Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീം കോടതി പറഞ്ഞിട്ടും ഡൽഹി സർക്കാരിനെ ശ്വാസം മുട്ടിക്കാൻ ഉറച്ച് മോദി സർക്കാർ; ഉദ്യോഗസ്ഥരുടെ മേൽ ഒരധികാരവും ഇല്ലെന്ന് പ്രഖ്യാപിച്ച് ലെഫ്റ്റനന്റ് ഗവർണർ; ഉദ്യോഗസഥരെ സ്ഥലം മാറ്റാൻ പോലും അവകാശമില്ലാതെ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് ചോദിച്ച് കെജ്രിവാളും; ഡെൽഹിയിലെ മൂപ്പിളിമ തർക്കം തുടരുന്നു

സുപ്രീം കോടതി പറഞ്ഞിട്ടും ഡൽഹി സർക്കാരിനെ ശ്വാസം മുട്ടിക്കാൻ ഉറച്ച് മോദി സർക്കാർ; ഉദ്യോഗസ്ഥരുടെ മേൽ ഒരധികാരവും ഇല്ലെന്ന് പ്രഖ്യാപിച്ച് ലെഫ്റ്റനന്റ് ഗവർണർ; ഉദ്യോഗസഥരെ സ്ഥലം മാറ്റാൻ പോലും അവകാശമില്ലാതെ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് ചോദിച്ച് കെജ്രിവാളും; ഡെൽഹിയിലെ മൂപ്പിളിമ തർക്കം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീം കോടതി ഇടപെട്ടിട്ടും ഡൽഹി സർക്കാരും ലെഫ്റ്റനന്റ് ഗവർണറുമായുള്ള അധികാരതർക്കത്തിന് ശമനമില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ലെഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുരഞ്ജനമായില്ല.
ഡൽഹിയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിയമിക്കാനുമൊക്കെയുള്ള തന്റെ അധികാരം നിലനിൽക്കുന്നുവെന്ന് ലെഫ്. ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ, 2015-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കോടതി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും ലെഫ്. ഗവർണർ പറഞ്ഞു. ഇതിനെതിരേ പരസ്യമായിത്തന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.

സുപ്രീംകോടതി ഉത്തരവ് പരസ്യമായി നിഷേധിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണെന്നും ഈ സ്ഥിതി അരാജകത്വത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഡൽഹിയിൽ വികസനപ്രവർത്തനം അനുവദിക്കരുതെന്നാണ് കേന്ദ്രസർക്കാരിന്റെ താത്പര്യമെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.ച രിത്രത്തിലാദ്യമായാണ് കേന്ദ്രസർക്കാർ സുപ്രിംകോടതി ഉത്തരവ് അനുസരിക്കാത്തതെന്ന് കെജ്രിവാൾ പറഞ്ഞു.

സേവന വിഭാഗത്തിന്റെ അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് തന്നെയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 2015ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നിലനിൽക്കുന്നുവെന്നാണ് ലഫ്. ഗവർണറുടെ വാദമെന്നും കെജ്രിവാൾ പറഞ്ഞു. സുപ്രിംകോടതി വിധി മാനിക്കപ്പെടേണ്ടതുണ്ടെന്നും ഭരണഘടനയാണ് പരമപ്രധാനമെന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡൽഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് കെജ്രിവാൾ പറഞ്ഞു.

അതിനിടെ, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചനടത്താൻ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി.മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം ലെഫ്. ഗവർണറുടെ ഓഫീസിന്റെ വാർത്താക്കുറിപ്പും വന്നു. സർവീസുമായി ബന്ധപ്പെട്ട അപേക്ഷ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കുമെന്നും ഉദ്യോഗസ്ഥവിഷയത്തിൽ 2015 മെയ്‌ 21-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനിൽക്കുന്നതായും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് ഇക്കാര്യത്തിൽ ഉപദേശം ലഭിച്ചിട്ടുണ്ടെന്നും ലെഫ്. ഗവർണർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP