Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റാഫേലും `ചൗക്കിദാർ ചോർ ഹേ`യും എന്നോടൊപ്പം ഏറ്റെടുക്കാൻ നേതാക്കൾ എത്തിയില്ല; അശോക് ഗലോട്ടിനും കമൽനാഥിനും ചിദംബരത്തിനും പാർട്ടിയെക്കാൾ ശ്രദ്ധ മക്കളുടെ സ്ഥാനാർത്ഥിത്വത്തിലായിരുന്നു; കഷ്ടപ്പെട്ട് ഭരണം പിടിച്ച സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്? ധാർമ്മിക ഉത്തവരാദിത്വം ഏറ്റെടുക്കുമ്പോഴും ആരും പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്കേണ്ട; പ്രവർത്തക സമിതിയിൽ നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് രാഹുൽ ഗാന്ധി

റാഫേലും `ചൗക്കിദാർ ചോർ ഹേ`യും എന്നോടൊപ്പം ഏറ്റെടുക്കാൻ നേതാക്കൾ എത്തിയില്ല; അശോക് ഗലോട്ടിനും കമൽനാഥിനും ചിദംബരത്തിനും പാർട്ടിയെക്കാൾ ശ്രദ്ധ മക്കളുടെ സ്ഥാനാർത്ഥിത്വത്തിലായിരുന്നു; കഷ്ടപ്പെട്ട് ഭരണം പിടിച്ച സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്? ധാർമ്മിക ഉത്തവരാദിത്വം ഏറ്റെടുക്കുമ്പോഴും ആരും പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്കേണ്ട; പ്രവർത്തക സമിതിയിൽ നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആറ് മാസം മുൻപ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തോറ്റ് തുന്നംപാടിയത് പാർട്ടി നേതൃത്വത്തേയും പ്രവർത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അമേഠിയിൽ രാഹുൽ പോലും തോറ്റതോടെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു രാഹുൽ എന്നാൽ പാർട്ടി അത് സ്വീകരിച്ചില്ല. എന്നാൽ നേതാവായി തുടരുന്ന സാഹചര്യത്തിൽ പക്ഷേ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് രാഹുൽ തുടരുന്നത്

തോൽവിക്ക് പിന്നാലെ ചില നേതാക്കൾക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. മക്കൾക്ക് വേണ്ടി രംഗത്ത് വരികയും അവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനും ശ്രമിച്ച കമൽനാഥ് അശോക് ഗലോട്ട്, ചിദംബരം എന്നിവർക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. അതൊടൊപ്പം തന്നെ തെരഞ്ഞെടുപ്പില് ഉടനീളം താൻ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കാനും നേതാക്കൾ മുന്നോട്ട് വന്നില്ല എന്നും രാഹുൽ വിമർശിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ക്ഷുഭിതനായിട്ടാണ് രാഹുൽ പ്രവർത്തക സമിതിയിൽ പങ്കെടുത്തത്. പ്രാദശിക നേതാക്കളെ കൂടുതൽ വളർത്തിയെടുക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായത്തിന് മറുപടിയായിട്ടാണ് രാഹുൽ ഇത് പറയുന്നത്.

അടുത്ത കാലത്ത് സംസ്ഥാനങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. പക്ഷേ അവിടുത്തെ പരാജയങ്ങൾ ഉൾക്കൊള്ളാനാകുന്നില്ല എന്നാണ് രാഹുൽ ഉന്നയിച്ചത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റ് വേണം എന്ന വാശി തുടർന്നുവെന്നും എന്നാൽ താൽപര്യമില്ലാതിരുന്നിട്ടും ഇതിന് വഴങ്ങേണ്ടി വന്നു എന്നുമാണ് രാഹുൽ പറയുന്നത്. ഇത്‌പോലെ തന്നെയാണ് പി ചിദംബരവും തന്റെ മകന് വേണ്ടി രംഗത്ത് വന്നത് എന്നും രാഹുൽ യോഗത്തിൽ വിശദമാക്കി.

കഴിഞ്ഞ കുറച്ച് കാലമായി മോദിക്ക് എതിരെ കോൺഗ്രസ് ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ചൗക്കിദാർ ചോർ ഹെ എന്നത്. റാഫേൽ അഴിമതി കേസിൽ സുപ്രീം കോടതി ഉൾപ്പടെ സർക്കാരിനെതിരെ പലപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറിയത് എന്നും ഒരു നേതാവ് പോലും ആ മുദ്രാവാക്യം ഏറ്റെടുത്തില്ല എന്നുമാണ് രാഹുൽ ഉന്നയിച്ച ആരോപണം. എന്നാൽ ഇത്രയും പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനും തയ്യാറായി.

എന്നാൽ ഈ അവസരത്തിൽ രാഹുൽ രാജി വെക്കുന്നത് നല്ല സന്ദേശം അല്ല നൽകുക എന്ന് പറഞ്ഞ നേതാക്കൾ വൈകാരികമായിട്ടാണ് പ്രചതികരിച്ചത്. രാഹുൽ വളരെ നന്‌നായി തന്നെയാണ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത് എന്നും നിരാശനാകേണ്ടതില്ല എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ സോണിയ ഗാന്ധി ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. രാഹുൽ പല തവണ രാജി സന്നദ്ധത അറിയിച്ചെങ്കിലും പാർട്ടിയെ ഉടച്ച് വാർക്കാനുള്ള ചുമതല രാഹുലിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു. ഈ ഒരു അവസരത്തിൽ പാർട്ടിയെ നയിക്കേണ്ടത് രാഹുൽ തന്നെയാണ് എന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടു.കോൺഗ്രസ് മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അതിന് രാഹുൽ ഗാന്ധി രാജി വെക്കേണ്ട കാര്യം ഇല്ലെന്നുമാണ് ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ നടത്തിയ പ്രതികരണം.

താക്കീതുമായി രാഹുൽ ഗാന്ധി

അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട്, കമൽനാഥിന്റെ മകൻ നകുൽനാഥ്, ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. ഇവരിൽ വൈഭവ് ഗെലോട്ട് ഒഴികെ എല്ലാവരും ജയിക്കുകയും ചെയ്തു. എന്നാൽ പാർട്ടി ഭരണത്തിലിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിനു കാരണം മുഖ്യമന്ത്രിമാർ മക്കളുടെ പ്രചാണത്തിൽ മാത്രം മുഴുകിയതുകൊണ്ടാണെന്നു രാഹുൽ പറഞ്ഞു.

മുതിർന്ന നേതാക്കൾ ആണ് എന്ന കരുതി പാർട്ടിയെക്കാൾ വലുതായി മറ്റ് പലതും പരിഗണന വിഷയങ്ങളായി വച്ച് തുടർന്ന് പോകാമെന്ന് ആരും കരുതേണ്ടതില്ലെന്ന സന്ദേശം തന്നെയാണ് രാഹുൽ ഗാന്ധി നൽകിയത്. പ്രത്യേകിച്ച് ഇപ്പറഞ്ഞ നേതാക്കളിൽ അശോക് ഗലോട്ടും കമൽനാഥും മുഖ്യമന്ത്രിമാരായിട്ട് ആറ് മാസം പോലും ായില്ല. അതിന് മുൻപ് ഇത്ര വലിയ തിരിച്ചടി ഉണ്ടാകുന്നത് ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല എന്നാണ് രാഹുൽ പറഞ്ഞ് വയ്ക്കുന്നത്.

ഗുണ ലോക്‌സഭ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ തോൽവിക്ക് പിന്നിൽ കമൽനാഥ് തന്നെയാണ് എന്ന ഒളിയമ്പും രാഹുൽ ഉന്നം വയ്ക്കുന്നു. മുഖ്യമന്ത്രി പദം ലക്ഷ്യം വയ്ക്കുന്ന സിന്ധ്യ തനിക്ക് ഒരു ഭീ,ണിയാണ് എന്ന മനസ്സിലാക്കി കമൽനാഥ് മനഃപൂര്ഡവ്വം ഉഴപ്പിയതാണ് എന്ന് നേതൃത്വം മനസ്സിലാക്കിയെന്നും എന്നാൽ ഇപ്പോൾ മുതിർന്ന് നേതാക്കൾക്കെതിരെ വാളെടുക്കാതെ സൂചന മാത്രം നൽകുക എന്നതാണ് മക്കളുടെ കാര്യം മാത്രം ശ്രദ്ധിച്ചു എന്ന പ്രസ്താവനയിലൂടെ രാഹുൽ ഉദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP