Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ അധികാരത്തിലെത്തിച്ച 'രാഷ്ട്രീയ തന്ത്രജ്ഞൻ' പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തി ? തീരുമാനം നീണ്ട കാലത്തെ ചർച്ചകൾക്ക് ശേഷം; ബിജെപിയുടെ ശത്രുക്കളുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്നും സൂചന; യുവജനങ്ങളുടെ പിന്തുണ വർധിപ്പിക്കാൻ നീക്കം നടത്തണമെന്ന് ആദ്യ നിർദ്ദേശവും

മോദിയെ അധികാരത്തിലെത്തിച്ച 'രാഷ്ട്രീയ തന്ത്രജ്ഞൻ' പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തി ? തീരുമാനം നീണ്ട കാലത്തെ ചർച്ചകൾക്ക് ശേഷം; ബിജെപിയുടെ ശത്രുക്കളുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്നും സൂചന; യുവജനങ്ങളുടെ പിന്തുണ വർധിപ്പിക്കാൻ നീക്കം നടത്തണമെന്ന് ആദ്യ നിർദ്ദേശവും

ഡൽഹി: 2014 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ' പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകസഭ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കൾക്കൊപ്പം ബിഹാറിലും ഉത്തർപ്രദേശിലും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാർട്ടികളുമായും ചേർന്നു പ്രവർത്തിച്ചു നടപ്പാക്കിയത്.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പ്രശാന്ത് തിരിച്ചെത്തിയെന്നാണ്് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന സൂചനകൾ. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാർട്ടി നേതൃത്വവുമായും നീണ്ട ചർച്ച നടത്തി വരികയായിരുന്നു എന്നും സൂചനയുണ്ട്.

യുവജനതയുടെ പിന്തുണ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നൽകിയ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. 2014 ലേതുപോലെ യുവ വോട്ടർമാരെ സ്വാധീനിക്കാൻ മോദി കാര്യമായ പ്രചാരണം നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വീട്ടിലെത്തിയാണ് പ്രശാന്ത് പലപ്പോഴും കണ്ടിരുന്നത്. പലപ്പോഴും ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും അത്താഴവും കഴിച്ചിരുന്നെന്നും ഒരുമിച്ചു പ്രവർത്തിക്കാനാണ് തീരുമാനമെന്ന സൂചന പുറത്ത് വന്നത് ഇതോടെയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP