Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷത്തിലേറെയായി പിണങ്ങിക്കഴിയുന്ന മകനെ തിരികെ വിളിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിനിടെ; മകനെ വീട്ടിലേക്ക് മടങ്ങിവരൂവെന്ന് തേജ പ്രതാപിനോട് ആവശ്യപ്പട്ട് ബീഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവി; ആർജെഡി അധ്യക്ഷനുമായുള്ള അഭിപ്രായ വ്യത്യാസമാണ് നാളുകൾ നീണ്ട തർക്കത്തിന് പിന്നിലെന്നുള്ള ആരോപണങ്ങളെ തള്ളി റാബറി

ഒരു വർഷത്തിലേറെയായി പിണങ്ങിക്കഴിയുന്ന മകനെ തിരികെ വിളിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിനിടെ;  മകനെ വീട്ടിലേക്ക് മടങ്ങിവരൂവെന്ന് തേജ പ്രതാപിനോട് ആവശ്യപ്പട്ട് ബീഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവി; ആർജെഡി അധ്യക്ഷനുമായുള്ള അഭിപ്രായ വ്യത്യാസമാണ് നാളുകൾ നീണ്ട തർക്കത്തിന് പിന്നിലെന്നുള്ള ആരോപണങ്ങളെ തള്ളി റാബറി

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടി വിട്ട് കൂടുമാറ്റം നടത്തുന്ന ഒട്ടേറെ നേതാക്കളെ നാം കണ്ടിരുന്നു. ഇത്തരം വാർത്തകൾ പെരുകുന്ന വേളയിലാണ് വീടു വിട്ട മകനെ തിരിച്ച് വിളിക്കുന്ന ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവിയുടെ വാക്കുകളും ഏറെ ശ്രദ്ധേയമാകുന്നത്. താനുമായി പിണങ്ങിയതിന് പിന്നാലെ വീടുവിട്ട മകൻ തേജ പ്രതാപിനോട് 'മകനെ മടങ്ങി വരൂ' എന്ന് അഭ്യർത്ഥിക്കുകയാണ് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തേജ് വീട്ടിൽ നിന്നും അകന്നാണ് കഴിയുന്നത്.

റാബറിയുടെ ഇളയ മകനും ആർജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസമാണ് തേജ് പ്രതാപ് വീടു വിട്ടുപോകുന്നതിന് ഇടയാക്കിയതെന്ന വാർത്തകൾ റാബ്രി ദേവി തള്ളിക്കളഞ്ഞു.മക്കൾ തമ്മിൽ ശത്രുതയിലാണെന്ന വാർത്തകൾ തൽപര കക്ഷികളുടെ സൃഷ്ടിയാണെന്ന് റാബ്രി ദേവി പറഞ്ഞു. തന്റെ കുടുംബത്തെ തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. തേജ് പ്രതാപിനെ അവർ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. ബിജെപിയിലും ജെഡിയുവിലുമുള്ളവരാണ് അതിനു പിന്നിൽ.

താൻ മകനെ എല്ലാ ദിവസവും ഫോൺ ചെയ്യാറുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു.സഹോദരനും ആർജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടിയുടെ യുവജന വിഭാഗം ഉപദേശക സ്ഥാനം അടുത്തിടെയാണ് തേജ് പ്രതാപ് രാജിവെച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ അനുയായികൾക്കായി തേജ് പ്രതാപ് രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ലഭിക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം പാർട്ടി അധ്യക്ഷനുമായി തെറ്റിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തേജ് പ്രതാപ് യാദവ് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ശ്രമം മുന്നോട്ടുപോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP