Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ യാചകരല്ലെന്ന് അവരോടു പറയണം; അപമാനിക്കുന്നവർക്ക് തിരിച്ചടി നൽകണം; സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങൾക്ക് ഷൂ വിതരണം ചെയ്തതിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ യാചകരല്ലെന്ന് അവരോടു പറയണം; അപമാനിക്കുന്നവർക്ക് തിരിച്ചടി നൽകണം; സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങൾക്ക് ഷൂ വിതരണം ചെയ്തതിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശമുയർത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേഠിയിലെത്തി ഷൂ വിതരണം നടത്തി അവിടുത്തെ ജനങ്ങളെ അപമാനിച്ചുവെന്നാണ് പ്രിയങ്കയുടെ ആരോപണം. അമേഠിയിൽ നടന്ന തിരഞ്ഞെപ്പ് യോഗത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാൽ തോന്നുക അമേഠിയിലെ ആളുകൾ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുൽ ഗാന്ധിയെ മോശമാക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാർത്ഥത്തിൽ അപമാനിതരാകുന്നത് അമേഠിയിലെ ജനങ്ങളാണെന്ന് പ്രിയങ്ക ആരോപിച്ചു.അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങൾ യാചകരല്ല. ആര് നിങ്ങളെ അപമാനിച്ചാലും അവർക്ക് തിരിച്ചടി നൽകണമെന്നും പ്രിയങ്ക നിർദ്ദേശിച്ചു.

'നിങ്ങളാണ് ഞങ്ങളെ നേതാക്കളായി തിരഞ്ഞെടുത്തതെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അവർ പുറത്തു നിന്ന് വന്ന് ഷൂ വിതരണം ചെയ്ത് നിങ്ങളെ അപമാനിക്കുന്നു. അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങൾ യാചകരല്ലെന്ന് അവരോട് പറയണം. രാഹുൽ ഗാന്ധി ഇവിടെ സന്ദർശിക്കുന്നില്ലെന്ന നുണ പുറത്തുനിന്ന് വരുന്ന ആളുകൾ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാൽ യഥാർത്ഥ്യം എന്താണെന്ന് നിങ്ങൾക്കറിയാം. അമേഠിയിലെ ജനങ്ങൾ വിഡ്ഡികളല്ല.' പ്രിയങ്ക പറഞ്ഞു.

ബിജെപിക്കാർക്ക് എല്ലാവരേയും വിഡ്ഡികളാക്കിയുള്ള ശീലമാണുള്ളത്. 50 ലക്ഷം തൊഴിലുകൾ ഇല്ലാതാക്കിയിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വീണ്ടും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദർശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

രാഹുലിനെതിരെ അമേഠിയിൽ ഇത് രണ്ടാം തവയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി മത്സരിക്കുന്നത്. 'കാണാതാകുന്ന എംപി' ഈ മണ്ഡലത്തെ അവഗണിക്കുകയാണെന്നു എന്ന വാദത്തിൽ കേന്ദ്രീകരിച്ചാണ് അമേഠിയിൽ ഇത്തവണ സ്മൃതിയുടെ പ്രചാരണം. കഴിഞ്ഞ തവണ അമേഠിയിൽ രാഹുലിനെതിരെ പരാജയപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രിയെന്ന നിലയിൽ അമേഠി കേന്ദ്രീകരിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രവർത്തനം. അതുകൊണ്ടു തന്നെ ഇവിടെ ഇത്തവണ രാഹുലിന് വലിയ വെല്ലുവിളിയാണ് സ്മൃതി ഇറാനി ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP