Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം അരാജകവാദിയായി മാറുന്ന നേതാവിനെങ്ങനെ ഭരണാധികാരിയാകാൻ സാധിക്കും? കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് മോദി; ഡൽഹിയിൽ മുഖ്യഎതിരാളി ആം ആദ്മിയെന്ന് സമ്മതിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം

സ്വയം അരാജകവാദിയായി മാറുന്ന നേതാവിനെങ്ങനെ ഭരണാധികാരിയാകാൻ സാധിക്കും? കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് മോദി; ഡൽഹിയിൽ മുഖ്യഎതിരാളി ആം ആദ്മിയെന്ന് സമ്മതിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം

ന്യൂഡൽഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് ഡൽഹിയിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കോൺഗ്രസല്ല, ആം ആദ്മിയാണ് തങ്ങളുടെ മുഖ്യ എതിരാളികളെന്ന് സമ്മതിച്ചുകൊണ്ട് കെജ്രിവാളിനെ വിമർശിക്കാൻ രംഗത്തെത്തിയത്. രാജ്യം ആഗ്രഹിക്കുന്നത് അരാജകത്വമല്ലെന്നും മറിച്ച് വികസനമാണെന്നും അദ്ദേഹം പറഞ്ഞു. അരാജകവാദികൾക്ക് രാജ്യത്തിന്റേയോ സംസ്ഥാനത്തിന്റേയോ ഭരണം നടത്താൻ കഴിയില്ല. അത്തരക്കാർ കാട്ടിൽ പോയി നക്‌സലുകൾക്കൊപ്പം ചേരുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ പത്തു ദിവസം ധർണ നടത്തിയപ്പോൾ അതിൽ പങ്കു ചേരാൻ അദ്ദേഹം ജനങ്ങളെ ക്ഷണിച്ചിരുന്നു. താൻ അരാജകവാദിയാണെന്നും തനിക്കൊപ്പം ചേരാനുമായിരുന്നു കേജ്‌രിവാളിന്റെ ആഹ്വാനം. ഇതിനെതിരെ അദ്ദേഹത്തിന്റെ പേര് പറയാതെയായിരുന്നു മോദിയുടെ പ്രസംഗം.

ജനങ്ങൾ ആഗ്രഹിക്കുന്നത് നല്ല ഭരണവും വികസനവുമാണ്. എന്നാൽ ചിലർ (ആം ആദ്മി പാർട്ടി) നുണകൾ പ്രചരിപ്പിക്കുന്നതിലും ധർണകളും പ്രതിഷേധങ്ങളും നടത്തുന്നതിലും മിടുക്കരാണ്. എന്നാൽ ഒരു സർക്കാരിനെ നയിക്കുന്ന കാര്യത്തിൽ വളരെ മോശമാണ്. ബിജെപിയാവട്ടെ, ഭരണ നിർവഹണത്തിൽ പ്രാവീണ്യമുള്ളവരുമാണ്. അരാജകവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അത്തരക്കാർ നക്‌സലുകൾക്കൊപ്പമാണ് ചേരേണ്ടത് മോദി പറഞ്ഞു.

പ്രസംഗതതിൽ വാഗ്ദാന പെരുമഴ ചൊരിയാനും മോദി മറന്നില്ല. വാഗ്ദാനങ്ങൾ നൽകിയ ശേഷം അത് നടപ്പാക്കാതെ പോയവരെ ജനങ്ങൾ ശിക്ഷിക്കണം. ഡൽഹിയുടെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. 2020 ആവുമ്പോഴേക്കും ഡൽഹിയെ ചേരിരഹിത സംസ്ഥാനമാക്കുമെന്നും മോദി പ്രഖ്യാപിച്ചു. എല്ലാവർക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. ഏതു കമ്പനിയിൽ നിന്ന് വൈദ്യുതി സ്വീകരിക്കണമെന്ന് നിശ്ചയിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ആദ്യ സംസ്ഥാനവും ഡൽഹിയായിരിക്കും. മൊബൈൽ പോർട്ടബിലിറ്റി പോലെ വൈദ്യുതി പോർട്ടബിലിറ്റിയും ഡൽഹിക്ക് ലഭിക്കും. ഡൽഹി വൈദ്യുതി മേഖലയെ മികച്ചതാക്കും. അഴിമതി തുടച്ചുനീക്കുന്ന നടപടി മേൽത്തട്ടിൽ നിന്ന് തന്നെ താൻ സ്വീകരിച്ചു കഴിഞ്ഞു- മോദി പറഞ്ഞു.

ഇതിനകം തന്നെ ബിജെപി സർക്കാർ പാവപ്പെട്ടവർക്കൂം ബാങ്ക് സൗകര്യം പര്യാപ്തമാക്കി. ഡൽഹിയിൽ മാത്രം 19.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറന്നു. തന്റെ സർക്കാർ പാവങ്ങളോടും പ്രതിപത്തതയുള്ള സർക്കാരാണ്. ബിജെപി വിജയത്തിന്റെ പാതയിലാണ്. ജമ്മു കശ്മീരിൽ ചരിത്ര വിജയമാണ് പാർട്ടി നേടിയത്. ഡൽഹി ജനതയുടെ ഭാവമാണ് രാജ്യത്തിന്റെ ഭാവം. കോൺഗ്രസ് ഭരിച്ച കാലത്ത് ഡൽഹിയെ പൂർണ്ണമായും അവഗണിച്ചു. കോൺഗ്രസിന്റെ കാലത്ത് ഏതെങ്കിലും ദരിദ്രനെ ബാങ്കിൽ കണ്ടിട്ടുണ്ടോ? അവർ ബാങ്ക് സൗകര്യം സമ്പന്നർക്കു മാത്രമാക്കി. അവ അഴിമതിയുടെ കേന്ദ്രങ്ങളായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നയരഹിതമായ ഭരണമാണ് ഡൽഹി കണ്ടത്. വികസനത്തിനാണ് മുൻതൂക്കം നൽകുക, രാഷ്ട്രീയത്തിനല്ല. തനിക്ക് ഒരവസരം നൽകിയാൽ ജനങ്ങളുടെ സ്വപ്നങ്ങൾ 2022നുള്ളിൽ പൂർത്തിയാക്കുമെന്നും മോദി പറഞ്ഞു.
ഉജ്വല വിജയം നേടിയ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിനന്ദിക്കുന്നതിനു വേണ്ടിയാണ് ഡൽഹിയിൽ അഭിനന്ദൻ റാലി സംഘടിപ്പിച്ചത്.

ജൻലോക്പാൽ ബിൽ പാസക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചിരുന്നു. അന്നുമുതൽ ഡൽഹി രാഷ്ട്രപതി ഭരണത്തിലാണ്. അടുത്ത മാസം ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഇതിനെന്ന മുന്നൊരുക്കമെന്ന നിലയിലായിരുന്നു ബിജെപിയുടെ റാലി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP