Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷക കടം എഴുതി തള്ളാതെ മോദിയെ സുഖിച്ചുറങ്ങാൻ അനുവദിക്കില്ല; മുതലാളിമാരുടെ കടം എഴുതിത്തള്ളാൻ മാത്രം താൽപര്യം കാണിച്ചാൽ പോര; നോട്ട് നിരോധനം പോലെ ഇനി റാഫാലിലും ടൈപ്പിങ് തെറ്റ് വരുമെന്നും പരിഹാസം; രാമക്ഷേത്ര വിഷയത്തിൽ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ബിജെപി എംപിമാരും

കർഷക കടം എഴുതി തള്ളാതെ മോദിയെ സുഖിച്ചുറങ്ങാൻ അനുവദിക്കില്ല; മുതലാളിമാരുടെ കടം എഴുതിത്തള്ളാൻ മാത്രം താൽപര്യം കാണിച്ചാൽ പോര; നോട്ട് നിരോധനം പോലെ ഇനി റാഫാലിലും ടൈപ്പിങ് തെറ്റ് വരുമെന്നും പരിഹാസം; രാമക്ഷേത്ര വിഷയത്തിൽ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ബിജെപി എംപിമാരും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കർഷക വായ്പ എഴുതി തള്ളുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ പിന്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കർഷകരുടെ വായ്പയിൽ ഒരു രൂപപോലും ഇളവ് നൽകിയിട്ടില്ലെന്നും ഇളവ് നൽകുന്ന കാര്യം പരിഗണിക്കാതെ മോദിയെ വിടില്ലെന്ന് രാഹുൽ പറഞ്ഞു.പണക്കാരുടെ വായ്പ എഴുതിത്ത്തള്ളാനാണ് മോദിക്ക് താൽപര്യം. എന്നാൽ കർഷകർക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പാലിച്ചെന്നും അധികാരമേറ്റ് ആറു മണിക്കൂറിനുള്ളിൽ കടം എഴുതിത്ത്തള്ളി. റഫാൽ ഇടപാടിനെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകണം. ജെ.പി.സി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

കാർഷിക കടങ്ങൾ എഴുതിത്ത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു. റഫാലിൽ മാത്രമല്ല, നോട്ടുനിരോധനത്തിലും ഇനി ടൈപ്പിങ് തെറ്റുകൾ പൊങ്ങിവരുമെന്നും രാഹുൽ പരിഹസിച്ചു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കാർഷിക കടങ്ങൾ എഴുതിത്ത്തള്ളിയ കോൺഗ്രസ് സർക്കാരുകളുടെ ഉത്തരവുകൾ രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം, പാർലമെന്റിൽ റഫാൽ യുദ്ധം ശക്തമാക്കി ബിജെപിയും കോൺഗ്രസും. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കർ സുമിത്ര മഹാജൻ അംഗങ്ങളോട് കൈകൂപ്പി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ബഹളത്തിൽ മുങ്ങി ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ രണ്ടുമണിവരെ നിർത്തിവച്ചു. അതിനിടെ, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ വിഷയം ഉയർത്തി ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാർ നേതൃത്വത്തെ സമ്മർദത്തിലാക്കി.

ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ കടുക്കുകയാണ്. റഫാൽ കേസിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി, ധനമന്ത്രി, നിയമമന്ത്രി, അറ്റോർണി ജനറൽ എന്നിവർക്കെതിരെ പ്രതിപക്ഷപ്പാർട്ടികൾ അവകാശലംഘത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപിയും അവകാശലംഘനത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.

ജെപിസി അന്വേഷണം പ്രഖ്യാപിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ലോക്‌സഭയിൽ മല്ലികാർജുൻ ഖാർഗേയും രാജ്യസഭയിൽ ഗുലാംനബി ആസാദും റഫാൽ ഉന്നയിച്ചു. പ്രധാനമന്ത്രി എന്തുസഭയിൽ മറുപടി നൽകാൻപോലും തയ്യാറാകുന്നില്ലെന്ന് ഖാർഗെയുടെ ചോദ്യം. റഫാൽ അടക്കം എന്തുവിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും സർക്കാർ ഇരുസഭകളിലും അറിയിച്ചു. ജെപിസി അന്വേഷണം പ്രഖ്യാപിക്കുകയെന്നത് തന്റെ അധികാര പരിധിയിലല്ലെന്ന് സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. അംഗങ്ങൾ നിലവാരം കാത്തുസൂക്ഷിക്കണമെന്നും സ്പീക്കർ.

സഭാ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പാർട്ടി എംപിമാർ രാമക്ഷേത്ര വിഷയം ഉന്നയിച്ചു. എന്നാൽ ബിജെപി എംപിമാർ ക്ഷമ കാണിക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP