Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയും അമിത് ഷായുമടക്കം ബിജെപി നേതൃത്വം മുഴുവൻ സത്യപ്രതിജ്ഞാ തിരക്കിലായിരുന്നപ്പോൾ രാഹുലും വെറുതേയിരുന്നില്ല; എൻസിപി നേതാവ് ശരദ് പവാറടക്കമുള്ള നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷന്റെ മാരത്തോൺ ചർച്ച; എൻസിപിയുമായി കോൺഗ്രസ് ലയിക്കുമെന്ന അഭ്യൂഹത്തിന് ബലമേറുന്നു; കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പവാർ; പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ രാഹുലിന്റെ 'ലയന തന്ത്രം'

മോദിയും അമിത് ഷായുമടക്കം ബിജെപി നേതൃത്വം മുഴുവൻ സത്യപ്രതിജ്ഞാ തിരക്കിലായിരുന്നപ്പോൾ രാഹുലും വെറുതേയിരുന്നില്ല; എൻസിപി നേതാവ് ശരദ് പവാറടക്കമുള്ള നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷന്റെ മാരത്തോൺ ചർച്ച; എൻസിപിയുമായി കോൺഗ്രസ് ലയിക്കുമെന്ന അഭ്യൂഹത്തിന് ബലമേറുന്നു; കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പവാർ; പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ രാഹുലിന്റെ 'ലയന തന്ത്രം'

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി മോദി അടക്കമുള്ള നേതാക്കൾ തിരക്കിലായിരുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെറുതേയിരുന്നില്ല. എൻസിപി നേതാവ് ശരദ് പവാറും കർണാടകാ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാര സ്വാമിയുമായും രാഹുൽ ചർച്ച നടത്തി. മാത്രമല്ല മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മന്മോഹൻ സിങ്ങുമായും രാഹുൽ ദീർഘനേരം ചർച്ച നടത്തിയിരുന്നു.

മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനം എപ്രകാരമായിരിക്കണമെന്നുള്ള കാര്യങ്ങൾ വരെ ചർച്ചയിൽ ഉയർന്നു. കർണാടകാ മുഖ്യമന്ത്രി കുമാരസ്വാമിയുമായി 20 മിനിട്ടോളമാണ് രാഹുൽ ചർച്ച നടത്തിയത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാറരുതെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെ കർണാടകയിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷവും കുമാരസ്വാമി രാഹുലുമായി ചർച്ച ചെയ്തു. 

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയപ്പോഴാണ് കുമാരസ്വാമി രാഹുൽ ഗാന്ധിയെ കണ്ടത്. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു. കോൺഗ്രസ് നേതാവ് മന്മോഹൻ സിങ്ങുമായും രാഹുൽ ഗാന്ധി രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് അഹമ്മദ് പട്ടേൽ മല്ലികാർജുർ ഖാർഗെയുമായും ദിഗ് വിജയ് സിങ്ങുമായും ചർച്ച നടത്തി. ജൂൺ ഒന്നിന് നടക്കുന്ന എഐസിസി പാർലമെന്ററി പാർട്ടി യോഗത്തിന് മുന്നോടിയായാണ് നേതാക്കൾ കൂടിക്കാഴ്‌ച്ച നടത്തിയത്. അന്നത്തെ യോഗത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക.

രാജിവെക്കേണ്ടതില്ലെന്ന് രാഹുലിനോട് പവാർ: പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ രാഹുലിന്റെ ലയന ശ്രമം

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) നേതാവ് ശരദ് പവാറുമായും രാഹുൽ ഗാന്ധി ചർച്ച നടത്തി. പവാറിന്റെ വസതിയിലാണ് ഇരുവരും 45 മിനിറ്റോളം ചർച്ച നടത്തിയത്. മഹാരാഷ്ട്രയിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന എൻഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പവാർ രാഹുലിനെ കണ്ടത്. എംഎൻഎസ് നേതാവ് രാജ് താക്കറെയുമായും പവാർ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നടത്തേണ്ട തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും ഇരുവരും ചർച്ച ചെയ്തു.

അതിനിടെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന വാർത്ത പുറത്തുവന്നു. എന്നാൽ, വാർത്ത തള്ളി എൻസിപി അധികൃതർ തള്ളി. അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പവാർ ആവശ്യപ്പെട്ടു. എൻസിപി ലയിച്ചാൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം.

എൻസിപി- കോൺഗ്രസ് ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യ അജൻഡയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1999-ൽ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് ശരത് പവാർ, പി എ സാങ്മ, താരീഖ് അൻവർ എന്നീ പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടത്. ഇവർ പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. ആദ്യം കോൺഗ്രസുമായി അകന്ന് നിന്നെങ്കിലും പിന്നീട് എൻസിപി, യുപിഎയുടെ നിർണായക ഭാഗമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP