Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ് സംഗീത പരിപാടിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; നോട്ട് വിഷയത്തിൽ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കാൻ സമയമില്ല; മോദിക്ക് ഭയമെന്നും ധൈര്യമുണ്ടെങ്കിൽ ചർച്ചയിൽ പങ്കെടുക്കാനും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പോപ് സംഗീത പരിപാടിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; നോട്ട് വിഷയത്തിൽ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കാൻ സമയമില്ല; മോദിക്ക് ഭയമെന്നും ധൈര്യമുണ്ടെങ്കിൽ ചർച്ചയിൽ പങ്കെടുക്കാനും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് കേൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ ധൈര്യമുണ്ടെങ്കിൽ പങ്കെടുക്കാൻ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പോപ് സംഗീത പരിപാടിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്. എന്നാൽ നോട്ട് വിഷയത്തിൽ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കാൻ സമയമില്ല. അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിൽ ഹാജരായിട്ടില്ല. മോദി സംവാദത്തിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചകൾ തുടരട്ടെയന്നും പ്രധാനമന്ത്രി സംസാരിക്കുമെന്നുമാണ് ഭരണപക്ഷത്തിന്റെ നിലപാട്. വ്യാഴാഴ്ച നടന്ന ചർച്ചയിൽ മുൻപ്രധാനമന്ത്രി മന്മോഹൻ സിങ് സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. അടിയന്തര പ്രമേയത്തിൽ വോട്ടെടുപ്പോടെ ചർച്ച നടത്തുക, ചർച്ചകൾക്ക് പ്രധാനമന്ത്രി മറുപടി പറയുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. നോട്ട് അസാധുവാക്കിയ വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും ബഹളത്തിൽ മുങ്ങി.യിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ വെല്ലുവിളിയുമായി എത്തുന്നത്.

പ്രധാനമന്ത്രി സഭയിലെ ചർച്ചകളിൽ പങ്കെടുക്കുന്നില്ലെന്നതാണ് പ്രശ്നം. ഇനി അദ്ദേഹം ലോക്സഭയിലെത്തുമ്പോഴേക്കും പ്രശ്നമെല്ലാം തീർന്നിട്ടുണ്ടാകും. ലോക്സഭയിൽ ഇരിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്.-രാഹുൽ ചോദിച്ചു. നോട്ട് നിരോധനത്തിന് ശേഷം ജപ്പാനിൽവച്ച് ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ ചിരിച്ച പ്രധാനമന്ത്രി പിന്നീട് ഇവിടെയെത്തി കരഞ്ഞു. അദ്ദേഹം സഭയിലേക്ക് വരട്ടെ. അപ്പോൾ നമുക്ക് കാണാം എന്തായിരിക്കും അദ്ദേഹത്തിന്റെ മുഖത്തെ ഭാവമെന്ന്. രാഹുൽ പറഞ്ഞു.

അതിനിടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ മാപ്പുപറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നടപടിയെ എതിർക്കുന്നവരുടെ പ്രധാന പ്രശ്‌നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടിയില്ല എന്നായിരുന്നു മോദിയുടെ പരാമർശം. പ്രധാനമന്ത്രി ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷത്തിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം മാപ്പുപറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP