Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിനായി ഓടിനടക്കുമ്പോഴും ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് പ്രിയങ്കയ്ക്ക് പ്രശ്‌നമല്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭർത്താവ് റോബർട്ട് വാധ്‌രയെ ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി; യുപിയിൽ വിജയക്കൊടി പാറിക്കാൻ സംഘടനയിൽ മാറ്റങ്ങൾ വരുത്താനും തീരുമാനമെന്നും കോൺഗ്രസിനെ പറ്റി കൂടുതൽ പഠിക്കുകയാണെന്നും നേതാവ്

തിരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിനായി ഓടിനടക്കുമ്പോഴും ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് പ്രിയങ്കയ്ക്ക് പ്രശ്‌നമല്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭർത്താവ് റോബർട്ട് വാധ്‌രയെ ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി; യുപിയിൽ വിജയക്കൊടി പാറിക്കാൻ സംഘടനയിൽ മാറ്റങ്ങൾ വരുത്താനും തീരുമാനമെന്നും കോൺഗ്രസിനെ പറ്റി കൂടുതൽ പഠിക്കുകയാണെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ തന്റെ കർമ്മഭൂമിയായി ലഭിച്ച യുപിയിൽ കോൺഗ്രസിനെ വിജയപഥത്തിലെത്തിക്കുന്നതിനുള്ള ഓട്ടത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതിനിടയിലാണ് വിവാദപുക ഉയർത്തി ഭർത്താവും ബിനിസുകാരനുമായ റോബർട്ട് വാധ് രയെ എൻഫോഴ്‌സമെന്റ് അധികൃതർ ചോദ്യം ചെയ്യുന്നത്. ഭർത്താവിനെ ചോദ്യം ചെയ്യുന്നതിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും ഇത്തരം കാര്യങ്ങൾ തുടരുമെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

യുപി സന്ദർശനത്തിനിടെ ഒരു ദിവസം ഒഴിവെടുത്ത പ്രിയങ്ക ഇന്നലെ ജയ്പുരിൽ ചോദ്യ ചെയ്യലിന് ഇഡിക്കു മുന്നിൽ ഹാജരായ വാധ്രയെയും അമ്മയെയും കാണാൻ എത്തിയിരുന്നു. വൈകിട്ടോടെ അവർ ലക്നൗവിലേക്കു മടങ്ങി. കോൺഗ്രസിനെ ക്കുറിച്ചു കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും എന്ത് മാറ്റങ്ങളാണ് കൊണ്ടു വരേണ്ടതെന്ന് നിരീക്ഷിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്നതു സംബന്ധിച്ച് പ്രവർത്തകരിൽ നിന്നുള്ള പ്രതികരങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകളിലൂടെയാവും തീരുമാനങ്ങൾ എടുക്കുകയെന്നും പ്രിയങ്ക പറഞ്ഞു.

കിഴക്കൻ ഉത്തർപ്രദേശിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കയ്ക്കു നൽകിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധയ്ക്ക് പടിഞ്ഞാറൻ യുപിയിലെ 39 മണ്ഡലങ്ങളും. സോണിയയുടെയും രാഹുലിന്റെ മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസിയും പ്രിയങ്കയുടെ മേൽനോട്ടത്തിലാണ്. കോൺഗ്രസ് ഏറെക്കുറേ നിർജീവമായ ഇവിടങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള ശ്രമകരമായ ദൗത്യമാണ് പ്രിയങ്കയ്ക്കുള്ളത്.

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ഇപ്പോൾ രാജ്യത്ത് ശക്തമായി തിരിച്ച് വരാനുള്ള സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ വരവ് കൂടുതൽ ശക്തമാക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ പ്രിയങ്ക ഗാന്ധി പാർട്ടി നേതൃനിരയിലേക്ക് എത്തണമെന്നും പദവികൾ ഏറ്റെടുക്കണമെന്നുമുള്ള പ്രവർത്തകരുടേയും പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റേയും നീണ്ട കാലത്തെ ആവശ്യമാണ്. എന്നാൽ ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർ അധികാരകേന്ദ്രമാകുന്നത് പാർട്ടിയിൽ വിള്ളലുണ്ടാകും എന്ന തിരിച്ചറിവിൽ പാർട്ടി അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു.

എന്നാൽ ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്നു. ഒരു വർഷം മുൻപ് കോൺഗ്രസിന് ഒരു സാധ്യയതയും ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ബിജെപിക്ക് അടി തെറ്റാൻ തുടങ്ങിയതോടെയാണ് പല മുൻ തീരുമാനങ്ങളിൽ നിന്ന് കോൺഗ്രസ് മാറ്റങ്ങൾ കൊണ്ട് വന്നത്.ഇതിൽ സുപ്രധാനമായ ഒന്നാണ് പ്രിയങ്കയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ട് വന്നതിലൂടെ പാർട്ടി ചെയ്തിരിക്കുന്നത്.

പ്രിയങ്കയ്ക്ക് നൽകുന്നതാകട്ടെ പാർട്ടിക്ക വലിയ വേരോട്ടമില്ലാത്തതും എന്നാൽ ബിജെപിയുടെ ശക്തി കേന്ദ്രങ്ഹലിലൊന്നുമായ യുപിയിലാണ്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ഒന്നായ യുപിയിൽ ഇപ്പോൾ എസ്‌പി ബിഎസ്‌പി സഖ്യമാണ് ഉള്ളത്. ഇതിൽ കോൺഗ്രസ് ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഫലത്തിൽ ബിജെപിക്കും എസ്‌പി ബിഎസ്‌പി സഖ്യത്തിനും പിന്നിലായാണ് ബിജെപി ഉള്ളത്.

അതുകൊണ്ട് തന്നെ യുപിയുടെ ചുമതല രണ്ട് പേർക്കായിട്ടാണ് പാർട്ടി നൽകിയിരിക്കുന്നത്.കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതല പ്രിയങ്കയ്ക്കും പശ്ചിമ ഉത്തർ പ്രദേശിന്റെ ചുമതല ജ്യോതിരാതിത്യ സിന്ധ്യക്കുമാണ് നൽകിയിരിക്കുന്നത്. ഇതിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി യുപി മുഖ്യമന്ത്രിയായ യോഗി ആദിഥ്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂർ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഈ മേഖലയിൽ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP