Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഥകളുണ്ടാക്കാൻ അനുവദിക്കരുതെന്ന് മകൾ ശർമിഷ്ഠ വിലക്കിയിട്ടും പ്രണബ് ദാ ഉറച്ച മനസോടെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്; ഇന്ത്യയുടെ വീരപുത്രനാണ് ഹെഡ്‌ഗെവാറെന്ന് ഡയറിക്കുറിപ്പ്; ദേശം ദേശീയത ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് എത്തിയതെന്ന് സംഘ ശിക്ഷ വർഗിൽ പ്രഭാഷണം; പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന അഹമ്മദ് പട്ടലേിന്റെ സന്ദേശത്തിൽ അതൃപ്തി ഒളിപ്പിച്ച് സോണിയ ഗാന്ധിയും

കഥകളുണ്ടാക്കാൻ അനുവദിക്കരുതെന്ന് മകൾ ശർമിഷ്ഠ വിലക്കിയിട്ടും പ്രണബ് ദാ ഉറച്ച മനസോടെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്; ഇന്ത്യയുടെ വീരപുത്രനാണ് ഹെഡ്‌ഗെവാറെന്ന് ഡയറിക്കുറിപ്പ്; ദേശം ദേശീയത ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് എത്തിയതെന്ന് സംഘ ശിക്ഷ വർഗിൽ പ്രഭാഷണം; പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന അഹമ്മദ് പട്ടലേിന്റെ സന്ദേശത്തിൽ അതൃപ്തി ഒളിപ്പിച്ച് സോണിയ ഗാന്ധിയും

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പൂർ :പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല..സോണിയയുടെ മുൻ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ ട്വീറ്റിൽ നിന്ന് തന്നെ പാർട്ടിയുടെ പൊതുവികാരം പ്രകടമാണ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും മുമ്പ് ബുധനാഴ്ചയായിരുന്നു ആ ട്വീറ്റെങ്കിൽ അവിടെയെത്തിയ പ്രണബ് മുഖർജിയുടെ വാക്കുകൾ പാർട്ടി നേതാക്കളെ ഞെട്ടിച്ചിരിക്കണം. ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗെവാറിനെ വാനോളം പുകഴ്‌ത്തുകയായിരുന്നു മുൻരാഷ്ട്രപതി. ഹെഡ്‌ഗെവാർ ഇന്ത്യയുടെ വീരപുത്രനാണെന്ന് അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു. ആർ.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമർപ്പിക്കാനാണ് താൻ ഇന്ന് ഇവിടെ എത്തിയതെന്ന് സന്ദർശക ഡയറിയിൽ രേഖപ്പെടുത്തി.

നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖർജിയെ മോഹൻ ഭഗവത് സ്വീകരിച്ചു. ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംബന്ധിക്കാനാണ് പ്രണബ് മുഖർജി എത്തിയത്. കോൺഗ്രസിന്റെ എതിർപ്പ് മറികടന്നുകൊണ്ടാണ് പ്രണബ് മുഖർജി എത്തിയത് എന്നതുകൊണ്ട് തന്നെ അദ്ദേഹം സംഘ ശിക്ഷ വർഗിൽ എന്തുപറയുന്നുവെന്നാണ് ഏവരും ഉറ്റുനോക്കിയത്.

പ്രണബ് മുഖർജി വ്യാഴാഴ്ച നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നതിനെതിരെ അഹ്മദ് പട്ടേലിന്റെ വിമർശനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്നാണ് സൂചന.സോണിയയുടെ മുൻ രാഷ്ട്രീയ സെക്രട്ടറിയായ അഹ്മദ് പട്ടേൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ്. സോണിയ ആവശ്യപ്പെട്ടതനുസരിച്ചാണ് പട്ടേൽ ട്വീറ്റ് ചെയ്തതെന്ന് കോൺഗ്രസ് വൃത്തങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്.

പ്രണബ് മുഖർജിയുടെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജിയും പിതാവിന്റെ സന്ദർശനത്തിലെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. ബിജെപിക്കും സംഘ്പരിവാറിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനാണ് സന്ദർശനം അവസരമൊരുക്കുക. അദ്ദേഹം അവിടെ പ്രസംഗിക്കുന്ന കാര്യങ്ങൾ എല്ലാവരും മറന്നുപോയേക്കാം. എന്നാൽ, ദൃശ്യങ്ങൾ എന്നും നിലനിൽക്കും. ഇത് ഉപയോഗിച്ച് ബിജെപി തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുമെന്നും അവർ ട്വീറ്റ്‌ചെയ്തിരുന്നു.

വൈകീട്ട് 5.30 ഓടെയാണ് പ്രണബ് മുഖർജി ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന 'സംഘ് ശിക്ഷ വർഗിൽ' സംബന്ധിക്കാൻ എത്തിയത്്. പരിശീലനം പൂർത്തിയാക്കിയ സംഘ് പ്രവർത്തകർക്ക് യാത്രാമംഗളം നേരുന്ന ചടങ്ങിലായിരുന്നു പ്രണബിന്റെ പ്രസംഗം ആർ.എസ്.എസ് വേദിയിൽ ആദ്യമായാണ് അദ്ദേഹം പങ്കടുക്കുത്തത്. നാഗ്പുരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.

ആർഎസ്എസ് ആസ്ഥാനത്തു വന്നതു ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണെന്നു പ്രണബ് മുഖർജി പറഞ്ഞു.വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു. രാഷ്ട്രീയ അഭിപ്രായമുള്ളവരാകാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നമ്മളെല്ലാവരും രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

പ്രണബ് മുഖർജി ഹിന്ദുത്വവാദികളുടെ ക്ഷണം സ്വീകരിച്ചതുതെന്ന വിവാദമായിരുന്നു. ആർ.എസ്.എസ് സമ്മേളനത്തിൽ പെങ്കടുക്കുന്നതിനെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുണ്ട്. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്.എസ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്.

ക്ഷണം സ്വീകരിച്ച സാഹചര്യത്തിൽ അവിടെപ്പോയി ആർ.എസ്.എസ് ആശയങ്ങളിലെ തെറ്റുകൾ അവരോട് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം പ്രണബിനോട് ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസ് പരിപാടിയിൽ മുൻ രാഷ്ട്രപതി പെങ്കടുക്കരുതെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭ്യർത്ഥിച്ചത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ കത്തിൽ രാജ്യത്തെ മതേതര മനസ്സുകൾ ഞെട്ടലോടെയാണ് നാഗ്പുർ സന്ദർശനത്തെ കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡന്റ് ആഥിർ ചൗധരി, മുതിർന്ന കോൺഗ്രസ് നേതാവ് വി. ഹനുമന്ത റാവു എന്നിവർ പെങ്കടുക്കരുെതന്ന നിലപാടാണ് അറിയിച്ചത്. അതേസമയം, ഭിന്ന ആശയക്കാർ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും മഹാത്മാഗാന്ധിയും അംബേദ്കറും ഇതിൽപെടുന്നുവെന്നുമാണ് ആർ.എസ്.എസിന്റെ ന്യായീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP