Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ബിജെപി കർണാടകത്തിൽ നിന്നും പാഠം പഠിക്കണം; രാജ്യത്തേക്കാൾ വലുതല്ല പ്രധാനമന്ത്രി; എംഎൽഎമാരെ പണംകൊടുത്തു വാങ്ങാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിമതിക്കെതിരായ മോദിയുടെ പ്രസംഗത്തിന്റെ കള്ളത്തരം വ്യക്തമായി: കർണാടകയിലെ വിജയത്തോടെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ബിജെപി കർണാടകത്തിൽ നിന്നും പാഠം പഠിക്കണം; രാജ്യത്തേക്കാൾ വലുതല്ല പ്രധാനമന്ത്രി; എംഎൽഎമാരെ പണംകൊടുത്തു വാങ്ങാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിമതിക്കെതിരായ മോദിയുടെ പ്രസംഗത്തിന്റെ കള്ളത്തരം വ്യക്തമായി: കർണാടകയിലെ വിജയത്തോടെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർണാടകത്തിൽ കോൺഗ്രസ് രാഷ്ട്രീയ വിജയം നേടിയതോടെ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ മോദിയെ വിമർശിച്ചത്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപിയെന്നും കർണാടകത്തിലെ അനുഭവത്തിൽനിന്ന് അവർ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ മോദിയെ വിമർശിച്ചത്.

അഴിമതിക്കെതിരേ നിലപാടെടുക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ പണംകൊടുത്തു വാങ്ങാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിമതിക്കെതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ കള്ളത്തരം വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കർണാടകത്തിൽ പ്രതിപക്ഷ കക്ഷികളെല്ലാം ബിജെപിക്ക് എതിരായി ഒരുമിച്ചു നിന്നു. പണമല്ല ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനം, ജനഹിതമാണെന്ന് അവർ കാട്ടിക്കൊടുത്തു. ബിജെപിയുടെ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയ കർണാടകത്തിലെ എല്ലാ ജനങ്ങൾക്കും ദേവഗൗഡയ്ക്കും നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

'പരിധിയില്ലാത്ത ധാർഷ്ട്യമാണ് ബിജെപി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഇച്ഛയ്ക്കെതിരേ പ്രവർത്തിക്കുന്നവർക്ക് തിരിച്ചടിയുണ്ടാകും. രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. മാധ്യങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ബിജെപി ആക്രമിക്കുകയാണ്. എല്ലാവർക്കും അത് അനുഭവപ്പെടുന്നുണ്ട്. ഏകാധിപതിയുടെ സ്വഭാവമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നത്. രാജ്യത്തേക്കാളോ ജനതയേക്കാളോ സുപ്രീം കോടതിയേക്കാളോ വലുതല്ല പ്രധാനമന്ത്രി', എന്ന് അദ്ദേഹം മനസ്സിലാക്കണം. കർണാടകത്തിലെ അനുഭവത്തിൽനിന്ന് പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വിധാൻസഭയിൽനിന്ന് ദേശീയഗാനത്തിനു മുൻപായി ഇറങ്ങിപ്പോയ ബിജെപി എംഎൽഎമാരുടെ നടപടിയും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു. ഇതു കാണിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവരുടെ ബഹുമാനമില്ലായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP