Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിയുടെ തലപ്പത്ത് വീണ്ടും ഒരു ഗാന്ധിയോ? രാഹുലിന്റെ ആവശ്യം വെറുതെയാകുമോ? അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക എത്തണമെന്ന വാദം ചൂട് പിടിക്കുന്നു; രാഹുലിന് പ്രവർത്തകർക്കിടയിൽ കിട്ടിയ സ്വീകാര്യത പ്രിയങ്കയ്ക്ക് കിട്ടുമോ എന്ന ആശങ്കയിൽ മുതിർ നേതാക്കൾ; നേതൃത്വം പ്രതിസന്ധിയിൽ  

പാർട്ടിയുടെ തലപ്പത്ത് വീണ്ടും ഒരു ഗാന്ധിയോ? രാഹുലിന്റെ ആവശ്യം വെറുതെയാകുമോ? അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക എത്തണമെന്ന വാദം ചൂട് പിടിക്കുന്നു; രാഹുലിന് പ്രവർത്തകർക്കിടയിൽ കിട്ടിയ സ്വീകാര്യത പ്രിയങ്കയ്ക്ക് കിട്ടുമോ എന്ന ആശങ്കയിൽ മുതിർ നേതാക്കൾ; നേതൃത്വം പ്രതിസന്ധിയിൽ   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; രാഹുൽ ഗാന്ധിക്കു പകരം ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തുവാൻ കോൺഗ്രസ്സ് പ്രവർത്തക സമിതിക്കു കഴിയാതിരിക്കുകയും പാർട്ടിയിൽ അനിശ്ചിതാവസ്ഥ തുടരുകയും ചെയ്യുന്ന സ്ഥിതിയിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വധേര വരണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. നിലവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആണ് പ്രിയങ്ക.

മെയ്‌ 25 ന് നേതൃസ്ഥാനത്തു നിന്ന് രാജിവെച്ചൊഴിയുമ്പോൾ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും പാർട്ടിയെ നയിക്കാൻ ആരെയെങ്കിലും കണ്ടെത്തേണ്ടതുണ്ട് എന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രിയങ്കയെ പരസ്യമായി പിന്തുണച്ചുകൊണ്ട് ഇതുവരെ കോൺഗ്രസ്സ് നേതാക്കൾ ആരും തന്നെ രംഗത്തെത്തിയിരുന്നില്ല.പ്രിയങ്ക കോൺഗ്രസ്സ് പ്രസിഡന്റ് ആവണമെന്ന് മറ്റു പലരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. അവർ ഗാന്ധി കുടുംബത്തിലെ അംഗമാണ്, ഊർജസ്വലയായ നേതാവാണ്, പാർട്ടിയെ നയിക്കുവാനുള്ള ഗുണങ്ങളെല്ലാം അവർക്കുണ്ട്, മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാൽ ് പറഞ്ഞു.

പാർട്ടിയുടെ താഴേത്തട്ടിൽ തൊട്ട് തലപ്പത്തു വരെയുള്ള ലക്ഷക്കണക്കിന് നേതാക്കൾ രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക വരണമെന്ന് ആവശ്യപ്പെടുന്നവരാണ്. പക്ഷേ അവരുടെ ആവശ്യം എത്തേണ്ടിടത്ത് എത്തുന്നില്ല്, മൂന്നു വട്ടം ലോക്സഭ എംപി ആയിരുന്ന ഭക്ത ചരൺ ദാസ് പറയുന്നു.

രാഹുലിന് ഇപ്പോഴും പാർട്ടിയിൽ ഉള്ള സ്വീകാര്യത പ്രിയങ്കയ്ക്ക് ഉണ്ടാകുമോയെന്ന് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ ആശങ്ക നിലനിൽക്കുമ്പോഴാണ് നേതൃസ്ഥാനത്തേക്ക് പ്രിയങ്ക തന്നെ വരണമെന്ന ആവശ്യവും മുന്നോട്ടു വരുന്നത്. മേയിൽ നടന്ന പാർട്ടി പ്രവർത്തക സമിതി യോഗത്തിൽ അവർ നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടിയെ കൊലപ്പെടുത്തിയവർ ആണ് ഈ മുറിയിൽ ഇരിക്കുന്നതെന്ന് പറഞ്ഞ പ്രിയങ്ക രാഹുൽ ഒറ്റയ്ക്ക് പ്രചാരണം നടത്തുമ്പോൾ നിങ്ങൾ എവിടെയായിരുന്നുവെന്ന് ചോദിക്കുകയുമുണ്ടായി.

അതേസമയം ഈ ആഴ്‌ച്ച കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗമുണ്ടാവുകയില്ലായിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്ത സമിതി സ്വീകരിക്കുന്ന പക്ഷം അദ്ധ്യക്ഷസ്ഥാനത്തേക്ക് ആഭ്യന്തര തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുന്നിടത്തോളം പാർട്ടിയുടെ ജനറൽ സെക്രട്ടറിമാർക്കും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾക്കുമായിരിക്കും നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP