Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചക്രവർത്തിയായിട്ടും സന്യാസിയെ പോലെ ജീവിച്ച ശിവജിയാണ് എന്റെ മാതൃക; എന്റെ ശരീരത്തിലെ ഓരോ അണുവും ഞാൻ രാജ്യത്തിനായി വിനിയോഗിക്കും; അലഹബാദ് സമ്മേളനത്തിൽ മോദി പ്രസംഗിച്ചത് കണ്ണ് തുടച്ചും കണ്ഠം ഇടറിയും

ചക്രവർത്തിയായിട്ടും സന്യാസിയെ പോലെ ജീവിച്ച ശിവജിയാണ് എന്റെ മാതൃക; എന്റെ ശരീരത്തിലെ ഓരോ അണുവും ഞാൻ രാജ്യത്തിനായി വിനിയോഗിക്കും; അലഹബാദ് സമ്മേളനത്തിൽ മോദി പ്രസംഗിച്ചത് കണ്ണ് തുടച്ചും കണ്ഠം ഇടറിയും

അലഹാബാദ്: ഇന്ത്യ ഭരിക്കുന്നത് ചക്രവർത്തിയല്ല, പ്രധാനമന്ത്രിയാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ നരേന്ദ്ര മോദിയ്‌ക്കെതിരെ ഉയർത്തിയ ഏറ്റവും വലിയ വിമർശനം. അലഹബാദിലെ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലെ പ്രസംഗത്തിനിടെ സോണിയയ്ക്ക് മോദി വികാരാധീനനായി മറുപടി പറഞ്ഞു. താൻ ചക്രവർത്തിയാണെന്ന ആരോപണത്തെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട് മോദി മറുപടി നൽകി. ഛത്രപതി ശിവജിയെയാണ് അതിന് ഉദാഹരണമാക്കിയത്. കണ്ഠമിടറിയും കണ്ണ് തുടച്ചും പ്രധാനമന്ത്രി പ്രവർത്തകരിലേക്ക് തന്റെ മനസ്സ് തുറന്നുകാട്ടി.

തന്റെ ശരീരത്തിലെ ഓരോ അണുവും ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കുമെന്നു പറഞ്ഞ മോദി കുറച്ചു നിമിഷത്തേക്കു വികാരമടക്കാനാകാതെ നിന്നു. വെള്ളം കുടിച്ച ശേഷമാണു മോദി ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രസംഗം തുടർന്നത്. ഛത്രപതി ശിവജിയുടെ ചരിത്രമാണു തന്റെ രാഷ്ട്രീയ ജീവിതത്തിനു പ്രചോദനമേകുന്നതെന്നു മോദി പറഞ്ഞു. ചക്രവർത്തിയായിട്ടും സന്യാസിയെ പോലെയാണു ജീവിച്ചത്. അധികാരം ആസ്വദിക്കാനുള്ളതല്ല, അതു ഭാരിച്ച ഉത്തരവാദിത്തമാണെന്ന ശിവജിയുടെ ചിന്താഗതിയാണു താൻ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിനായി ജീവിതമുഴിഞ്ഞുവച്ചതിനെ കുറ്റപ്പെടുത്തിയ അമ്മാവനു ജനസംഘ സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായ അയച്ച കത്തും പ്രസംഗത്തിനിടെ മോദി വായിച്ചു. എല്ലാം നൽകിയതു രാജ്യമായിരിക്കെ, രാജ്യത്തിനായി സ്വയം സമർപ്പിക്കുന്നതിൽ കുറ്റപ്പെടുത്താൻ പാടില്ലെന്നായിരുന്നു ദീൻ ദയാൽ ഉപാധ്യായ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

അങ്ങനെ ചക്രവർത്തിയെന്ന് വിളിച്ച് കളിയാക്കിയ സോണിയയ്ക്ക് വ്യക്തമായ മറുപടി നൽകി. ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൊതു സമ്മേളനത്തിലും കത്തികയറി. സംസ്ഥാനത്ത് ബിജെപിക്ക് ഭരിക്കാൻ ഒരു അവസരം നൽകിയാൽ വികസനത്തിന് വേണ്ടി തനിക്ക് കഴിയുന്നതെല്ലാം ചെയ്യും. കഴിഞ്ഞ അൻപത് വർഷമായി നടക്കാത്ത വികസനം അഞ്ചു വർഷത്തിനുള്ളിൽ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അലഹാബാദിലെ രണ്ടു ദിവസത്തെ ദേശീയ നിർവാഹക സമിതിയോഗത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനങ്ങൾ.

സമാജ്!വാദി പാർട്ടിയെയും ബിഎസ്‌പിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. സമാജ്‌വാദി പാർട്ടി ജാതീയതയും വർഗീയതയും സ്വജനപക്ഷപാതവും തെമ്മാടിത്തരവും കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്‌പിയും ബിഎസ്‌പിയും അധികാരത്തിലെത്തുമ്പോൾ അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഹെലികോപ്റ്റർ, വിമാനം, തോക്കുകൾ എന്നു തുടങ്ങി പാചകവാതക സബ്‌സിഡിയിൽ വരെ അഴിമതി നടത്തിയെന്നും മോദി ആരോപിച്ചു.

ഗംഗ, യമുന, സരസ്വതി തുടങ്ങിയ നദികളാൽ അനുഗ്രഹീതമായ സ്ഥലത്ത് ബിജെപിക്ക് ഒരു അവസരം നൽകിയാൽ വികസനത്തിന്റെ പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. എസ്‌പിയും ബിഎസ്‌പിയും തമ്മിലുള്ള ഒത്തുകളിയാണ് യുപിയിൽ നടക്കുന്നത്. അധികാരത്തിലെത്തുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും അഴിമതി ആരോപണങ്ങൾ നടത്തുമെന്നല്ലാതെ ആരും നടപടിയെടുക്കിന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ബിജെപിയെ തിരഞ്ഞെടുത്താൽ പൂർണ അധികാരം ജനങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ. ചരിത്രം സൃഷ്ടിക്കുന്നതിന്റെ വക്കിലാണ് നമ്മൾ അതുകൊണ്ടുതന്നെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുക എന്നതാണ് നമ്മുടെ പ്രധാന കർത്തവ്യം. ആസമിൽ നടന്നതുപോലെയുള്ള വികസനം ഉത്തർപ്രദേശിലും നടക്കണം, ഇവിടുത്തെ ജനങ്ങൾ തന്നെയാണ് ഈ വികസനം കൊണ്ടുവരാൻ മുന്നിൽനിന്നു പ്രവർത്തിക്കേണ്ടത്. ഓരോ അഞ്ചു വർഷം കഴിയുമ്പോഴും മായാവതിയേയും മുലായം സിങിനേയും തിരഞ്ഞെടുത്ത് നിങ്ങൾ ചെയ്യുന്ന മണ്ടത്തരം നിർത്തിയല്ലാതെ ഇവിടെ വികസനം നടക്കില്ല. വികസനം നടക്കാതെ പുതിയ ജോലി സാധ്യതകൾ ഉണ്ടാവില്ല. എസ്‌പിയും ബി.എസ്‌പിയും തമ്മിലുള്ള ഒത്തുകളിയാണ് യു.പിയിൽ നടക്കുന്നത്. അധികാരത്തിലെത്തുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും അഴിമതി ആരോപണങ്ങൾ നടത്തുമെന്നല്ലാതെ ആരും നടപടിയെടുക്കുന്നത് കാണാൻ സാധിക്കില്ല.

വികസനമാണ് ഞങ്ങളുടെ പ്രഥമലക്ഷ്യം. കല്യാൺ സിങിന്റെയും രാജ്‌നാഥ് സിങിന്റെയും ഭരണത്തിൽ ഇവിടെ വലിയ തോതിലുള്ള വികസനപ്രവർത്തനങ്ങളാണ് നടന്നത്. സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായി കർഷകർക്ക് പ്രയോജനപ്രദമായ വിധം ഇൻഷുറൻസ് പദ്ധതികൾ കൊണ്ടുവന്നത് ഞങ്ങളുടെ സർക്കാരാണ്. കേന്ദ്ര സർക്കാരിൽ നിന്നും ഒരു ലക്ഷം കോടിയുടെ വികസന ഫണ്ട് യു.പിയ സർക്കാരിന് ലഭിച്ചിട്ടുണ്ട് എന്നാൽ അത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP