Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴു ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള തടങ്കൽ പാളയം പണിയാൻ 46 കോടി നൽകിയത് മോദി സർക്കാർ; രാജ്യത്ത് തടങ്കൽ ക്യാമ്പുകളില്ലെന്ന് മോദി പച്ചക്കള്ളം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്‌പേയി സർക്കാർ; ക്യാമ്പുകളിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കൾ; തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നില്ല; മോദിക്ക് മറുപടിയുമായി അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയി

ഏഴു ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള തടങ്കൽ പാളയം പണിയാൻ 46 കോടി നൽകിയത് മോദി സർക്കാർ; രാജ്യത്ത് തടങ്കൽ ക്യാമ്പുകളില്ലെന്ന് മോദി പച്ചക്കള്ളം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്‌പേയി സർക്കാർ; ക്യാമ്പുകളിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കൾ; തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നില്ല; മോദിക്ക് മറുപടിയുമായി അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയി

മറുനാടൻ ഡെസ്‌ക്‌

 ഗുവാഹത്തി: രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിച്ച് അസമിലെ മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്. മോദി നുണയനാണെന്നും ഗൊഗോയ് പറഞ്ഞു. അസമിലെ ഗോൽപാറ ജില്ലയിൽ തടങ്കൽ പാളയം നിർമ്മിക്കുന്നതിന് വേണ്ടി ബിജെപി സർക്കാർ 46 കോടി അനുവദിച്ചിരുന്നു. 2018 ലാണ് ഗോൽപാറയിൽ രാജ്യത്തെ ഏറ്റവും വലിയ തടങ്കൽ പാളയും നിർമ്മിക്കാൻ തുക അനുവദിച്ചത്. 3000 അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ വേണ്ടിയായിരുന്നു അത്. ഇപ്പോൾ അദ്ദേഹം പറയുന്നു രാജ്യത്ത് എവിടെയും തട

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് ജയിൽ ശിക്ഷ പൂർത്തിയാക്കിയ വിദേശികളെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള ആശയം ആദ്യമായി കൊണ്ടുവന്നത് വാജ്പേയി സർക്കാരാണ്. വാജ്പേയി സർക്കാരിന്റെ കാലത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഗുവാഹത്തി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തന്റെ ഭരണകൂടം തടങ്കൽ പാളയങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മോദി സർക്കാർ ഇപ്പോൾ ഈ കാര്യങ്ങൾ നിഷേധിക്കുകയാണെന്നും ഗൊഗോയ് ആരോപിച്ചു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനോ അവരെ തടങ്കലിൽ വയ്ക്കുന്നതിനോ മതം കാരണമാകില്ലെന്ന് തരുൺ ഗൊഗോയ് പറഞ്ഞു. തടവുകേന്ദ്രങ്ങളിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ് ഉള്ളത്. തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001 മുതൽ 2016 വരെ തുടർച്ചയായി 15 വർഷം അസം മുഖ്യമന്ത്രിയായിരുന്നു തരുൺ ഗൊഗോയ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ ഇല്ലെന്ന് കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യയിൽ ഒരു കരുതൽ തടവറപോലും ഇല്ലെന്നും തടവറപോലും ഇല്ലെന്നും ഒരു മുസ്ലിം പോലും തടവിലാക്കപ്പെട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടന്ന തിരഞ്ഞെടുപ്പ പ്രചാരണറാലിയിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസും കോൺഗ്രസിന്റെ സഖ്യകക്ഷികളും ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. ഈ രാജ്യത്തിന്റെ മണ്ണിൽ ജനിച്ച മുസ്ലിങ്ങൾക്ക് എൻ.ആർ.സിയുമായി ഒരു ബന്ധവുമില്ല. ഇന്ത്യയിൽ ഒരു കരുതൽ തടവറകളും ഇല്ലതാനും. ഒരു മുസ്ലീമിനെയും തടവറകളിലാക്കാൻ പോവുന്നുമില്ലെന്നും മോദി പറഞ്ഞു.എന്നാൽ മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു തവണ ഗൂഗിൾ ചെയ്ത് നോക്കിയാൽ മോദിയുടെ അവകാശവാദം തെറ്റാണെന്ന് തെളിയുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. 'തടങ്കൽ പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിൾ സെർച്ച് ചെയ്ത് നോക്കാൻ ഇന്ത്യക്കാർക്ക് അറിയില്ലെന്നാണോ മോദി കരുതുന്നത്? തടങ്കൽ പാളയങ്ങൾ ഒരു യാഥാർത്ഥ്യമാണെന്ന് മാത്രമല്ല, ഈ സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും', ഇന്ത്യയിൽ തടങ്കൽ പാളയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുമ്പോഴും അത് ഉണ്ടെന്ന് കർണ്ണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 35 തടങ്കൽ ക്യാമ്പുകൾ പണിതിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 35 ക്യാമ്പുകളുണ്ട്. വിവിധ രാജ്യങ്ങളിലെ 866 പേർക്കെതിരെ 612 കേസുകൾ വിദേശി നിയമത്തിലും മറ്റ് നിയമങ്ങളിലുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ഓരോ ക്യാമ്പുകളിലേക്കും മാറ്റുമെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.

ഏഴു ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള തടങ്കൽ പാളയം

ഏഴു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള തടങ്കൽ പാളയമാണ് അസമിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഒരു നദിയോട് ചേർന്നുള്ള വനം വെട്ടിത്തെളിച്ച് ഒരുക്കുന്നതെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഗോൽപാറയിലെ ഈ തടങ്കൽ പാളയം. സ്‌കൂൾ, ആശുപത്രി, സുരക്ഷാ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് തുടങ്ങിയവയും ഈ ക്യാംപിനോട് അനുബന്ധിച്ചുണ്ടാകും. കൂറ്റൻ ചുറ്റുമതിലും നിരീക്ഷണ ടവറുകളും നിർമ്മിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു തടങ്കൽ പാളയം നിർമ്മിക്കപ്പെടുന്നത്. ആശുപത്രി, ഓഡിറ്റോറിയം, ഒരു പൊതു അടുക്കള, 180 ടോയ്‌ലറ്റുകൾ, വാഷ്‌റൂമുകൾ എന്നിവയും ഇവിടെ ഉണ്ടാകും.

തടങ്കൽ പാളയത്തിന് പുറത്ത് ഒരു പ്രൈമറി സ്‌കൂളും ഉണ്ടാകും. ചുവന്ന ചായം പൂശിയ കൂറ്റൻ മതിൽ ഉയർത്തിയാണ് ആളുകളെ പാർപ്പിക്കുക. പുറത്ത് 20 അടി ഉയരത്തിലും അകത്ത് ആറ് അടി ഉയരത്തിലും മതിലുകളുണ്ടാകും. തടങ്കൽ പാളയത്തിൽ കഴിയുന്നവരെ നിരീക്ഷക്കാൻ വാച്ച് ടവറുകളും നിർമ്മിക്കുന്നുണ്ട്. ഗോൽപാറ തടങ്കലിൽ ഒരു സാധാരണ ജയിൽ പോലെ കർക്കശമാകില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജയിലിന് സമാനമായിരിക്കും അവസ്ഥ. നാലോ അഞ്ചോ തടവുകാരെ പാർപ്പിക്കാൻ ഇടുങ്ങിയ റൂമുകളായിരിക്കും ഉണ്ടാകുക. മുറികൾക്ക് വാതിലുകൾ, ശരിയായ വിളക്കുകൾ, വായുസഞ്ചാരം എന്നിവ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാർക്കും സ്ത്രീകൾക്കും തടങ്കലിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നും ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 46 കോടി രൂപ ചിലവഴിച്ചാണ് കൂറ്റൻ തടങ്കൽ പാളയം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ വർഷം ആരംഭിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP