Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തന്റെ പേരിൽ പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമെന്ന് കുമാര സ്വാമി; വിശ്വാസ വോട്ടെടുപ്പിന് സാഹചര്യമില്ലെന്നും മുഖ്യമന്ത്രി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപിയും സ്പീക്കറും; നാളെ മതിയെന്നും സഭ പിരിയണമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ; വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് നാളെ; വിമതർ രാവിലെ 11ന് മുൻപ് സഭയിൽ വേണമെന്ന് ഡികെയും ഇല്ലെങ്കിൽ അയോഗ്യരെന്ന് സ്പീക്കറും; ഭരണപ്രതിസന്ധിയിൽ കർണാടകം

തന്റെ പേരിൽ പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമെന്ന് കുമാര സ്വാമി; വിശ്വാസ വോട്ടെടുപ്പിന് സാഹചര്യമില്ലെന്നും മുഖ്യമന്ത്രി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപിയും സ്പീക്കറും; നാളെ മതിയെന്നും സഭ പിരിയണമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ; വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് നാളെ; വിമതർ രാവിലെ 11ന് മുൻപ് സഭയിൽ വേണമെന്ന് ഡികെയും ഇല്ലെങ്കിൽ അയോഗ്യരെന്ന് സ്പീക്കറും; ഭരണപ്രതിസന്ധിയിൽ കർണാടകം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കർണാടകയിൽ അവസാനമില്ല. നാടകീയമായ രംഗങ്ങൾ കൊണ്ട് സഭയ്ക്കകവും പുറവും കോലാഹലം തുടരുകയാണ്. അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇത് ഇന്ന് പരിഗണിക്കില്ലെന്നായിരുന്നു രാവിലെ സുപ്രീംകോടതി പറഞ്ഞത്.സ്വതന്ത്ര എംഎൽഎമാരുെട ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷിചേരും.വിമതരുടെ വിപ്പിന്റെ കാര്യത്തിൽ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്.

തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയതിന് പിന്നാലെയാണ് രാജിയെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റായ പ്രചാരണമാണ് എന്ന് കുമാര സ്വാമി തന്നെ സഭയിൽ വ്യക്തമാക്കി. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന ആവശ്യമാണ് സ്പീക്കർ ഉന്നയിച്ചത്. ഇതേ ആവശ്യം തന്നെയാണ് ബിജെപിയും ഉന്നയിച്ചത്. എന്നാൽ ഇന്ന് വോട്ടെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞതിന് പിന്നാലെ നാളത്തേക്ക് മാറ്റണം എന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.ഇതിനിടെ ബഹളത്തെ തുടർന്ന് കർണാടക നിയമസഭ എട്ട് മണിയോടെ തൽക്കാലത്തേക്ക് പിരിഞ്ഞിരുന്നു

വിമത എംഎൽഎമാർ നാളെ ഹാജരാകണമെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറും ആവശ്യപ്പെട്ടു.രാജ്യം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്നും തന്നെ ബലിയാടാക്കരുതെന്ന് അഭ്യർത്ഥിച്ചായിരുന്നു സ്പീക്കർ രമേശ് കുമാർ ചർച്ച ആരംഭിക്കുന്നതായി അറിയിച്ചത്.വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കർ അംഗീകരിക്കാത്തതിനെത്തുടർന്ന് ചർച്ചയിൽ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ഏറെസമയം സംസാരിച്ചു. ആറുമണിക്കു വിശ്വാസ വോട്ടെടുപ്പ് നടത്തമെന്നായിരുന്നു സ്പീക്കറുടെ നിർദേശമെങ്കിലും ഏറെ നേരം സംസാരിച്ച് ചർച്ച നീട്ടാൻ ഭരണപക്ഷം ശ്രമിച്ചു.

രാത്രി ഏറെ വൈകിയും വിശ്വാസവോട്ടിനായി സഭയിലിരിക്കാൻ തയാറാണെന്നു സ്പീക്കർ പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. അത് സഭയുടെയും എംഎ‍ൽഎമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ന് മുൻപ് ഹാജരായില്ലെങ്കിൽ അയോഗ്യരാക്കുമെന്നു അദ്ദേഹം വിമത എംഎൽഎമാർക്ക് സ്പീക്കർ നോട്ടിസ് അയച്ചു. .

തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടിന് നിർദേശിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎൽഎമാരായ ആർ.ശങ്കറും എച്ച്.നാഗേഷുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാരാണ് ഇരുവരും. കഴിഞ്ഞ ആഴ്ച ഗവർണർ നൽകിയ സമയപരിധി സർക്കാരും സ്പീക്കറും മൂന്നു തവണ ലംഘിച്ചതും കോൺഗ്രസ് നേതാക്കൾ ഗവർണറെ ബിജെപി ഏജന്റ് എന്നു വിളിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സ്വതന്ത്ര എംഎൽഎമാരുടെ ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP