Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയാൾ ഇടതുചായ് വുള്ളയാളാണ്; കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ പിന്തുണച്ചു; ആ ആശയം ജനങ്ങൾ തിരഞ്ഞെടുപ്പിൽ തള്ളിക്കളയുകയും ചെയ്തു; ഇന്ത്യാക്കാരന് നൊബേൽ കിട്ടിയതിൽ അഭിമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിപ്പില്ല; അഭിജിത് ബാനർജിയെ തള്ളി പീയൂഷ് ഗോയൽ

അയാൾ ഇടതുചായ് വുള്ളയാളാണ്; കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ പിന്തുണച്ചു; ആ ആശയം ജനങ്ങൾ തിരഞ്ഞെടുപ്പിൽ തള്ളിക്കളയുകയും ചെയ്തു; ഇന്ത്യാക്കാരന് നൊബേൽ കിട്ടിയതിൽ അഭിമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിപ്പില്ല; അഭിജിത് ബാനർജിയെ തള്ളി പീയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർച്ചയിലാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യൻ വംശജനായ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത്ത് ബാനർജിക്കെതിരെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഒരുഇന്ത്യാക്കാരന് നൊബേൽ കിട്ടിയതിൽ അഭിമാനമുണ്ടെങ്കിലും അഭിജിത്തിന്റെ ആശയങ്ങളോട് യോജിപ്പില്ല. 'പൂർണമായി ഇടതുചായ് വുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് ബാനർജി. കോൺഗ്രസിന്റെ ന്യായ് പദ്ധതി നിർദ്ദേശത്തെ പിന്തുണച്ചയാളാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ജനങ്ങൾ ഈ ആശയം തള്ളിക്കളഞ്ഞെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്‌റെ വിലയിരുത്തലുകളം അദ്ദേഹം തള്ളി. മന്മോഹൻ സിങ്ങിനെ പോലൊരു ഉന്നത സാമ്പത്തിക ശാത്രജ്ഞൻ ഇങ്ങനെ പറഞ്ഞതിൽ അതിശയം തോന്നുന്നു. 2014 ൽ എന്ത് മോശം അവസ്ഥയിലാണ് സമ്പദ് വ്യവസ്ഥയെ എത്തിച്ചതെന്ന് എല്ലാവർക്കുമറിയാം. കേന്ദ്ര-സംസ്ഥാനങ്ങൾ ഇതെങ്ങന് മറികടന്നുവെന്നും അറിയാം, ഗോയൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP