Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ എംഫിൽ ബിരുദധാരി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ മിടുക്കനായ വിദ്യാർത്ഥി; സ്മൃതി ഇറാനിയുടെ ബിരുദം വ്യാജമാണെന്ന് സമ്മതിച്ചതോടെ ജാള്യത മറയ്ക്കാൻ രാഹുൽ ഗാന്ധിക്കെതിരെ ഇല്ലാക്കഥ മെനഞ്ഞ ജയ്റ്റ്‌ലിക്കും മറുപടി കിട്ടി; മുമ്പ് പുറത്തുവിട്ട രാഹുലിന്റെ എംഫിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പും കത്തും വീണ്ടും പ്രചരിപ്പിച്ച് കോൺഗ്രസുകാർ

രാഹുൽ എംഫിൽ ബിരുദധാരി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ മിടുക്കനായ വിദ്യാർത്ഥി; സ്മൃതി ഇറാനിയുടെ ബിരുദം വ്യാജമാണെന്ന് സമ്മതിച്ചതോടെ ജാള്യത മറയ്ക്കാൻ രാഹുൽ ഗാന്ധിക്കെതിരെ ഇല്ലാക്കഥ മെനഞ്ഞ ജയ്റ്റ്‌ലിക്കും മറുപടി കിട്ടി; മുമ്പ് പുറത്തുവിട്ട രാഹുലിന്റെ എംഫിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പും കത്തും വീണ്ടും പ്രചരിപ്പിച്ച് കോൺഗ്രസുകാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിരുദം ഇല്ലെന്ന കാര്യം അവർ തന്നെ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ കോൺഗ്രസുകാർ സ്മൃതിയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തി. ഈ വിവാദത്തിന്റെ ക്ഷീണം തീർക്കാൻ വേണ്ടി രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി അരുൺ് ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുൽ ഗാന്ധി എംഫിൽ നേടിയതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയാണു സ്മൃതിയുടെ രക്ഷയ്‌ക്കെത്തിയത്.

'ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയാണു ചർച്ചാ വിഷയം. രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. എങ്ങനെയായാലും, ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുലിനു എംഫിൽ കിട്ടിയത്' അരുൺ ജയ്റ്റ്‌ലി ബ്ലോഗിൽ കുറിച്ചു. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് കോൺഗ്രസ് തന്നെ വ്യക്തമാക്കി.

ബിരുദമുണ്ടെന്നു മുൻപ് അവകാശപ്പെട്ട സ്മൃതി ഇറാനി ഇപ്പോൾ ബിരുദമില്ലെന്നു സമ്മതിച്ചതിനെ പരിഹസിച്ചു കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി മുൻപ് അഭിനിയച്ച സീരിയലിനെ പരാമർശിച്ച് 'ക്യോംകി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥീ' (മന്ത്രിയും ഒരിക്കൽ ബിരുദധാരി ആയിരുന്നു) എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചു 10 വർഷങ്ങൾക്കു മുൻപു വിവാദമുണ്ടായിരുന്നു. 2009 ൽ അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത ചില മാധ്യമങ്ങൾ ചോദ്യം ചെയ്തു. തുടർന്ന് രാഹുൽ പഠിച്ച കേംബ്രിജ് സർവകലാശാല തന്നെ വിശദീകരണവുമായി രംഗത്തെത്തി. അന്ന് നൽകിയ വിശദീകരണമാണ് ഇപ്പോൾ വീണ്ടും മറുപടിയായി നല്കിയത്.

ലണ്ടനിലെ ട്രിനിറ്റി കോളജ് വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി ഡവലപ്മെന്റ് സ്റ്റഡീസിൽ കേംബ്രിജ് സർവകലാശാലയിൽ എംഫിൽ ബിരുദധാരിയാണെന്ന് അന്ന് വൈസ് ചാൻസലറായിരുന്ന അലിസൺ റിച്ചാർഡ് വ്യക്തമാക്കി. 1994 ഒക്ടോബർ മുതൽ 1995 ജൂലൈ വരെ കേംബ്രിജിലെ ട്രിനിറ്റി കോളജ് വിദ്യാർത്ഥിയായ രാഹുൽ മിടുക്കനായ വിദ്യാർത്ഥിയായിരുന്നുവെന്നും അവർ അന്ന് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഈ കത്തും രാഹുലിന്റെ എംഫിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പും അന്ന് കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയത്.

സ്മൃതി ഇറാനിക്ക് ബിരുദം ഉണ്ടോ ഇല്ലയോ എന്നത് കോൺഗ്രസിന് പ്രശ്നമല്ല. അവർ തുടർച്ചയായി കള്ളം പറഞ്ഞതാണ് വിഷയം. സത്യപ്രതിജ്ഞയിലും കോടതിയിലും കള്ളം പറഞ്ഞു. ഇത്തരത്തിൽ കള്ളം പറഞ്ഞു നടക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകും. വ്യാജരേഖകൾ സമർപ്പിച്ചു എന്നുമാത്രമല്ല, പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ നൽകുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് അവർ നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP