത്. കഴിഞ്ഞ ദിവസം യെച്ചൂരിയെ നേരിട്ട് കണ്ട് വി എസ് തന്റെ പരാതികൾ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ നാളെ മുതൽ അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകും.

പോളിറ്റ് ബ്യൂറോ കമ്മീഷനിലെ അംഗങ്ങൾക്കും മാറ്റമില്ല. നിരുപംസെൻ പിബി അംഗത്വത്തിൽ നിന്ന് ഒഴിഞ്ഞ സാഹചര്യത്തിൽ ആരേയും ഉൾപ്പെടുത്തില്ല. ഇതോടെ അഞ്ചംഗ പോളിറ്റ് ബ്യൂറോ കമ്മീഷനായി ഫലത്തിൽ അത് മാറും. കേരളത്തിൽ വീണ്ടും കമ്മീഷൻ എത്തി മൊഴി രേഖപ്പെടുത്തും. അടുത്ത മാസം മാത്രമേ അതുണ്ടാകൂ എന്നാണ് സൂചന. പിബിയുടെ അന്വേഷണ പരിധിയും മറ്റും അവർ തന്നെ തീരുമാനിക്കും. വിഎസിന് എതിരായ പരാതിയും സംസ്ഥാന നേതൃത്വത്തിന് എതിരെ വി എസ് നൽകിയ പരാതിയും പിബി കമ്മീഷൻ പരിശോധിക്കും. ഈ നടപടി ക്രമങ്ങൾ ഒന്നും ഉടൻ പൂർത്തിയാകില്ലെന്നാണ് സൂചന. ഫലത്തിൽ വി എസ് അച്യുതാനന്ദനെതിരെ ഒരു നടപടിയും ഉണ്ടാകില്ല.

ഈ സാഹചര്യത്തിൽ അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണവുമായി വി എസ് സഹകരിക്കും. ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥനയുമായി ചൊവ്വാഴ്ച അച്യുതാനന്ദൻ അരുവിക്കരയിൽ എത്തും. ആര്യനാട് മണ്ഡലം കൺവെൻഷനോടെയാകും തുടക്കം. പിന്നീട് സജീവമായി തന്നെ പ്രചരണ യോഗത്തിൽ പങ്കെടുക്കും. പിബി കമ്മീഷന് ശേഷവും വിഎസിന് പാർട്ടിയിൽ തുടരാൻ പ്രശ്‌നമുണ്ടാകില്ലെന്ന് കേന്ദ്ര നേതത്വം വിശദീകരിച്ച സാഹചര്യത്തിലാണ് ഇത്.

സിപിഎമ്മിന്റെ രണ്ട് ദിവസത്തെ കേന്ദ്രകമ്മറ്റി യോഗം ഇന്നാണ് സമാപിച്ചത്. വിഎസിനെതിരായ നടപടികളും വിശദാംശങ്ങളും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. അതിന് ശേഷമാണ് പിബി കമ്മീഷനിലും മറ്റും തീരുമാനം എടുത്തത്. പാർട്ടിയുടെ സബ് കമ്മറ്റികളെ കുറിച്ചും ചർച്ചയായി. ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ എന്നിവയുടെ ചുമതല എംഎ ബേബിക്കാണ്. സംഘടനാ ചുമതല പ്രകാശ് കാരാട്ടിന് നൽകി. നേരത്തെ എസ് രാമചന്ദ്രൻ പിള്ളയ്ക്കായിരുന്നു സംഘടനാ ചുമതല. ഇത് യെച്ചൂരി ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളെത്തി. എന്നാൽ എല്ലാവരേയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻ ജനറൽ സെക്രട്ടറിയെ സംഘടനാ ചുമതല ഏൽപ്പിച്ചു.

ധനകാര്യ സബ് കമ്മറ്റിയുടെ ചെയർമാൻ എസ് രാമചന്ദ്രൻ പിള്ളയാണ്. അച്ചടക്ക സമിതിയുടെ ഉത്തരവാദിത്തവും എസ്ആർപിക്കാണ് കാരാട്ടിന്റെ പാർട്ടി പ്രസിദ്ധീകരണമായ പീപ്പിൾ ഡെമോക്രസിയുടേയും ചുമതലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP