Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീപ്രവേശനം: രാഹുൽ ഗാന്ധി ഇനി വിശ്വാസികൾക്കൊപ്പം; 'എന്റെ മുൻ നിലപാടിൽ മാറ്റം വന്നു; തുടക്കത്തിലുള്ള അഭിപ്രായമല്ല ഇപ്പോൾ പറയാനുള്ളത്; സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല; സ്ത്രീകൾക്ക് തുല്യാവകാശം വേണമെന്ന കാര്യത്തിലും തർക്കമില്ല; രണ്ടുപക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത് ; കേരള നേതാക്കളോട് സംസാരിച്ച ശേഷമാണ് വിഷയത്തിലെ സങ്കീർണത മനസ്സിലായത്'; ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ തീരുമാനമെടുക്കട്ടെയെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ ദുബായിൽ

ശബരിമല യുവതീപ്രവേശനം: രാഹുൽ ഗാന്ധി ഇനി വിശ്വാസികൾക്കൊപ്പം; 'എന്റെ മുൻ നിലപാടിൽ മാറ്റം വന്നു; തുടക്കത്തിലുള്ള അഭിപ്രായമല്ല ഇപ്പോൾ പറയാനുള്ളത്; സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല; സ്ത്രീകൾക്ക് തുല്യാവകാശം വേണമെന്ന കാര്യത്തിലും തർക്കമില്ല; രണ്ടുപക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത് ;  കേരള നേതാക്കളോട് സംസാരിച്ച ശേഷമാണ് വിഷയത്തിലെ സങ്കീർണത മനസ്സിലായത്'; ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ തീരുമാനമെടുക്കട്ടെയെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ ദുബായിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സുപ്രീംകോടതി വിധി ചോദ്യം ചെയ്യുന്നില്ല. സ്ത്രീകൾക്ക് തുല്യാവകാശം വേണമെന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ, തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോൾ പറയാനുള്ളത്. രണ്ടുപക്ഷത്തും ന്യായമുണ്ടെന്നാണ് താൻ കരുതുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ തീരുമാനമെടുക്കട്ടെയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ കോൺ്ഗ്രസ് നേതാക്കളോട് സംസാരിച്ച ശേഷമാണ് താൻ ഇക്കാര്യത്തിൽ പുതിയ നിലപാട് സ്വീകരിച്ചതെന്നും രാഹുൽ ദുബായിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ രണ്ട് ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സൂക്ഷിക്കണമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് സ്ത്രീസമത്വം വേണമെന്ന് പറയുന്നു. സ്ത്രീസമത്വം തീർച്ചയായും വേണ്ട കാര്യമാണ്. സ്ഥിതി സങ്കീർണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനൊപ്പം നിൽക്കാനാണ് കേരളത്തിലുള്ള കോൺഗ്രസ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം.

 നേരത്തെ ചരിത്രപരമായ വിധിയെന്നാണ് ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ചപ്പോൾ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കേണ്ട കാര്യം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. യുവതീപ്രവേശത്തെ അനുകൂലിച്ച രാഹുൽ ഗാന്ധിയുടെ അഭിപ്രായം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പുരോഗമനവാദികളായ നേതാക്കൾ പറയുകയും ചെയ്തിരുന്നു. എഐസിസിയുടെ അഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ല എന്നത് ദൗർഭാഗ്യകരമാണ്. ഇത് ബിജെപിയെ സഹായിക്കാൻ മാത്രമേ ഉപകാരപ്പെടൂവെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ശബരിമല യുവതീപ്രവേശ വിഷയത്തിൽ തന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പുരുഷൻ പോകുന്നിടത്ത് സ്ത്രീയെയും പോകാൻ അനുവദിക്കണം. ഇത് വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാർട്ടിയുടെ നിലപാടിനെ എ.ഐ.സി.സി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ശബരിമല യുവതിപ്രവേശ വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ശക്തമാക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്.

വിഷയത്തിൽ പാർട്ടി നിലപാടിൽ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പുരുഷൻ പോകുന്നിടത്തെല്ലാം സ്ത്രീയെയും പ്രവേശിപ്പിക്കണമെന്ന് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ നേരത്തെ വ്യക്തമാക്കിയത്. കേരളത്തിൽ ഇതൊരു വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്. കേരളത്തിലെ സ്ത്രീകളും അചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കേരളത്തിലെ പാർട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതിനാലാണ് തുടക്കത്തിൽ വിധിയെ സ്വാഗതം ചെയ്ത എ.ഐ.സി.സി പിന്നീട് സംസ്ഥാനത്തെ പാർട്ടി നിലപാടിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.

പാർട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ താനും അവരുടെ നിലപാടിനൊപ്പം നിൽക്കുകയായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് അധ്യക്ഷനെ പിന്തുണച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമയും രംഗത്തെത്തി. രാഹുലിന്റെ നിലപാടിൽ തെറ്റില്ലെന്ന് പറഞ്ഞ ആനന്ദ് ശർമ വിധി സ്വാഗതാർഹമാണെന്നും പറഞ്ഞിരുന്നു. വിഷയത്തിൽ പ്രത്യക്ഷസമരത്തിലിറങ്ങണമെന്ന ആവശ്യത്തോടും നേരത്തെ ഹൈക്കമാൻഡ് മുഖം തിരിച്ചിരുന്നു. പ്രത്യക്ഷ സമരത്തിനിറങ്ങിയ ബിജെപി കളം പിടിച്ചെടുക്കുന്നത് തടയാൻ കെപിസിസിയും സമരരംഗത്തിറങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി വിധിക്കെതിരായ സമീപനം സ്വീകരിക്കാൻ ഹൈക്കമാൻഡ് വിമുഖത കാട്ടിയിരുന്നു.

റഫേൽ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽഗാന്ധി മറുപടി നൽകി. റഫേലിൽ ആദ്യ ചോദ്യം നീതി എവിടെ എന്നുള്ളതാണ്? എയർഫോഴ്‌സ്, എഎച്ച്,എൽ, ഇന്ത്യയിലെ ജനങ്ങൾ ഇവർക്കാണ് നീതി വേണ്ടത്. പ്രധാനമന്ത്രിയായാൽ ആ നീതി ഉറപ്പാക്കും. ആരാണ് ചെയ്തത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തെലങ്കാന തിരികെ പിടിക്കാൻ കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. എന്റെ പേര് നരേന്ദ്ര മോദിയല്ല, ഞാൻ കള്ളം പറയാറില്ല. എനിക്ക് ചെയ്യാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ ഞാൻ നടത്താറില്ല. ഭരണം നേടിയാൽ ആന്ധ്രയെ പ്രത്യേകസംസ്ഥാനമാക്കുമെന്ന് പറഞ്ഞിരുന്നു, ആ വാഗ്ദാനം നിറവേറ്റും. നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് നോക്കുന്നത്. അനിൽ അംബാനിക്ക് വേണ്ടിയാണ് മോദി നിലനിൽക്കുന്നത്. - രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP